ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കാല കുറുമുള്ളൂർ, കോതനല്ലൂർ ,കുറുപ്പന്തറ പ്രദേശത്തു നിന്ന് വന്നവരും കൂടാതെ ഈ പ്രദേശങ്ങളിൽ നിന്നും വിവാഹം കഴിച്ചു ഷിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാഞ്ഞൂർ സംഗമം ഓഗസ്റ്റ് 22 ന് ശനിയാഴ്ച സ്‌ക്കോക്കിയിലുള്ള ഡൊണാൾഡ് ലയൺപാർക്കിൽ (7640, N.KOSTNER AVE, SKOKIE IL-60076) രാവിലെ 10ന് ആരംഭിക്കും. ഇതൊരറിയിപ്പായി സ്വീകരിച്ച് എല്ലാവരും ഈ പിക്‌നിക്കിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ സാദരം അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സംഗമങ്ങൾ വൻ വിജയം കൈവരിച്ചിരുന്നു.

വിവിധ കായിക പരിപാടികളും ഗെയിംസും രുചിയേറിയ ഭക്ഷണവുമായി നല്ലൊരു ദിവസം പങ്കിടാൻ ഇതിന്റെ പ്രവർത്തകർ തീവ്ര പരിശ്രമത്തിലാണ്. എല്ലാ തദ്ദേശവാസികളേയും ഭാരവാഹികൾ സദയം പിക്‌നിക്കിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. സൈമൺ കട്ടപ്പുറം (773 203 2616 FREE),തോമസ് ഐക്കരപറബിൽ (847 337 1370 FREE),സിറിൾ കട്ടപ്പുറം(224 717 0376 FREE),ജോബ് മാക്കീൽ (847 226 3853 FREE),സാബു കട്ടപ്പുറം(847 791 1452 FREE),ഷാജി പഴൂപറമ്പിൽ (224 210 4199 FREE), ജോബി ചാക്കോ (847 401 7399 FREE).