- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസിൽ മദ്യം കലർത്തി നൽകി സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത യുവാക്കൾക്ക് ജാമ്യമില്ല; പ്രതികൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ; പീഡിപ്പിച്ചത് യുവതിയെ ഒന്നാം പ്രതിയുടെ വീട്ടിലെ സൽക്കാരത്തിലേക്ക് ക്ഷണിച്ച ശേഷം
മലപ്പുറം: ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിയ ശേഷം സഹപ്രവർത്തകയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാക്കളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി.
അങ്ങാടിപ്പുറം പരിയാപുരം പണിക്കരുകാട് ഏസൽഡ്രോപ്സ് വില്ല കോംപ്ലക്സിൽ ജോബ് പി ജേക്കബ് (39), ഈസ്റ്റ് മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ് (34) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജ് എസ് മുരളീകൃഷ്ണ തള്ളിയത്. 2021 സെപ്റ്റംബർ 12ന് പകൽ 3.30നാണ് കേസിന്നാസ്പദമായ സംഭവം. പ്രതികൾ ജോലിചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാരിയാണ് പരാതിക്കാരി.
യുവതിയെ ഒന്നാം പ്രതിയുടെ വീട്ടിലെ സൽക്കാരത്തിലേക്ക് ക്ഷണിക്കുകയും ഇവിടെ വെച്ച് മദ്യം കലർന്ന ശീതളപാനീയം നൽകി മയക്കിയ ശേഷം ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 14ന് പെരിന്തൽമണ്ണ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.