- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരുടെ പേര് തുടക്കത്തിൽ തന്നെ തള്ളിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരുവനന്തപുരത്ത് പരിഗണിച്ച പേരെന്ന കാരണത്താൽ; വിഷ്ണുനാഥിനോടും ശ്രീധരൻ പിള്ളയോടും ഏറ്റുമുട്ടാൻ പറ്റിയ സമ്മതനെ തേടി സിപിഎം; പ്രസ്റ്റീജ് മത്സരത്തിൽ ഭാഗ്യപരീക്ഷണം വേണ്ടെന്ന് തീർത്തു പറഞ്ഞ് പിണറായി
ആലപ്പുഴ: ഭരണകക്ഷിയായ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. സിറ്റിങ് എംഎൽഎ രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്ക് പാർട്ടികൾ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ഭരണകക്ഷി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയാൻ പിണറായി വിജയന് ചെങ്ങന്നൂരിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെയാണ് സിപിഎം തേടുന്നത്. അങ്ങനെ വന്നപ്പോൾ ആദ്യം പരിഗണിച്ച പേരിൽ ഒന്നായിരുന്നു മഞ്ജു വാര്യരുടേത്. എന്നാൽ. പിന്നീട് സിപിഎം ഈ തീരുമാനത്തിൽ നിന്നും മാറി. ജില്ലയിലെ പ്രമുഖ നേതാവാണ് മഞ്ജുവിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന. നേതാവിനെതിരെ പാർട്ടിയിൽ രൂക്ഷ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ. ജില്ലയിൽ നിന്നുള്ള മന്ത്രിയുമായി അടുപ്പം പുലർത്തുന്ന നേതാവാണ് മഞ്ജുവിന്റെ പേര് ഉന്നയിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പാർട
ആലപ്പുഴ: ഭരണകക്ഷിയായ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. സിറ്റിങ് എംഎൽഎ രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്ക് പാർട്ടികൾ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ഭരണകക്ഷി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയാൻ പിണറായി വിജയന് ചെങ്ങന്നൂരിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെയാണ് സിപിഎം തേടുന്നത്. അങ്ങനെ വന്നപ്പോൾ ആദ്യം പരിഗണിച്ച പേരിൽ ഒന്നായിരുന്നു മഞ്ജു വാര്യരുടേത്. എന്നാൽ. പിന്നീട് സിപിഎം ഈ തീരുമാനത്തിൽ നിന്നും മാറി.
ജില്ലയിലെ പ്രമുഖ നേതാവാണ് മഞ്ജുവിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന. നേതാവിനെതിരെ പാർട്ടിയിൽ രൂക്ഷ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ. ജില്ലയിൽ നിന്നുള്ള മന്ത്രിയുമായി അടുപ്പം പുലർത്തുന്ന നേതാവാണ് മഞ്ജുവിന്റെ പേര് ഉന്നയിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പാർട്ടി ഒരു ഘട്ടത്തിലും ആലോചിക്കുക പോലും ചെയ്യാത്ത കാര്യം ചർച്ച ചെയ്ത് വെറുതെ സമയം കളയേണ്ടെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. കേരളത്തിൽ നടന്ന ബിജെപി ദേശീയ സമ്മേളനത്തിൽ മഞ്ജു വാര്യർ നൃത്തം അവതരിപ്പിച്ച കാര്യവും പാർട്ടിയിൽ ചർച്ചയായി. ഈ ബന്ധങ്ങളെല്ലാം കാരണമാണ് മഞ്ജു വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിത്.
മഞ്ജുവിനെ മുൻ നിർത്തി മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് മഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുള്ളവരെയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം ചെങ്ങന്നൂർ ഏരിയ നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കും. സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താർജിച്ച് നിൽക്കുന്ന മണ്ഡലത്തിൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. സജി ചെറിയാൻ മൽസരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയമാവർത്തിക്കാൻ സജി ചെറിയാന് പുറമെ മുൻ എംപിയും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ സിഎസ് സുജാത, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കർ എന്നിവരുടെ പേരും സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
2016ലെ തെരഞ്ഞെടുപ്പിൽ പി.സി വിഷ്ണുനാഥിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിർത്താനാണ് സിപിഎം ശ്രമം. അതിനാൽ ശക്തനായ സ്ഥാനാർത്ഥിയെയാണ് സിപിഎം പരിഗണിക്കുന്നത്. യു.ഡി.എഫിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട പി.സി വിഷ്ണുനാഥിനാണ് പ്രഥമ പരിഗണന. എം.മുരളിയേയും പരിഗണിക്കുന്നു. ബിജെപിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശ്രീധരൻപിള്ളയുടെ പേരിനാണ് മുൻതൂക്കം.
അതേസമയം നിർണായകമായ രാഷ്ട്രീയ നീക്കങ്ങളും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടായേക്കും. ബിഡിജെഎസ് എൻഡിഎ പാളയത്തിൽ നിന്നും യുഡിഎഫ് വിട്ട കെ എം മാണി എൽഡിഎഫ് പാളയത്തിലേക്കും എത്താനുള്ള സാധ്യതക്ക് തിടക്കമിടാനും ഈ ഉപതിരഞ്ഞെടുപ്പ് വഴിമരുന്നിടും. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി കൂടിയായ പിസി വിഷ്ണുനാഥ് വീണ്ടും യുഡിഎഫിന് വേണ്ടി പോരിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളും കുറവാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനെതിരെ സോളാർ കേസ് ചിലർ ചർച്ചയാക്കുന്നുണ്ട്. എന്നാലും നിലവിലെ സാഹചര്യത്തിൽ വിഷ്ണുനാഥിനെതിരെ നേതൃത്വം നിലപാട് എടുക്കാൻ സാധ്യത കുറവാണ്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് ചെങ്ങന്നൂർ. ശോഭനാ ജോർജിന്റെ തട്ടകം കാക്കാൻ വിഷ്ണുനാഥിനും 2016വരെ കഴിഞ്ഞു. അപ്രതീക്ഷിത അട്ടിമറിയായിരുന്നു കഴിഞ്ഞതവണ രാമചന്ദ്രൻ നായരുടെ വിജയം. ബിജെപിയുടെ സാന്നിധ്യമായിരുന്നു 2016ൽ ചെങ്ങന്നൂരിലെ തലവിധി മാറ്റി എഴുതിയിത്. ജന്മനാട്ടിൽ മത്സരിക്കാനെത്തിയ പി എസ് ശ്രീധരൻ പിള്ള 42000 വോട്ടുകളാണ് ചെങ്ങന്നൂരിൽ നേടിയത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ത്രികോണപ്പോരിനാകും വേദിയാകുക. അധികാരത്തിലുള്ള സിപിഎമ്മിനാകും ഏറെ നിർണ്ണായകം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന തെരഞ്ഞെടുപ്പ്.
ചെങ്ങന്നൂരിൽ മൂവർക്കും ശക്തമായ സംഘടനാ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ വോട്ട് കുറയുന്നതും തോൽവിയുമെല്ലാം വലിയ പ്രത്യാഘാതങ്ങൾ മൂന്ന് പാർട്ടിയിലും ഉണ്ടാകും. വിഷ്ണുനാഥിനെ മികച്ച സാധ്യതയാണെന്ന് കോൺഗ്രസിലെ എ ഗ്രൂപ്പ് വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തന മികവിന്റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് കളിച്ച് സാധ്യത തകർക്കാൻ ഐ ഗ്രൂപ്പ് തയ്യാറാകില്ല. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും വേങ്ങരയിലും ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ച യുഡിഎഫ് ചരിത്രവും കോൺഗ്രസന് പ്രതീക്ഷയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മനസ്സ് അറിഞ്ഞ് കാര്യങ്ങൾ നീക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. വിഷ്ണുവിന്റെ സ്ഥാനാർത്ഥിത്വത്തിലും ഇത് തന്നെയാകും നിർണ്ണായകമാവുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ സഖാവ് രാമചന്ദ്രന്റെ വേർപാട് ആലപ്പുഴയിലെ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ഇവിടെ സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ തലവേദനയാകും. ജയിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ സമാഹരിച്ചാൽ മാത്രമേ വിജയിക്കാനാവൂ. ഇതിന് കരുത്തനായ വ്യക്തിയെ കണ്ടെത്തുകയാണ് പ്രധാന പ്രശ്‌നം.
2011-ൽ 51 ശതമാനം വോട്ടുനേടി യു.ഡി.എഫ്. ജയിച്ചപ്പോൾ 42 ശതമാനം വോട്ട് നേടിയ എൽ.ഡി.എഫ്. രണ്ടാംസ്ഥാനത്തും നാലുശതമാനംമാത്രം വോട്ടുനേടിയ ബിജെപി. മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാൽ, ശക്തമായ ത്രികോണ മത്സരം നടന്ന 2016-ൽ ബിജെപിയുടെ വോട്ടുവിഹിതം 29.36 ശതമാനമായി ഉയർന്നു.