- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനീതി സംഘം കേരളത്തിലെത്തിയെന്ന് സൂചന; യുവതികൾ എത്തുന്നത് രണ്ട് സംഘമായി; എട്ട് പേരുമായി ആദ്യ സംഘം എത്തുന്നത് ടെബോ ട്രാവലറിൽ; ആറ് പേർ ഉൾപ്പെടുന്ന സംഘം കെഎസ്ആർടിസി ബസിൽ എരുമേലിയിലേക്ക് എത്തുന്നുവെന്നും വിവരം; യുവതികളുടെ യാത്ര പൊലീസ് സംരക്ഷണത്തിൽ; നിലയ്ക്കൽ കടക്കാൻ അനുവദിക്കില്ലെന്നും എവിടെ കാണുന്നുവോ അവിടെ തടയുമെന്ന് പ്രഖ്യാപിച്ച് ആചാര സംരക്ഷകരും; ശബരിമലയിൽ വീണ്ടും അനിശ്ചിതത്വത്തിന്റെ മണിക്കൂറുകൾ
കോട്ടയം: സെപ്റ്റംബർ 28ന് പരമോന്നത കോടതി അനുമതി നൽകികൊണ്ട് വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി അയ്യപ്പനെ ദർശിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തുലാമാസ പൂജമുതൽ ഇങ്ങോട്ട് ശ്രമം നടത്തി പരാജയപ്പെട്ടത് നിരവധിപേരാണ്. ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ മുതൽ തൃപ്തി ദേശായി വരെ ഉൾപ്പെടും ആ സംഘത്തിൽ. എന്നാൽ നാളെ ശബരിമല കയറും എന്ന് പ്രഖ്യാപിച്ച ചെന്നൈയിൽ നിന്നുള്ള സംഘം ഇപ്പോൾ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കേരളത്തിൽ എത്തിയ ഇവർ ഇപ്പോൾ കോട്ടയം ജില്ലയിൽ ഉണ്ടെന്നാണ് വിവരം. എട്ട് യുവതികൾ ഉൾപ്പെടുന്ന ആദ്യ സംഘം ടെബോ ട്രാവലറിൽ യാത്ര തുടരുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് ഇവർ എത്തുന്നത്. രണ്ടാമത്തെ സംഘത്തിൽ ആറ് യുവതികൾ ഉണ്ടെന്നാണ് വിവരം മധുരയിൽ ഇവരെ തടയാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കുമിളി ചെക് പോസ്റ്റിൽ ബിജെപി പ്രവർത്തകർ സംഘടിക്കുകയാണ്.പ്രായഭേദമന്യേയുള്ള 45 സ്ത്രീകൾ മനീതിയുടെ നേതൃത്വത്തിൽ നാളെ ശബരിമല കയറാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെത്തി ശബരിമല
കോട്ടയം: സെപ്റ്റംബർ 28ന് പരമോന്നത കോടതി അനുമതി നൽകികൊണ്ട് വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി അയ്യപ്പനെ ദർശിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തുലാമാസ പൂജമുതൽ ഇങ്ങോട്ട് ശ്രമം നടത്തി പരാജയപ്പെട്ടത് നിരവധിപേരാണ്. ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ മുതൽ തൃപ്തി ദേശായി വരെ ഉൾപ്പെടും ആ സംഘത്തിൽ. എന്നാൽ നാളെ ശബരിമല കയറും എന്ന് പ്രഖ്യാപിച്ച ചെന്നൈയിൽ നിന്നുള്ള സംഘം ഇപ്പോൾ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കേരളത്തിൽ എത്തിയ ഇവർ ഇപ്പോൾ കോട്ടയം ജില്ലയിൽ ഉണ്ടെന്നാണ് വിവരം. എട്ട് യുവതികൾ ഉൾപ്പെടുന്ന ആദ്യ സംഘം ടെബോ ട്രാവലറിൽ യാത്ര തുടരുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് ഇവർ എത്തുന്നത്. രണ്ടാമത്തെ സംഘത്തിൽ ആറ് യുവതികൾ ഉണ്ടെന്നാണ് വിവരം
മധുരയിൽ ഇവരെ തടയാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കുമിളി ചെക് പോസ്റ്റിൽ ബിജെപി പ്രവർത്തകർ സംഘടിക്കുകയാണ്.പ്രായഭേദമന്യേയുള്ള 45 സ്ത്രീകൾ മനീതിയുടെ നേതൃത്വത്തിൽ നാളെ ശബരിമല കയറാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെത്തി ശബരിമല ലക്ഷ്യമാക്കി ഇവർ യാത്ര തുടരാൻ സാധ്യതയുള്ള എല്ലാ കവാടങ്ങളിലും ശബരിമല കർമ്മ സമിതിയും സംഘപരിവാർ പ്രവർത്തകരും തടയാൻ സുസജ്ജമായി തമ്പടിച്ചിട്ടുണ്ട്.സർക്കാരിന് അയച്ച ഇമെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണിവർ ശബരിമലയിലെത്തുന്നതെന്നാണ് സംഘടനാംഗങ്ങൾ ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ ശബരിമല സന്ദർശനത്തിന് അനുമതി തേടി ഇതുവരെ തമിഴ്‌നാട്ടിൽ നിന്ന് ആരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് ശബരിമല സുരക്ഷയുടെ മേൽനോട്ടചുമതലയുള്ള ഐ.ജി. മനോജ് എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം അയ്യപ്പനെ കണ്ടേ ചെന്നൈയിലേക്ക് മടങ്ങൂവെന്നും യഥാർഥ വിശ്വാസികൾ വിശ്വാസികളായ തങ്ങളെ തടയില്ലെന്നാണ് പ്രതീക്ഷയെന്നും മനീതി കോർഡിനേറ്റർ സെൽവി പറയുന്നു.
രണ്ട് സംഘങ്ങളായാണ് മനീതി കൂട്ടായ്മാംഗങ്ങൾ ശബരിമലയ്‌ക്കെത്തുന്നത്. ചെന്നൈയിൽ നിന്ന് പന്ത്രണ്ടും മധുരയിൽ നിന്ന് ഒൻപത് പേരുമാണ് ശബരിമലയിലേക്ക് തിരിച്ചത്. ഒഡീഷ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇന്നലെ രാത്രി തന്നെ യാത്ര തുടങ്ങി. സുരക്ഷാ കാരണങ്ങളാൽ ചെന്നൈയിൽ നിന്നുള്ള സംഘം യാത്രാ മാർഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എന്നാൽ മധുരയിൽ നിന്നുള്ള സംഘം പൊലീസ് സംരക്ഷണത്തിൽ ടംബോ ട്രാവലറിലാണ് യാത്ര തിരിച്ചത്.
ചെന്നൈയിൽ നിന്ന് മനിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിന് എത്തുന്ന 45 സ്ത്രീകളെ മലകയറാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല. ഇതുവരെ ശബരിമലയിൽ എത്തിയവരൊക്കെ മലകയറാതെ മടങ്ങിയതുപോലെ മനിതി സംഘവും മടങ്ങുമെന്ന് ശശികല പറഞ്ഞു. അയ്യപ്പൻ തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണും. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവർ പറഞ്ഞു. ചിലപ്പോൾ അവർക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോൾ പൊലീസിനായിരിക്കും അങ്ങനെ തോന്നുക. എന്തായാലും യുവതികൾ മല കയറില്ലെന്നും ശശികല കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ ജനുവരി 14 അർദ്ധരാത്രി വരെ ദീർഘിപ്പിച്ച് പത്തനതിട്ട ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രധിഷേധക്കാർ തീർത്ഥാടകരുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമങ്ങൾ നടത്താൻ സാഹചര്യമുള്ളതിനാലുമാണ് നിരോധനാജ്ഞ ദീർഘിപ്പിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മേൽപ്പറഞ്ഞ കാരണങ്ങളാൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നുള്ള ജില്ലാ പൊലീസ് മേധാവിയുടെ അപേക്ഷയെ തുടർന്നാണ് നടപടിയെന്ന് ജില്ലാ മജിസ്ട്രേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സമാധാനപരമായ ദർശനം, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിരുന്നു.