കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് മഞ്ജുവാര്യർ നൽകിയ മൊഴി പുറത്ത്. ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജുവാര്യർ മൊഴി നൽകി. ഇക്കാര്യം അറിഞ്ഞതോടെ ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന് ' ദിലീപ് പറഞ്ഞതായും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ മഞ്ജു വ്യക്തമാക്കി. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് മഞ്ജുവാര്യരുടെ മൊഴി എ.ഡി.ജി.പി ബി. സന്ധ്യ രേഖപ്പെടുത്തിയത്.

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ അറിയിച്ചത്. 2012 മുതൽ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി. പിന്നീട് ദിലീപുമായുള്ള കുടുംബബന്ധം തകർന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപേട്ടൻ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും മൊഴിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന് നടിയോട് പകയക്ക് ഇടയാക്കിയത് കുടുംബബന്ധം തകർത്തതിനാലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഇതിന് ബലമേകുന്ന സാക്ഷിമൊഴിക്ക് വേണ്ടിയാണ് മുൻഭാര്യയായ മഞ്ജുവാര്യരിൽ നിന്ന് വിവരങ്ങൾ തേടിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയിലും മൊഴിയുടെ പ്രസക്ത ഭാഗങ്ങൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ മൊഴിയിൽ നിന്ന് ദിലീപിന് നടിയോട് പകയുണ്ടാവാനുള്ള കാരണങ്ങൾ വ്യക്തമാണ്. ഗൂഢാലോചന കേസ് തെളിയിക്കുന്നതിന് മൊഴിക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന വിവരങ്ങൾ പ്രോസിക്യൂഷന് സഹായകമാകും.

അമേരിക്കൻ ഷോയാണ് എല്ലാത്തിനും കാരണം. അന്ന് ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. വഴിവിട്ട ബന്ധം സിനിമാ മേഖലയിൽ ആകെ പാട്ടായി. മഞ്ജു വാര്യരുടെ സുഹൃത്തുക്കളും എല്ലാം അറിഞ്ഞു. അവർ ആദ്യം മഞ്ജുവിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടു വന്നുവെങ്കിലും അത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ വരവ്. അമേരിക്കൻ യാത്രയിൽ ദിലീപിനൊപ്പമുണ്ടായിരുന്ന നടി എല്ലാം മഞ്ജുവിനോട് പറഞ്ഞു. തെളിവുകൾ കൈമാറി. ഇതോടെ ഭർത്താവായിരുന്ന ദിലീപിനെ മഞ്ജു ചോദ്യം ചെയ്തു. എനിക്ക് രണ്ട് പേരേയും വേണമെന്നായിരുന്നുവ്രേത ദിലീപിന്റെ മറുപടി. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ച നടിയേയും ദിലീപിന് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന നടിയോടുള്ള വിരോധം തുടങ്ങി. വിവാഹ മോചനത്തിലെ വൈരാഗ്യമാണ് നടിയുടെ ആക്രമത്തിന് പിന്നിലെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. ഇത് ശരിവയ്ക്കുന്നതാണ് മഞ്ജുവിന്റെ മൊഴിയും.

കുതതന്ത്രങ്ങളുടെ ആശാനായിരുന്നു ദിലീപ്. അതുകൊണ്ട് തന്നെ എല്ലാം കരുതലോടെയായിരുന്നു. സിനിമയിൽ നിന്ന് നടിയെ ഒറ്റപ്പെടുത്താനായിരുന്നു ആദ്യ നീക്കം. ഇത് ഏതാണ്ട് വിജയിച്ചു. ഇതിനിടെയാണ് പുതിയ സംഭവം ഉണ്ടാകുന്നത്. എറണാകുളം എംജി റോഡിലെ ഹോട്ടലിൽ നടന്ന അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടി, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ച വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു ശ്രമിച്ച് അന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന പൾസർ സുനിയും അന്ന് ആ ഹോട്ടലിൽ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനൽകി. ഇവിടെനിന്നാണ് ഗൂഢാലോചന തുടങ്ങുന്നത്.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരിയും വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് വിലിയുരത്തൽ. ഇത് മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നു. ഇന്നലെ പുറത്തിറങ്ങിയ മംഗളം സിനിമയിൽ പല്ലിശേരി പുതിയ തിയറി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനോട് ഇതേ കുറിച്ച് മഞ്ജു വിശദീകരിച്ചെന്ന മൊഴിയും പുറത്തുവന്നത്.

ഇന്നലെ പല്ലിശേരി കുറിച്ചത് ഇങ്ങനെ. നടനും നടിയും തമ്മിലുള്ള ബന്ധം അസാധാരണമാണെന്ന് അമ്മ മനസ്സിലാക്കി. അവർ തമ്മിൽ ഒന്നാകുന്നത് പല ദിവസങ്ങളിലും കണ്ടു. നടന് ഭാര്യയും മകളുമുണ്ട്. പക്ഷെ തന്റെ മകളുടെ ഭാവി തകർത്തത് നടാനാണ്. അത് ഇനി പാടില്ല. എങ്ങനെയെങ്കിലും മകളെ വിവാഹം കഴിക്കുന്ന രീതിയിലെക്ക് കാര്യങ്ങൾ എത്തിക്കണം. മകളറിയാതെ തന്ത്രപരമായി കളിക്കാൻ അമ്മ തീരുമാനിച്ചു. ആദ്യം ചെയ്യേണ്ടത് നടന്റെ കുടുംബം രണ്ടാക്കി മാറ്റണം. അതിനു പറ്റിയത് യുവനടിയാണെന്ന് തീരുമാനിച്ചുവെന്ന് പല്ലിശേരി പറയുന്നു.

മകളും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരിക്കൽ ഗർഭിണിയായ കാര്യവും യുവനടിയോടു പറഞ്ഞു. അവർ തമ്മിൽ ബന്ധപ്പെടുന്ന ദൃശ്യങ്ങൾ നടന്റെ ഭാര്യയുടെ കൈയിൽ എത്തിക്കണം. അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ മകൾക്ക് അയാളുടെ ഭാര്യായാകാം എന്ന് അമ്മ തീരുമാനിച്ചു. യുവനടി മുഖേന കാര്യങ്ങൾ എളുപ്പമാക്കി. നടനും ഭാര്യയും തെറ്റി. അതിനു കാരണം യുവനടിയാണെന്നു തെളിഞ്ഞു. വിചാരിച്ചതുപോലെ നടിയെ വിവാഹം കഴിച്ചു.

യുവനടിയാണ് തന്റെ കുടുംബം തകർത്തതെന്ന് രണ്ടാം ഭാര്യയുടെ അമ്മ അറിയിച്ചു. അങ്ങനെയാണ് നടന് യുവനടിയോട് ശത്രുത. ഇങ്ങനെ പല സംഭവങ്ങളും. ഒടുവിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു-പല്ലിശേരി പറയുന്നു.