തിരുവനന്തപുരം: സോഷ്യൽ മീഡിയ പോസ്റ്റുകൾ പലവിധ ചർച്ചകൾക്കും വഴിവെക്കുന്ന കാലമാണിത്്.ആർക്കും എന്തും പോസ്റ്റ് ചെയ്യാമെന്നതിനപ്പുറം പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ അതേ അർത്ഥത്തിൽ മറ്റുള്ളവർക്കു എത്താത്തും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ പെട്ട് പോകുന്നതാകട്ടെ സെലിബ്രിറ്റികളോ പ്രശസ്തരോ ആവുകയും ചെയ്യും.അത്തരത്തിൽ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യർ.

മഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത മേപ്പടിയാൻ സിനിമയുടെ പോസ്റ്റർ നീക്കം ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.ശബരിമലയും സേവാഭാരതിയുമൊക്കെ വരുന്നതുകൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് വിമർശകർ പറയുന്നത്.എന്നാൽ സിനിമാ പ്രവർത്തകരോ ഉണ്ണി മുകുന്ദനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.പക്ഷെ സോഷ്യൽ മീഡിയ വിടാതെ വിവാദം കത്തിക്കുന്നുമുണ്ട്.അതേസമയം മനസാവാചാ അറിയാത്ത വിഷയത്തിനാണ് താരം പഴി കേൾക്കേണ്ടി വരുന്നതെന്നതാണ് സത്യം.പോസ്റ്റ് മഞ്ജു വാര്യർ നീക്കം ചെയ്തതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്.

മുൻകാലങ്ങളിൽ അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ കുറച്ചു ദിവസത്തിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റാറുണ്ടെന്ന്.'ബ്രോഡാഡി' അനൗൺസ് ചെയ്തപ്പോൾ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി. മേപ്പടിയാൻ സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമർശകർ പറയുന്നത്.

മഞ്ജു വാര്യർക്ക് എതിരെ കമന്റുകൾ ഇട്ട് പ്രതിഷേധിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ചില പ്രത്യേക താത്പര്യം മുൻനിർത്തി പലരും ഗൂഢ ഉദ്ദേശം വച്ച് അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാർക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനിൽക്കുന്നവർ ചോദിക്കുന്നത്.ചില നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നല്ല ഉദ്ദേശം മാത്രം ആണ് ലക്ഷ്യം, എങ്കിലും ആളുകൾ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുമ്പോൾ അതിനിരയാകുന്ന വ്യക്തിയുടെ മാനസിക അവസ്ഥകൂടി കണക്കിലെടുക്കാൻ കമന്റ് ചെയ്യുന്നവർ തയ്യാറാകണം.

സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ആണ് ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും പറയുന്നത്. എന്തായാലും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വിമർശകരുടെ വായടപ്പിക്കാൻ ഇതിലും നല്ലൊരു മറുപടി വേറെ വേണ്ടല്ലോ. അതേസമയം വിവാദങ്ങൾ തുടരുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ മേപ്പടിയാൻ പ്രദർശനം തുടരുകയാണ്.