- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരകൊലയിൽ ആദ്യ ഒത്തുകൂടൽ; അമീറുൾ ഇസ്ലാമിനെതിരെ ചെന്നൈ മറീനാ ബീച്ചിലുയർന്ന പ്രതിഷേധം 'മനിതി'യായി; ജെല്ലിക്കെട്ടിൽ സുപ്രീംകോടതി വിധിയെ നഖശിഖാന്തം എതിർത്തു; ശബരിമലയിൽ ഉയർത്തിപ്പിടിക്കുന്നത് പരമോന്നത കോടതിയുടെ യുവതീ പ്രവേശന വിധിയും; സക്കീർ നായിക്കിനെ പിന്തുണച്ചും വിവാദ നായികയായി; ഷെയർചെയ്യുന്നത് എസ് ഡി പി ഐയുടേയും സിപിഎമ്മിന്റേയും പോസ്റ്റുകൾ; ശബരിമലയിൽ 'വിപ്ലവം' നയിക്കാനെത്തിയ സെൽവി ഭക്തയോ ആക്ടിവിസ്റ്റോ? മനിതിയുടെ പിന്നാമ്പുറം ഇങ്ങനെ
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി കൂട്ടായ്മയുടെ പിറവി. ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലെ മറീന ബീച്ചിൽ സ്ത്രീകൾ ഒത്തുകൂടിയിരുന്നു. ഈ സ്ത്രീ കൂട്ടായ്മയുടെ ബാനറിലാണ് യുവതികൾ ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാനുമൊരുക്കിയത്. സെൽവിയാണ് ഇവരുടെ നേതാവ്. സെൽവിയുടെ കോ ഓർഡിനേഷനിലാണ് ശബരിമലയിലേക്ക് ഭക്തരും ഒത്തുകൂടിയത്. അമീറുൾ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയപ്പോൾ മനിതിയുടെ പ്രതിഷേധത്തിന് ഒപ്പം നിന്നവരാണ് മലയാളികൾ. എന്നാൽ ശബരിമല വിഷയമെത്തിയപ്പോൾ മനിതിയുടെ പക്ഷത്തെ വിശ്വാസികൾ തള്ളി കളഞ്ഞു. ജിഷാ കൊലക്കേസിൽ തുടങ്ങിയ കൂട്ടായ്മ ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളിൽ സക്രിയമായി ഇടപെട്ടു. അങ്ങനെയാണ് മനീതി പേരിലേക്ക് ഇവർ വളരുന്നത്. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി കൂട്ടായ്മയുടെ പിറവി. ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലെ മറീന ബീച്ചിൽ സ്ത്രീകൾ ഒത്തുകൂടിയിരുന്നു. ഈ സ്ത്രീ കൂട്ടായ്മയുടെ ബാനറിലാണ് യുവതികൾ ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാനുമൊരുക്കിയത്. സെൽവിയാണ് ഇവരുടെ നേതാവ്. സെൽവിയുടെ കോ ഓർഡിനേഷനിലാണ് ശബരിമലയിലേക്ക് ഭക്തരും ഒത്തുകൂടിയത്. അമീറുൾ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയപ്പോൾ മനിതിയുടെ പ്രതിഷേധത്തിന് ഒപ്പം നിന്നവരാണ് മലയാളികൾ. എന്നാൽ ശബരിമല വിഷയമെത്തിയപ്പോൾ മനിതിയുടെ പക്ഷത്തെ വിശ്വാസികൾ തള്ളി കളഞ്ഞു.
ജിഷാ കൊലക്കേസിൽ തുടങ്ങിയ കൂട്ടായ്മ ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളിൽ സക്രിയമായി ഇടപെട്ടു. അങ്ങനെയാണ് മനീതി പേരിലേക്ക് ഇവർ വളരുന്നത്. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം. എന്നാൽ കോ ഓർഡിനേറ്റർ സെൽവിക്കെതിരെ അതിരൂക്ഷമായ ആരോപണമാണ് സംഘപരിവാർ ഉയർത്തുന്നത്. ശബരിമലയെ തകർക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് അവർ പറയുന്നു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ ആചാര ലംഘനത്തിനെത്തുന്ന മനിതി സംഘ നേതാവ് സെൽവി ജല്ലിക്കെട്ട് വിഷയത്തിൽ സുപ്രീം കോടതി വിധിയെ എതിർത്തതിന്റെ വിവരങ്ങൾ പുറത്തു വിടുകയാണ് സംഘപരിവാർ ചാനലായ ജനം. 2017 ജനുവരിയിൽ ജെല്ലിക്കെട്ട് വിധിക്കെതിരെ ഫേസ്‌ബുക്കിൽ നിരവധി പ്രതികരണങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഫെയ്‌സ് ബുക്കിലെ സെൽവിയുടെ ഓരോ പോസ്റ്റും പുനർവായനയിലൂടെ അവതരിപ്പിക്കുകയാണ് അവർ. സെൽവിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ആരോപിക്കുന്നു.
ഭീകരവാദ ബന്ധത്തിന് ഇന്ത്യയിൽ കേസുകളുള്ള വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ പിന്തുണച്ചുള്ള പോസ്റ്റുകളും സെൽവിയുടെ പ്രൊഫൈലിൽ ഉണ്ട്. എസ്.ഡി.പി.ഐയുടെ പോസ്റ്റുകളും സെൽവി ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ വിശ്വാസിയെന്ന് അവകാശപ്പെടുന്ന സെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളുമില്ല. മാത്രമല്ല സിപിഎമ്മിന് അനുകൂലമായി നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വിശ്വാസികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെൽവിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. അതേസമയം മനിതിയുടെ പേരിൽ ആചാര ലംഘനത്തിനായി തീവ്രവാദികളുടെ സഹായത്തോടെയാണ് യുവതികൾ ശബരിമലയിലേക്ക് എത്തിയതെന്നും ആരോപിക്കുന്നു. അങ്ങനെ സെൽവിക്കെതിരെ സങ്കീർണ്ണതകളുള്ള വാദമാണ് പരിവാറുകാർ സജീവമാക്കുന്നത്. ഇതോടെ പ്രതിഷേധങ്ങൾക്ക് പുതിയ തലവുമെത്തി.
രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പ് മൂലം സാധ്യമാവാതെ പോവുകയാണ്. ഈ സന്ദർഭത്തിലാണ് മനീതി ശബരിമലയിൽ എത്തിയത്. എന്നാൽ തമിഴ്‌നാട് കേന്ദ്രമായ സ്ത്രീ സംഘടനയുടെ നേതാവ് ജെല്ലിക്കെട്ടിൽ എന്തിന് സുപ്രീംകോടതി വിധിയെ എതിർത്തുവെന്നതാണ് ഉയർത്തുന്ന ചോദ്യം. വയനാട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അമ്മിണിയും സെൽവിക്കൊപ്പമുള്ള സംഘത്തിലുണ്ട്. കേരളത്തിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് അമ്മിണിയാണ്. ശബരിമലയിൽ പ്രവേശിച്ചേ കഴിയൂവെന്ന നിലപാടിലാണ് അമ്മിണിയും.
രണ്ട് സംഘങ്ങളായാണ് മനീതി കൂട്ടായ്മാംഗങ്ങൾ ശബരിമലയ്ക്കെത്തിയത്. ചെന്നൈയിൽ നിന്ന് പന്ത്രണ്ടും മധുരയിൽ നിന്ന് ഒൻപത് പേരുമാണ് ശബരിമലയിലേക്ക് തിരിച്ചത്. ഒഡീഷ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവർ വെള്ളിയാഴ്ച രാത്രിയാണ് യാത്ര തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാൽ ചെന്നൈയിൽ നിന്നുള്ള സംഘം യാത്രാ മാർഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എന്നാൽ മധുരയിൽ നിന്നുള്ള സംഘം പൊലീസ് സംരക്ഷണത്തിൽ ടംബോ ട്രാവലറിലാണ് യാത്ര തിരിച്ചത്. അയ്യപ്പനെ കാണാനെത്തുന്നവരെ അയ്യപ്പ ഭക്തർ തടയില്ലെന്നാണ് കരുതുന്നതെന്ന് യാത്ര തിരിക്കുന്നതിന് തൊട്ട് മുൻപ് മനിതി കോ-ഓർഡിനേറ്റർ സെൽവി പറഞ്ഞിരുന്നു.
'അയ്യപ്പനെ കാണണം എന്ന് കുറച്ചുപേർ ആഗ്രഹിക്കുന്നു. അയ്യപ്പ ഭക്തർ അയ്യപ്പ ഭക്തരെ തടയുന്നത് ന്യായമല്ല'. ദൈവത്തെ കാണാൻ ആഗ്രഹിച്ച് വരികയാണ്. തടയരുതെന്ന് അവരോട് പറയുമെന്നും' കോർഡിനേറ്റർ സെൽവി മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതെല്ലാം അപ്രസക്തമാകുന്ന പ്രതിരോധമാണ് ശബരിമലയിൽ മനിതിക്ക് നേരിടേണ്ടി വന്നത്.