- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതൊരു നിധിയാണ്..നന്ദി മമ്മൂക്ക': നിഴലും വെളിച്ചവും ഇടകലരുന്ന മൂന്നുമനോഹര ചിത്രങ്ങൾ; ഫോട്ടോഗ്രാഫർ മമ്മൂട്ടിയെന്ന് മഞ്ജുവാര്യർ; സോഷ്യൽ മീഡിയയിൽ വൻവരവേൽപ്
തിരുവനന്തപുരം: പണ്ടുമുതലേ ഫോട്ടോഗ്രാഫർമാർ മമ്മൂട്ടിയുടെ സിനിമാ സെറ്റിൽ പോകാൻ അല്പം തയ്യാറെടുപ്പുകൾ നടത്തും. അവിടെ ചെന്നാൽ, കൈയിലുള്ള ക്യാമറയെ കുറിച്ചും ഫോട്ടോഗ്രാഫിയെ കുറിച്ചും ചോദ്യങ്ങൾ വരാം. അപ്പോൾ അപ്‌ഡേറ്റായിരിക്കണം. അഭിനയം പോലെ മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ് ഫോട്ടോഗ്രഫിയും. പല പ്രമുഖ താരങ്ങളുടെയും മമ്മൂട്ടി എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പ് വൈറലായിട്ടുണ്ട്. നയൻതാര, റായ് ലക്ഷ്മി ഒക്കെ ചില ഉദാഹരണങ്ങൾ. ഏറ്റവും ഒടുവിൽ ഇതാ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരുടെ മമ്മൂട്ടി എടുത്ത ചിത്രങ്ങൾ വൈറലാവുകയാണ്.
മഞ്ജു വാര്യർ തന്നെയാണ് ഈ ചിത്രങ്ങൾ ഫേസബുക്കിൽ ഷെയർ ചെയ്തത്. വെളിച്ചവും നിഴലും ഇടകലരുന്ന മൂന്നുമനോഹര ചിത്രങ്ങൾ.' മലയാള സിനിമയിലെ പ്രഗല്ഭ ഫോട്ടോഗ്രാഫർ മമ്മൂക്കയല്ലാതെ മറ്റാരുമല്ല ഈ ചിത്രങ്ങൾ എടുത്തത്. ഇതൊരു നിധിയാണ്. നന്ദി മമ്മൂക്ക.'-മഞ്ജു വാര്യർ കുറിച്ചു.
ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയിയൽ വൻവേൽപ്പാണ് ലഭിക്കുന്നത്.
ദി പ്രീസ്റ്റ് എന്ന് ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.
Photographed by none other than Malayalam Cinema's Ace Photographer MAMMOOKKA!!! This is TREASURE!!!! Thank you Mammookka! ❤️ #Mammootty #ThePriest
ഇനിപ്പറയുന്നതിൽ Manju Warrier പോസ്‌റ്റുചെയ്‌തത് 2021, മാർച്ച് 27, ശനിയാഴ്‌ച