- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ കോളുകൾ ഡൈവേർട്ട് ചെയ്ത് പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു; സാമ്പത്തിക ഇടപാടിൽ ഭർത്താവുമായി തെറ്റിയ സുഹൃത്തിന്റെ സഹായം തേടി; ക്വട്ടേഷൻ സംഘത്തോട് പറഞ്ഞത് 'പെരുമാറി' വിടാൻ; റെജിയോട് മഞ്ജു പകവീട്ടിയത് ഇങ്ങനെ
പാലക്കാട്: യുവവ്യവസായി അമൃതം ബയോ ഓർഗാനിക്ക് റിസർച്ച് സെന്റർ ഉടമ റെജിയെ ക്വട്ടേഷൻ നൽകി മർദ്ദിക്കുന്ന വിധത്തിലേക്ക് ഭാര്യ മഞ്ജുവിനെ നയിച്ചത് ഭർത്താവിലുള്ള വിശ്വാസമില്ലായ്മയായിരുന്നു. യുവ വ്യവസായിയായി വളരുന്ന റെജിയുടെ യാത്രകളും മറ്റ് ബന്ധങ്ങളെയും മഞ്ജു സംശയിച്ചു. സ്ത്രീകളുമായി മികച്ച സൗഹൃദം പുലർത്തിയിരുന്ന റെജി തന്നെ ഉപേക്ഷിച
പാലക്കാട്: യുവവ്യവസായി അമൃതം ബയോ ഓർഗാനിക്ക് റിസർച്ച് സെന്റർ ഉടമ റെജിയെ ക്വട്ടേഷൻ നൽകി മർദ്ദിക്കുന്ന വിധത്തിലേക്ക് ഭാര്യ മഞ്ജുവിനെ നയിച്ചത് ഭർത്താവിലുള്ള വിശ്വാസമില്ലായ്മയായിരുന്നു. യുവ വ്യവസായിയായി വളരുന്ന റെജിയുടെ യാത്രകളും മറ്റ് ബന്ധങ്ങളെയും മഞ്ജു സംശയിച്ചു. സ്ത്രീകളുമായി മികച്ച സൗഹൃദം പുലർത്തിയിരുന്ന റെജി തന്നെ ഉപേക്ഷിച്ച് പോകുമെന്ന വിധത്തിലേക്ക് ആശങ്ക വളർന്നപ്പോഴാണ് മഞ്ജു ക്വട്ടഷേൻ സംഘത്തെ സഹായത്തിനായി സമീപിച്ചത്.
നിരവധി സ്ത്രീകളുമായി അടുപ്പം പുലർത്തിയിരുന്ന റെജിയുടെ അടുത്തകാലത്തായി കുത്താമ്പുള്ളി സ്വദേശിനിയായ ഒരു യുവ സംരംഭകയുമായി ആയിരുന്നു. മറ്റുള്ള സുഹൃത്തുക്കളേക്കാൾ അൽപ്പം കുടിയ അടുപ്പം തന്നെയായിരുന്നു റെജിക്ക് ഈ യുവതിയുമായി. ഈ ബന്ധത്ത സംശയിച്ച മഞ്ജു ഭർത്തിവാന്റെ പോക്കിനെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു. കൈത്തറി വസ്ത്ര നിർമ്മാതാവായിരുന്ന ഈ യുവതിമായുള്ള ബന്ധമാണ് റെജിയുടെ ഭാര്യ മഞ്ജുവിനെ ഏറെ ചൊടിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
സംശയം കൂടിയ സാഹചര്യത്തിൽ റെജിയുടെ ഫോണിൽ വന്നുകൊണ്ടിരുന്ന എസ്എംഎസുകളും ഫോൺകോളുകളും ഇവർ പരിശോധിച്ചു. കൂടാതെ കോളുകൾ യഥാസമയം ഡൈവേർട്ട് ചെയ്താണ് മഞ്ജു തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു. ഇതോടെയാണ് ഇവർ തമ്മിലുള്ള ദാമ്പത്യം പൂർണ്ണമായ വിധത്തിൽ തെറ്റുന്ന വിധത്തിലേക്ക് എത്തിയത്. 15 വർഷത്തോളം നീണ്ട ദാമ്പത്യത്തിൽ 8ാം ക്ലാസിലും 6ാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കൾ ഇവർക്കുണ്ട്.
ഇങ്ങെ ഭർത്താവിന്റെ പോക്കിൽ സംശയം കലശലായതോടെ മഞ്ജു ഇതിന്റെ പേരിൽ റെജിയുമായി നിരന്തരം വഴക്കിട്ടു. സംഭവത്തിന് രണ്ടാഴ്ച മുമ്പ് കുത്താമ്പുള്ളി സ്വദേശിനിയുമായുള്ള ബന്ധത്തെച്ചൊല്ലിയും ഇരുവരും വഴക്കിട്ടുവെന്നാണ് പൊലീസ് പറയുന്നു. ഇത് റെജി മഞ്ജുവിനെ മർദ്ദിക്കുന്നതിലേക്ക് വരെയെത്തി. ഇതോടെ റെജിയുമായി മാനസികമായി അകന്ന മഞ്ജു തന്റെ സുഹൃത്തായ ബിനുവുമായി ചേർന്നാണ് ഭർത്താവിനെ ഒതുക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
റെജിയുടെ സ്ഥാപനത്തിലെ ജീവനക്കാരനായ ജേയ്ബിയും ഇവരോടൊപ്പംകൂടി. റെജിയുമായി സാമ്പത്തിക ഇടപാടിൽ തെറ്റിയ ആളായിരുന്നു ജേയ്ബി. ജേയ്ബിയും, റെജിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ 54 ലക്ഷത്തോളം രൂപ റെജി ജേയ്ബിക്ക് നൽകാനുണ്ടെന്നാണ് പറയുന്നത്. ഇത് കൂടാതെ ഇയാളുടെ ഭാര്യയെ റെജി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു. ഈ പകയാണ് ജേയ്ബിയെ റെജിക്കെതിരെയുള്ള നീക്കത്തിൽ മഞ്ജുവിനും ബിനുവിനുമൊപ്പം ചേരാൻ പ്രേരിപ്പിച്ചത്.
ഇതിനിടെ കുത്താമ്പുള്ളി സ്വദേശിനിയും റെജിയും ഒരുമിച്ച് മലേഷ്യയിലേക്ക് പോകാൻ പദ്ധതിയിട്ടുവെന്ന കാര്യവും മഞ്ജു അറിഞ്ഞു. ഈ വിവരം അറിഞ്ഞതോയെ റെജിയുടെ യാത്ര തടയാനുള്ള ശ്രമമാണ് മഞ്ജു നടത്തിയത്. ഇതിന്റെ ഭാഗമായാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്തത്. ബിനു തന്റെ തൃശൂർ ബന്ധം ഉപയോഗിച്ച് ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇതിനായുള്ള പണവും മറ്റും മഞ്ജു തന്നെയാണ് നൽകിയത്.
5000 രൂപ മുൻകൂറായി അവരെ ഏൽപ്പിക്കുകയും ചെയ്തു. അതേസമയം റെജിയെ വധിക്കാൻ ഇവർക്ക് പദ്ധതിയില്ലായിരുന്നു. മറിച്ച് തന്നെയും മക്കളെയം വേണ്ടാത്ത ഭർത്താവിനെ ഒന്ന് ശരിക്കും 'പെരുമാറി' വിടാനാണ് ക്വട്ടേഷൻ സംഘത്തോട് നിർദ്ദേശിച്ചത്. ഇക്കാര്യം ക്വട്ടേഷൻ സംഘാംഗങ്ങലും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ റെജി ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഒരു കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ആലത്തൂർ കോടതി റിമാന്റ്ചെയ്ത മഞ്ജു ഇപ്പോൾ സബ്ജയിലിൽ കഴിയുകയാണ്.
തന്റെ രണ്ട് മക്കളുടെ പിതാവായ വ്യക്തിയെ വധിക്കാൻ താനൊരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് മഞ്ജു പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. മക്കൾക്ക് അച്ഛനെ നഷ്ടമാകുമെന്ന ഭയത്തെ തുടർന്നാണ് ക്വട്ടേഷൻ സംഘത്തെക്കുറിച്ച് ചിന്തിച്ചതെന്നും മഞ്ജു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്താലത്തിൽ റെജി തന്നെയാണ് തന്നെ മർദ്ദിച്ചത് ഭാര്യയുടെ നിർദ്ദേശപ്രകാരമാണെന്ന് പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് ക്വാട്ടേഷൻ സംഘത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ഭാര്യ മഞ്ജുവാണെന്ന് വ്യക്തമായതും.