ഗുവാഹത്തി: മണിപ്പൂരിലെ ചുർചൻപുർ ജില്ലയിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. 46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ വിപ്ലൗ ത്രിപാഠിയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു.

ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തൽക്ഷണം മരിച്ചു. ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. കുഴി ബോംബ് ആക്രമണവും ഉണ്ടായതായാണ് സൂചനൾ.

ആക്രമണമാണ് ഉണ്ടായത്. അടുത്തകാലത്തിയി അസമിൽ തീവ്രവാദികൾ നടത്തുന്ന ശക്തമായ ആക്രമണമാണ് ഇന്നുണ്ടായത്. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് സുരക്ഷാസേന പരിശോധന ആരംഭിച്ചു. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കയാണ്.

മണിപ്പുർ മുഖ്യമന്ത്രി ബൈറൺ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങൾ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ കണ്ട് ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നും മണിപ്പുർ മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും കുറ്റവാളികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മയും വ്യക്തമാക്കി.