- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല; ഞാൻ ജോലി ചെയ്ത മേഖലകളിലെല്ലാം എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ; എന്നോട് എല്ലാവരും ബഹുമാനത്തോടു കൂടിയും സ്നേഹത്തോട് കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ; മറ്റുള്ളവർ പലതും പറഞ്ഞു കേട്ടിട്ടുണ്ട്; ഓഖി ബാധിതരെ കണ്ടതിൽ രാഷ്ട്രീയവുമില്ല: നിലപാട് മഞ്ജു വാര്യർ വിശദീകരിക്കുന്നത് ഇങ്ങനെ; ചർച്ചയാകുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയിലെ ഭിന്നത തന്നെ
തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണോ? പല തരത്തിൽ ഇത് ചർച്ചയായി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ ഇതിന് പുതിയ തലമെത്തി. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടു. എന്നാൽ ഈ കൂട്ടായ്മ മഞ്ജുവിന്റെ ആശയമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. സ്ത്രീ പക്ഷ വാദത്തിന് കരുത്ത് പകരാൻ മഞ്ജുവും കൂട്ടായ്മയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇതിനിടെ പല വിവാദങ്ങളും ഉണ്ടായി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പാർവതിയുടെ അഭിപ്രായ പ്രകടനം മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ കസബയെ പാർവതി വിമർശിച്ചാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. തുടർന്ന് പാർവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ മമ്മൂട്ടിക്കെതിരായ ലേഖനം ഷെയർ ചെയ്തു. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തി. ഇതിനോടൊന്നും പ്രത്യക്ഷമായി മഞ്ജു വാര്യർ പ്രതികിരച്ചിരുന്നില്ല. എന്നാൽ വിവ
തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണോ? പല തരത്തിൽ ഇത് ചർച്ചയായി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ ഇതിന് പുതിയ തലമെത്തി. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടു. എന്നാൽ ഈ കൂട്ടായ്മ മഞ്ജുവിന്റെ ആശയമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. സ്ത്രീ പക്ഷ വാദത്തിന് കരുത്ത് പകരാൻ മഞ്ജുവും കൂട്ടായ്മയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇതിനിടെ പല വിവാദങ്ങളും ഉണ്ടായി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പാർവതിയുടെ അഭിപ്രായ പ്രകടനം മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
മമ്മൂട്ടി നായകനായ കസബയെ പാർവതി വിമർശിച്ചാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. തുടർന്ന് പാർവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ മമ്മൂട്ടിക്കെതിരായ ലേഖനം ഷെയർ ചെയ്തു. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തി. ഇതിനോടൊന്നും പ്രത്യക്ഷമായി മഞ്ജു വാര്യർ പ്രതികിരച്ചിരുന്നില്ല. എന്നാൽ വിവാദങ്ങളോട് ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയിലെ അംഗമെന്ന നിലയിൽ മഞ്ജു വാര്യർ ഒടുവിൽ പ്രതികിരിച്ചു. സൂര്യ ടോക്ക് ഫെസ്റ്റിവലിൽ സദസ്സുമായി സംവദിക്കുന്നതിനിടെ മഞ്ജുവിന് ആ ചോദ്യം നേരിടേണ്ടി വന്നു. വിവാദത്തെക്കുരിച്ച് സംസാരിക്കേണ്ട വേദിയല്ല ഇതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
എന്നാൽ കേരളത്തിലെ പുരുഷന്മാർ സ്ത്രീവിരുദ്ധരാണോ എന്ന ചോദ്യത്തിന് മഞ്ജു പ്രതികരിച്ചു. എനിക്ക് പറയാനുള്ളത് എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട അനുഭവങ്ങളാണ്. അത് എന്റെ മാത്രം അഭിപ്രായം ആണ്. മറ്റുള്ളവരുടെ കാര്യം സംസാരിക്കാൻ ഞാനാളല്ല. എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ജോലി ചെയ്ത മേഖലകളിലെല്ലാം എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നോട് എല്ലാവരും ബഹുമാനത്തോടു കൂടിയും സ്നേഹത്തോട് കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവർ പലതും പറഞ്ഞു കേട്ടിട്ടുണ്ട്.-ഇങ്ങനെയായിരുന്നു മഞ്ജു മനസ്സ് തുറന്നത്. കരുതലോടെയുള്ള ഈ മറുപടിയിൽ ഡബ്ല്യൂസിസിയിലെ അംഗങ്ങളിൽ ചിലരുടെ തുറന്നു പറച്ചിലുകൾക്കെതിരെ ചിലതുണ്ടെന്ന് സിനിമാ ലോകം പറയുന്നു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടും മഞ്ജു മനസ്സ് തുറന്നിട്ടുണ്ട്. ഓഖി ദുരന്ത പ്രദേശത്ത് പോയത് ഞാൻ മാധ്യമങ്ങളെ അറിയിക്കാതെ പോയത്. അവരെ നേരിട്ട് കണ്ട് ദുഃഖത്തിൽ പങ്കുചേരാനാണ് ഞാൻ പോയത്. എന്നാൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആൾ ഫേസ്‌ബുക്കിൽ ലൈവായി ഇട്ടു. അങ്ങനെയാണ് മാധ്യമങ്ങൾ അറിയുന്നതും എത്തിച്ചേരുന്നതും. അല്ലാതെ രാഷ്ട്രീയപരമായ ഉദ്ദേശത്തോടെയല്ല. രാഷ്ട്രീയത്തിൽ താൽപര്യമില്ല- മഞ്ജു പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിനിമയിലെ വനിതാ കൂട്ടായ്മയിൽ പ്രശ്‌നമൊന്നുമില്ലെന്ന് എഡിറ്റർ ബീനാ പോൾ പ്രതികരിച്ചിരുന്നു. ഇതിനൊപ്പമാണ് മഞ്ജുവിന്റെ നിലപാട് വിശദീകരണവും ചർച്ചയാകുന്നത്.
വനിതാ കൂട്ടായ്മയിലെ അംഗമെന്ന നിലയിൽ സൂര്യാ ഫെസ്റ്റിവലിൽ മഞ്ജു പ്രതികരണം നടത്തിയില്ല. ഇതിൽ ഇപ്പോഴത്തെ വിവാദങ്ങളിൽ മഞ്ജുവിനുള്ള എതിർപ്പ് വ്യക്തമാണെന്നാണ് വിലയിരുത്തൽ. മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഫാൻസുകാരെ ജയിലിൽ അടയ്ക്കാനുള്ള ഇടപെടലും മഞ്ജു വാര്യർ അനുകൂലിക്കുന്നില്ല. നടിയെ ആക്രമിച്ച സംഭവത്തിനിടെ അറിയാതെ പേരു പറഞ്ഞ അജു വർഗ്ഗീസിനെ കുടുക്കാനുള്ള നീക്കവും നടന്നു. എന്നാൽ ഡബ്ല്യൂസിസി തന്നെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ഇരട്ടത്താപ്പാണെന്നാണ് ഉയരുന്ന വാദം. അതിനിടെ 18 പേർ മാത്രമാണ് സിനിമയിലെ വനിതാ കൂട്ടായ്മയിൽ ഇപ്പോഴുള്ളത്. കൂടുതൽ പേർക്ക് അംഗത്വം നൽകുന്നുമില്ല.
കൂടുതൽ പേരെത്തിയാൽ സംഘടനയുടെ നിയന്ത്രണം ഇപ്പോഴുള്ളവരുടെ കൈയിൽ നിന്ന് പോകും. അംഗത്വവിതരണം നടക്കുമ്പോൾ പരമാവധി പേരോട് ചേരാൻ സിനിമയില താര സംഘടനയിലെ പ്രമുഖർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംഘടനയേയും പിടിച്ചെടുക്കാനാണ് നീക്കം. അതിനിടെ കെപിഎസി ലളിതയുടെ നേതൃത്വത്തിൽ പുതിയ സംഘടനയ്ക്കും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം നീക്കത്തിനൊന്നും ഇനി താനില്ലെന്നാണ് മഞ്ജുവിന്റെ പക്ഷമെന്നാണ് സൂചന. ഒരു സംഘടനയുമായും മഞ്ജു തൽകാലം സഹകരിക്കില്ല. താരസംഘടനയായ അമ്മ നടി ആക്രമിക്കപ്പെട്ട വിഷയത്തിലെടുത്ത അഴുകൊഴമ്പൻ നിലപാടാണ് ഡബ്ല്യൂസിസി രൂപീകരിക്കാൻ പെട്ടെന്നുണ്ടായ കാരണം. സിനിമയിലെ 18 സ്ത്രീകൾ ചേർന്നുണ്ടാക്കിയ സംഘടനയിൽ പുതിയ ആരും അംഗങ്ങളായി ചേർന്നിട്ടില്ല. സംഘടനയോട് സഹകരിക്കുന്നത് സിനിമയിലെ പ്രബലരുടെ ശത്രുതയ്ക്ക് ഇടയാക്കുമെന്ന ഭയം മൂലം അകന്ന് നിൽക്കുന്നവരാണ് മിക്കവരും.
വനിതാ സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നടക്കം മഞ്ജു വാര്യർ പുറത്തേക്ക് പോയെന്ന് പോലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ചുള്ള ലേഖനം മാത്രമല്ല, പാർവ്വതി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിമർശനം മഞ്ജു വാര്യരെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന വാർത്തയും നടിയുടെ പിന്മാറ്റത്തിന് കാരണമായി എന്നൊക്കെയാണ് സോഷ്യൽ മീഡിയ പരത്തുന്ന ഊഹാപോഹങ്ങൾ. എല്ലാവരുടേയും തനിനിറം പുറത്ത് വന്നിരിക്കുന്നു. ജീവിച്ചിരിക്കാൻ അനുയോജ്യമായ സമയമാണിത്. താൻ പോപ്പ്കോൺ കൊറിച്ച് എല്ലാം കണ്ട് രസിച്ച് കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പാർവ്വതിയുടെ ട്വീറ്റ്. പാർവ്വതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിക്കാത്ത മഞ്ജു വാര്യരെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് ട്വീറ്റ് എന്നാണ് വിലയിരുത്തൽ.
പാർവ്വതിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുമ്പോഴും സിനിമാ ലോകത്ത് നിന്നും പിന്തുണയുമായി അധികമാരും രംഗത്ത് വന്നിരുന്നില്ല. വിമൻ ഇൻ സിനിമ കലക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കലിനേയും സജിത മഠത്തിലിനേയും പോലുള്ളവരല്ലാതെ പുറത്ത് നിന്നും വലിയ പിന്തുണയൊന്നും പാർവ്വതിക്ക് ലഭിച്ചില്ല. ഇതാണ് സംഘടന പിളർന്നുവെന്നുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടതും.