- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്ക് നിയമപാഠങ്ങൾ പകർന്ന് നൽകിയ ഗുരുനാഥൻ; ലാവ്ലിനിൽ പിണറായിയെ രക്ഷിച്ചെടുത്തവരിൽ പ്രധാനി; ടിപി കേസിൽ പ്രതികളെ വധശിക്ഷാ കുരുക്കിൽ നിന്ന് രക്ഷിച്ച തന്ത്രശാലി; പ്രോസിക്യൂഷൻ ഡയറക്ടർ മഞ്ചേരി ശ്രീധരൻ നായർ സിപിഎമ്മിന് എന്നും പ്രിയങ്കരൻ
മലപ്പുറം: സൂപ്പർതാരം മമ്മൂട്ടി സാറെന്ന് വിളിക്കുന്ന വ്യക്തിയാണ് മഞ്ചേരി ശ്രീധരൻനായർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സ്ഥാനത്തേക്ക് അഡ്വ. സി. ശ്രീധരൻനായർ ഇടതുപക്ഷ വഴയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ്. മുൻ മന്ത്രിയും കർശന സ്വഭാവക്കാരനായ കമ്മ്യൂണിസ്റ്റുമായ ശിവദാസൻ നായരുടെ മകളുടെ മകന് ഡിജിപിയായുള്ള നിയമനം നിയമ വഴിയിലെ മികവിനുള്ള അംഗീകാരമാണ്. ആർക്കും വശംവദനാകാതെ തന്റെ കക്ഷിക്ക് വേണ്ടി മാത്രമേ കോടതയിൽ മഞ്ചേരി ശ്രീധരൻ നായർ വാദമുയർത്തിയിട്ടുള്ളൂ. ഈ സ്വഭാവ സവിശേഷത കേരളത്തിലെ മുഴുവൻ കോടതികളിലും ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ശ്രീധരൻനായരുടെ നിയമനം മലപ്പുറത്തിന് അഭിമാനനിമിഷാണ് നൽകുന്നത്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ജില്ലയിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. ഇടതുപക്ഷ സഹയാത്രികനായിട്ടും ഏവർക്കും സ്വീകാര്യനാണ് ഈ അഡ്വക്കേറ്റ്. തിരുവനന്തപുരം ലോകോളേജിൽ നിന്ന് നിയമബിരുദംനേടി 1969ലാണ് എൻ റോൾ ചെയ്തത്. മങ്കടയിലെ മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ പി. അബ്ദുൾ മജീദിന്റെ ജൂനിയറായിട്ടാണ് അഭിഭാഷകജോ
മലപ്പുറം: സൂപ്പർതാരം മമ്മൂട്ടി സാറെന്ന് വിളിക്കുന്ന വ്യക്തിയാണ് മഞ്ചേരി ശ്രീധരൻനായർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സ്ഥാനത്തേക്ക് അഡ്വ. സി. ശ്രീധരൻനായർ ഇടതുപക്ഷ വഴയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ്. മുൻ മന്ത്രിയും കർശന സ്വഭാവക്കാരനായ കമ്മ്യൂണിസ്റ്റുമായ ശിവദാസൻ നായരുടെ മകളുടെ മകന് ഡിജിപിയായുള്ള നിയമനം നിയമ വഴിയിലെ മികവിനുള്ള അംഗീകാരമാണ്. ആർക്കും വശംവദനാകാതെ തന്റെ കക്ഷിക്ക് വേണ്ടി മാത്രമേ കോടതയിൽ മഞ്ചേരി ശ്രീധരൻ നായർ വാദമുയർത്തിയിട്ടുള്ളൂ. ഈ സ്വഭാവ സവിശേഷത കേരളത്തിലെ മുഴുവൻ കോടതികളിലും ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ശ്രീധരൻനായരുടെ നിയമനം മലപ്പുറത്തിന് അഭിമാനനിമിഷാണ് നൽകുന്നത്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ജില്ലയിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. ഇടതുപക്ഷ സഹയാത്രികനായിട്ടും ഏവർക്കും സ്വീകാര്യനാണ് ഈ അഡ്വക്കേറ്റ്. തിരുവനന്തപുരം ലോകോളേജിൽ നിന്ന് നിയമബിരുദംനേടി 1969ലാണ് എൻ റോൾ ചെയ്തത്. മങ്കടയിലെ മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ പി. അബ്ദുൾ മജീദിന്റെ ജൂനിയറായിട്ടാണ് അഭിഭാഷകജോലി ആരംഭിച്ചത്. പിന്നീട് കെ. കുഞ്ഞിരാമമേനോന്റെ കീഴിലും പ്രാക്ടീസ് തുടർന്നു. സിനിമയിലേക്കുള്ള വരവിന് മുമ്പ് മമ്മൂട്ടിയും ശ്രീധരന്മേനോന്റെ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട്.
മുൻ പി.എസ്.സി ചെയർമാൻ കെ.വി. സലാഹുദ്ദീൻ തുടങ്ങിയവരടക്കം നൂറുകണക്കിന് അഭിഭാഷകർ ശ്രീധരൻനായരുടെ കീഴിൽ ജോലിചെയ്തിട്ടുണ്ട്. 47വർഷത്തെ അഭിഭാഷകവൃത്തിക്കിടയിൽ ആയിരത്തിലധികം ക്രിമിനൽകേസുകളിൽ കോടതിയിൽ ഹാജരായി. നിലവിൽ ബാർഫെഡറേഷൻ സംസ്ഥാനപ്രസിഡന്റാണ്. ബാർകൗൺസിൽ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോ അക്കാദമിയുടെ കീഴിലുള്ള എം കെ നമ്പ്യാർ അഡ്വക്കറ്റ്‌സ് അക്കാദമിയുടെ ട്രഷററായും പ്രവർത്തിച്ചു. ശ്രീധരൻനായർ സർവീസ്, ക്രിമിനൽ കേസുകളിലാണ് കൂടുതൽ മികവ് കാട്ടിയത്. പാർട്ടിഭേദമെന്യേ സ്വീകാര്യനാണ് ശ്രീധരൻ നായർ. സൗഹൃദത്തിലും കേസ് നടപടികളിലും തന്റെ വ്യക്തിപരമായ രാഷ്ട്രീയം കടന്നുവരില്ലെന്ന് ഉറപ്പുനല്കുന്നു അദ്ദേഹം.
നിലവിലെ പ്രോസിക്യൂഷൻ സംവിധാനത്തെ ഉടച്ചു വാർക്കേണ്ടതുണ്ടെന്ന് ശ്രീധരൻനായർ സമ്മതിച്ചു കഴിഞ്ഞു. പ്രോസിക്യൂഷൻ രംഗത്തെ അഴിമതിക്കാരായ ന്യൂനപക്ഷത്തെ നല്ല പാതയിലേക്ക് കൊണ്ടുവരികായാണ് ആദ്യലക്ഷ്യമെന്നും പ്രഖ്യാപിക്കുന്നു. യോഗ്യരല്ലാത്തവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചതിന്റെ പേരിൽ കഴിഞ്ഞ സർക്കാർ ഒട്ടേറെ പഴി കേട്ടിരുന്നു. ഇത് ഒഴിവാക്കി പ്രോസിക്യൂഷനെ നന്മയിലെ വഴയിലേക്ക് നയിക്കുമെന്ന ഉറപ്പാണ് ശ്രീധരൻ നായർ നൽകുന്നത്. ഏറ്റെടുക്കുന്ന ജോലിയിലെല്ലാം സ്വന്തം കൈയൊപ്പ് പതിപ്പിക്കുന്ന സൗമന്യനായ ഈ അഭിഭാഷകൻ പ്രോസിക്യൂട്ടർമാർക്കിടയിലെ അഴിമതി തടയുമെന്ന് പറയുന്നതിനെ പ്രതീക്ഷയോടെയാണ് നിയമ വിദഗ്ധരും കാണുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ട് ഈ അഭിഭാഷകന്. എംകെ ദാമോദരനൊപ്പം ലാവ്‌ലിൻ കേസിലെ വിചാരണയ്ക്കിടയിൽ പിണറായിക്കായി വാദമുയർത്താൻ മഞ്ചേരി ശ്രീധരൻ നായരും എത്താറുണ്ടായിരുന്നു. ഇതിനൊപ്പം ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കായി വാദിക്കാനെത്തിയും ഈ ക്രിമിനൽ അഭിഭാഷകർ തന്നെയായിരുന്നു. ടിപി കേസിൽ പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി. സിപിഐ(എം) നേതാവായ പി മോഹനനെ വെറുതെ വിടുകയും ചെയ്തു. പിന്നീട് മോഹനൻ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായി. സിപിഎമ്മിന് ഏറെ ദോഷം വരാത്ത തരത്തിൽ വിധി വന്നത് മഞ്ചേരി ശ്രീധരൻ നായരുടെ മികവാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
1978 മുതൽ 81 വരെ ശ്രീധരൻനായരുടെ ജൂനിയറായി മമ്മൂട്ടി മഞ്ചേരി ബാറിലുണ്ടായിരുന്നു. മഞ്ചേരിപാണ്ടിക്കാട് ചേന്ദ്രവായിൽ സ്വദേശിയായ ശ്രീധരൻനായരുടെ ഭാര്യ മുന്മന്ത്രി ശിവദാസമേനോന്റെ മകൾ ടി.കെ. ലക്ഷ്മിയാണ്. നിത (അസി. പ്രൊഫ. കോഴിക്കോട് മെഡിക്കൽ കോളേജ്) ചിത്ര ( ദന്തിസ്റ്റ്. യു.എസ്.എ.) മക്കളാണ്.