- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികാപട്ടം ലഭിച്ചതോടെ ലേഡി സൂപ്പർസ്റ്റാർ പ്രതിഫലം ഉയർത്തിയോ? പരസ്യചിത്രങ്ങളിലും താരത്തിന് വൻ ഡിമാന്റ്; മടങ്ങിവരവിലും മഞ്ജുവാര്യർക്ക് ലഭിക്കുന്നത് മികച്ച സ്വീകാര്യത
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നടിയുടെ മടങ്ങിവരവിലും മഞ്ജുവിന് കാത്തിരുന്നത് കൈ നിറയെ ചിത്രങ്ങളാണ്. മടങ്ങിവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു മുതൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിലേക്കെത്തിയ നടി ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാറിന്റെ നായികപദവിയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഏറ്റവും അടുത്ത് റിലീസിനൊരുങ്ങുന്ന വില്ലനിൽ മുതൽ പുറത്തിറങ്ങാനിരിക്കുന്നഒടിയൻ, രണ്ടാമൂഴം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിലെ നായികാ വേഷം നടിയെ തേടിയെത്തി. തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായതോടെ മഞ്ജു പ്രതിഫലം വീണ്ടും ഉയർത്തിയെന്നാണ് സൂചന. മാത്രമല്ല സിനിമയിൽ മാത്രമല്ല പരസ്യ ചിത്രങ്ങളിലും നടിക്ക് വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതും പ്രതിഫലം കൂട്ടാൻ കാരണമായതായാണ് വിലയിരുത്തൽ. 75 ലക്ഷം രൂപയായാണ് താരം തന്റെ പ്രതിഫലം ഉയർത്തിയതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതോടെ മലയാള നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നടിയുടെ മടങ്ങിവരവിലും മഞ്ജുവിന് കാത്തിരുന്നത് കൈ നിറയെ ചിത്രങ്ങളാണ്. മടങ്ങിവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു മുതൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിലേക്കെത്തിയ നടി ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാറിന്റെ നായികപദവിയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
ഏറ്റവും അടുത്ത് റിലീസിനൊരുങ്ങുന്ന വില്ലനിൽ മുതൽ പുറത്തിറങ്ങാനിരിക്കുന്നഒടിയൻ, രണ്ടാമൂഴം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിലെ നായികാ വേഷം നടിയെ തേടിയെത്തി. തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായതോടെ മഞ്ജു പ്രതിഫലം വീണ്ടും ഉയർത്തിയെന്നാണ് സൂചന. മാത്രമല്ല സിനിമയിൽ മാത്രമല്ല പരസ്യ ചിത്രങ്ങളിലും നടിക്ക് വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതും പ്രതിഫലം കൂട്ടാൻ കാരണമായതായാണ് വിലയിരുത്തൽ.
75 ലക്ഷം രൂപയായാണ് താരം തന്റെ പ്രതിഫലം ഉയർത്തിയതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതോടെ മലയാള നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി മഞ്ജു വാര്യർ മാറിയെന്നും റിപ്പോർട്ടുകളുണ്ട്.പ്രതിഫലം ഉയർത്തിയെങ്കിലും ഫാൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലും മഞ്ജു വാര്യർ കൂടുതൽ സജീവമായി കൈയടി നേടുകയാണ് നടി.
നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാതയും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തുടക്കത്തിൽ അൽപ്പം മോശം പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സുജാത മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ആമി, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.