- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊഹാപോഹങ്ങളിൽ മുമ്പിൽ ചലച്ചിത്ര താരങ്ങൾ തന്നെ; മഞ്ജു വാര്യർ തലസ്ഥാനത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം നിഷേധിച്ച് നടി; സിദ്ദിഖും ജഗദീഷും ഗണേശനും ഉറപ്പായി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ആക്ഷൻ ഹീറോ സൂരേഷ് ഗോപി മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഉറച്ച മണ്ഡലം കിട്ടാത്തതിനാൽ സുരേഷ് ഗോപി പിന്മാറി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുരേഷ് ഗോപി നിറയുമെന്നാണ് സൂചന. ഇതോടെയാണ് പുതിയ പ്രചരണം എത്തിയത്. ബിജെപിക്കായി തിരുവനന്തപുരത്ത് മഞ്ജു വാര്യർ മത്സരിക്കുമെന്ന്. ഇതോടെ സ്ഥാനാർത്ഥി ചർച്ചകൾക്ക് പുതിയ നിറം വന്നു. എന്നാൽ ഈ കഥയ്ക്ക് ഒറ്റ ദിവസത്തെ ആയുസേ ഉള്ളൂ. വാർത്ത നിഷേധിച്ച് മഞ്ജു വാര്യർ തന്നെ രംഗത്തുവന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ആകുന്നുവെന്ന വാർത്ത തികച്ചും തെറ്റാണെന്ന് നടി മഞ്ജു വാര്യർ പ്രതികരിച്ചു. താൻ ഈ പ്രചരണത്തെ കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ആരോടും മത്സരിക്കാനില്ലെന്നും താരം പറഞ്ഞു. ബിജെപി നേതൃത്വവും ഇത്തരമൊരു സാധ്യത തള്ളിക്കളയുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി നടന്മാരായ ജഗദീഷും, സിദ്ദിഖും മത്സരിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബിജെപിക്കുവേണ്ടി മഞ്ജു തിരുവനന്തപുരത്ത് മത്സരിക്കുന്നതായ വാർത്ത പ്രചരിച്ചത്. തെരഞ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ആക്ഷൻ ഹീറോ സൂരേഷ് ഗോപി മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഉറച്ച മണ്ഡലം കിട്ടാത്തതിനാൽ സുരേഷ് ഗോപി പിന്മാറി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുരേഷ് ഗോപി നിറയുമെന്നാണ് സൂചന. ഇതോടെയാണ് പുതിയ പ്രചരണം എത്തിയത്. ബിജെപിക്കായി തിരുവനന്തപുരത്ത് മഞ്ജു വാര്യർ മത്സരിക്കുമെന്ന്. ഇതോടെ സ്ഥാനാർത്ഥി ചർച്ചകൾക്ക് പുതിയ നിറം വന്നു. എന്നാൽ ഈ കഥയ്ക്ക് ഒറ്റ ദിവസത്തെ ആയുസേ ഉള്ളൂ.
വാർത്ത നിഷേധിച്ച് മഞ്ജു വാര്യർ തന്നെ രംഗത്തുവന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ആകുന്നുവെന്ന വാർത്ത തികച്ചും തെറ്റാണെന്ന് നടി മഞ്ജു വാര്യർ പ്രതികരിച്ചു. താൻ ഈ പ്രചരണത്തെ കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ആരോടും മത്സരിക്കാനില്ലെന്നും താരം പറഞ്ഞു. ബിജെപി നേതൃത്വവും ഇത്തരമൊരു സാധ്യത തള്ളിക്കളയുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി നടന്മാരായ ജഗദീഷും, സിദ്ദിഖും മത്സരിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബിജെപിക്കുവേണ്ടി മഞ്ജു തിരുവനന്തപുരത്ത് മത്സരിക്കുന്നതായ വാർത്ത പ്രചരിച്ചത്.
തെരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളെയും നേതാക്കളെയും രംഗത്തിറക്കി തലസ്ഥാനം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പ്രമുഖ ചലച്ചിത്ര താരം മഞ്ജു വാര്യരെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയിൽ നീക്കം നടക്കുന്നതായുള്ള അഭ്യൂഹം പരന്നത്. മഞ്ജുവിനെ മാത്രമല്ല നടി മേനക സുരേഷും പരിഗണന ലിസ്റ്റിലുള്ളതായാണ് വിവരം. തലസ്ഥാനത്ത് ബിജെപിക്ക് വൻ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. അതിനാൽ തന്നെ ഗ്ലാമർ പോരാട്ടമാണ് പാർട്ടി ഇവിടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രമുഖരെ ബിജെപി പരിഗണിക്കുന്നതെന്നാണ് വിവരം.
ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്ന നേമത്ത് ഒ രാജഗോപാൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. വട്ടിയൂർകാവിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കും. കഴക്കൂട്ടത്ത് മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനും മത്സരിക്കും. തിരുവനന്തപുരം സെട്രൽ മണ്ഡലത്തിൽ താരങ്ങളെ ഇറക്കി വിജയം കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം സെട്രൽ മണ്ഡലത്തിലേക്ക് കെ സുരേന്ദ്രനെ ആലോചിച്ചെങ്കിലും അദ്ദേഹത്തിന് താത്പര്യം മഞ്ചേശ്വരത്ത് മത്സരിക്കാനാണെന്നാണ് വിവരം. കൂടാതെ സെൻട്രൽ മണ്ഡലത്തിലേക്ക് വി.വി രാജേഷ്, കരമന ജയൻ എന്നിവരെയും പരിഗണിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
അതിനിടെ കോൺഗ്രസിനായി ജഗദീഷും സിദ്ദിഖും മത്സരിക്കുമെന്ന് ഉറപ്പാണ്. പത്തനാപുരത്ത് താരമത്സരം ഉറപ്പാക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. സിറ്റിങ് എംഎൽഎയായ ഗണേശനെതിരെ കോൺഗ്രസ് ജഗദീഷിനെ ഇറക്കുന്നു. ഈ സാഹചര്യത്തിൽ കൊല്ലം തുളസിയെ പത്തനാപുരത്ത് സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി നീക്കം. ചില സീരിയൽ താരങ്ങളും പരിഗണനയിലുണ്ട്. സംവിധായകൻ രാജസേനനും പട്ടികയിൽ ഉൾപ്പെടുന്നു. ഇടതു പക്ഷത്തിനായി മുകേഷ് മത്സരത്തിനെത്തുമെന്ന പ്രചരണവും വ്യാപകം. അങ്ങനെ ഈ നിയമസഭാ പോരിന് സിനിമാ താരങ്ങളുടെ സജീവ സാന്നിധ്യം പ്രചരണത്തിലുണ്ടാകും. ഇവർക്കായി വെള്ളിത്തിരയിലെ മിന്നും താരങ്ങൾ പ്രചരണത്തിനുമെത്തും.
എല്ലാ മുന്നണികളും പാർട്ടികളും സ്ഥാനാർത്ഥി പട്ടികയ്ക്ക് ഗ്ലാമർ മുഖം നൽകാൻ സിനിമാ താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്. ശ്രീനിവാസനെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) ശ്രമിച്ചിരുന്നു. തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനെതിരെ ശ്രീനിവാസനെ മത്സരിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ശ്രീനിവാസൻ മത്സരത്തിന് തയ്യാറായില്ല. അതിന് ശേഷം സിപിഐ(എം) സിനിമാ താരങ്ങളെ ആരേയും പരിഗണിക്കുന്നില്ല. സിപിഐയുടെ സ്ഥാനാർത്ഥിയായി മുകേഷ് എത്തുമെന്നാണ് പ്രചരണം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് നടൻ തയ്യാറുമല്ല.