മസ്‌ക്കറ്റ്: സുൽത്താനേറ്റിൽ സ്വകാര്യ മേഖലയിലും ഒമാനിവത്കരണം ശക്തമാകുമെന്ന് റിപ്പോർട്ട്. ഒമാനിലെ ആയിരക്കണക്കിന് വരുന്ന ഒമാനികൾ തൊഴില്ലില്ലായ്മയുടെ വക്കിലാണെന്നാണ് റി്‌പ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഓമാനിവത്കരണം സ്വകാര്യ മേഖലയിലേക്ക് വ്യപിപ്പിക്കുമെന്ന റിപ്പോർട്ടും പുറത്ത് വന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനൊപ്പം സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിലുണ്ടായ കുറവും ഉന്നത വിദ്യാഭ്യാസം നേടി സ്വദേശി സമൂഹം കൂടുതലായി പുറത്തിറങ്ങുന്നതുമാണ് സ്വകാര്യമേഖലയിലേക്കും ഒമാനികൾ കൂടുതലായി കടന്നുവരുമെന്ന പ്രതീതി ഉയർത്തുന്നത്

ഇടത്തരം ഉയർന്ന മേഖലകളിലും വൈറ്റ്‌ക്കോളർ തസ്തികകളിലും ജോലിചെയ്യുന്ന പ്രവാസികൾ കൂടുതൽ പ്രതിസന്ധിയിലാകും. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾ, പാചകതൊഴിലാളികൾ, പ്ലബിങ് തുടങ്ങിവരെ പ്രദേശികവത്കരണം കാര്യമായി ബാധിക്കില്ല.ഒമാനിലെ ജനസംഖ്യയിൽ നാലു ശതമാനം പ്രവാസികളാണ്. ഇതിൽ കൂടുതൽപേരും ചെറിയ ചെറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. എന്നാൽ ഓഫിസ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ഭീതിയിലാണ്.

ഓരോ വർവും 12000 കണക്കിന് ഒമാനികളാണ് സ്‌കൂളുകളിൽ നിന്നും കോളെജുകളിൽ നിന്നും പഠനം കഴിഞ്ഞിറങ്ങുന്നത്. ഇതിൽ 60 ശതമാനം മാത്രമാണ് ജോലിക്ക് കേറുന്നത്. ബാക്കി വരുന്ന 40 ശതമാനം ഒമാനിലെ തൊഴിലില്ലായ്മ പ്രശ്‌നത്തിൽപ്പെട്ട് കാലങ്ങളോളം പുറത്തു നിൽക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സ്വദേശികൾ സ്വകാര്യ തൊഴിൽമേഖലയിലേക്ക് കടന്നുവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് നിലവിൽ ജോലിചെയ്യുന്ന പ്രവാസികൾക്കും പുതുതായി ജോലി അന്വേഷിച്ചുവരുന്ന മറ്റു രാജ്യക്കാർക്കും അവസരങ്ങൾ കുറക്കും.