- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമായി സംവിധാനം ചെയ്യുന്ന ആളാണ് പൃഥ്വിരാജ് എന്നു തോന്നില്ല; ലൂസിഫറിലെ നായികയായ മഞ്ജു വാര്യർക്ക് സംവിധായകനെ കുറിച്ച് പറയാനുള്ളത്
ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് തോന്നില്ലെന്നാണ് മഞ്ജു വാര്യർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാര്യർക്ക് സംവിധായകനെ കുറിച്ചുള്ള അഭിപ്രായമാണിത്. രാജുവിന്റെ കൂടെ ഇതുവരെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല. എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത-, മഞ്ജു വാര്യർ പറയുന്നു. രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സിൽ ഉണ്ടാകും. എന്നാൽ പിന്നെ നമ്മൾ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്.
ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് തോന്നില്ലെന്നാണ് മഞ്ജു വാര്യർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാര്യർക്ക് സംവിധായകനെ കുറിച്ചുള്ള അഭിപ്രായമാണിത്.
രാജുവിന്റെ കൂടെ ഇതുവരെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല. എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത-, മഞ്ജു വാര്യർ പറയുന്നു.
രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സിൽ ഉണ്ടാകും. എന്നാൽ പിന്നെ നമ്മൾ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്. ആ ആത്മവിശ്വാസം പൃഥ്വിയിലുണ്ട്- മഞ്ജു വാര്യർ പറയുന്നു.