- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്തവും സിനിമയും നാടകവും മാത്രമല്ല ഇന്ദ്രജാലവും ഈ കൈകൾക്കു വഴങ്ങും; മാജിക്കുകാരിയായി മഞ്ജു വാര്യരെ കാണാൻ മൂന്നു ദിവസം കൂടി കാത്തിരിക്കൂ
തിരുവനന്തപുരം: നർത്തകിയായും ചലച്ചിത്രതാരവുമായും നമുക്കു സുപരിചിതയാണു മഞ്ജു വാര്യർ. കാവാലം നാരായണപ്പണിക്കരുടെ നാടകത്തിലൂടെ അരങ്ങിലും മഞ്ജു ഉടനെത്തും. എന്നാൽ, അഭിനയവും നൃത്തവും മാത്രമല്ല, ഇന്ദ്രജാലവും തനിക്കു വഴങ്ങുമെന്നു തെളിയിക്കാനൊരുങ്ങുകയാണു മഞ്ജു. മാന്ത്രികന്റെ കൈവേഗതയും ചടുലതയും മിന്നും വേഗത്തിൽ സ്വായത്തമാക്കി വെള്ളിത്തിരയുടെ പ്രിയതാരം മഞ്ജുവാര്യർ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുകയാണ്. മാജിക് അക്കാദമിയും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യൂണിസെഫുമായി സഹകരിച്ചാണു മഞ്ജു ഇന്ദ്രജാലവേദിയിൽ എത്തുന്നത്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ 15ന് ഉച്ചയ്ക്ക് 2.30ന് അരങ്ങേറുന്ന MOM (Magic of Motherhood) എന്ന ഇന്ദ്രജാല പരിപാടിയിലാണ് മഞ്ജുവിന്റെ പ്രകടനം. കഴിഞ്ഞ ഒരാഴ്ചയായി ഇതിനായി പരിശീലനം തുടരുകയാണു മഞ്ജു. അവസാന ഘട്ട റിഹേഴ്‌സലിൽ ഗോപിനാഥ് മുതുകാടിനെപ്പോലും ഞെട്ടിച്ചുവെന്നാണു റിപ്പോർട്ടുകൾ. കോയിൻ മാജിക്, റോപ് മാജിക്, ഇല്യൂഷനുകൾ എന്നിവ അനായാസം അവതരി
തിരുവനന്തപുരം: നർത്തകിയായും ചലച്ചിത്രതാരവുമായും നമുക്കു സുപരിചിതയാണു മഞ്ജു വാര്യർ. കാവാലം നാരായണപ്പണിക്കരുടെ നാടകത്തിലൂടെ അരങ്ങിലും മഞ്ജു ഉടനെത്തും. എന്നാൽ, അഭിനയവും നൃത്തവും മാത്രമല്ല, ഇന്ദ്രജാലവും തനിക്കു വഴങ്ങുമെന്നു തെളിയിക്കാനൊരുങ്ങുകയാണു മഞ്ജു.
മാന്ത്രികന്റെ കൈവേഗതയും ചടുലതയും മിന്നും വേഗത്തിൽ സ്വായത്തമാക്കി വെള്ളിത്തിരയുടെ പ്രിയതാരം മഞ്ജുവാര്യർ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുകയാണ്. മാജിക് അക്കാദമിയും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യൂണിസെഫുമായി സഹകരിച്ചാണു മഞ്ജു ഇന്ദ്രജാലവേദിയിൽ എത്തുന്നത്.
കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ 15ന് ഉച്ചയ്ക്ക് 2.30ന് അരങ്ങേറുന്ന MOM (Magic of Motherhood) എന്ന ഇന്ദ്രജാല പരിപാടിയിലാണ് മഞ്ജുവിന്റെ പ്രകടനം. കഴിഞ്ഞ ഒരാഴ്ചയായി ഇതിനായി പരിശീലനം തുടരുകയാണു മഞ്ജു. അവസാന ഘട്ട റിഹേഴ്‌സലിൽ ഗോപിനാഥ് മുതുകാടിനെപ്പോലും ഞെട്ടിച്ചുവെന്നാണു റിപ്പോർട്ടുകൾ.
കോയിൻ മാജിക്, റോപ് മാജിക്, ഇല്യൂഷനുകൾ എന്നിവ അനായാസം അവതരിപ്പിക്കുവാൻ മഞ്ജു സജ്ജയായിക്കഴിഞ്ഞു. മാസങ്ങളോളം പരിശീലനം ചെയ്യേണ്ട മാജിക്കുകളാണ് ചെറിയ സമയത്തിനുള്ളിൽ അവർ പൂർണതയോടെ അവതരിപ്പിച്ചതെന്ന് പരിശീലകൻ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരു തികഞ്ഞ മജീഷ്യന് വേണ്ട കൈ-മെയ് വഴക്കം മഞ്ജുവിൽ കാണാനായി എന്നത് കൗതുകകരവും ആശ്ചര്യകരവുമാണെന്നും മുതുകാട് പറഞ്ഞു.
ഗർഭാവസ്ഥയിലെ 270 ദിവസങ്ങളും ജനിച്ച് പിന്നിടുന്ന ആദ്യത്തെ 2 വർഷങ്ങളിലും കുട്ടികൾക്ക് നൽകേണ്ട പോഷക സമൃദ്ധമായ ആഹാര രീതികളെക്കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെക്കുറിച്ചും വാക്‌സിനേഷനുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണു മാജിക് പ്ലാനറ്റിൽ മാജിക് ഓഫ് മദർഹുഡ് പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുതുകാടും മഞ്ജുവാര്യരും വിസ്മയ പ്രകടനം നടത്തുന്നത്.
ഗർഭിണികളും അവരുടെ ബന്ധുക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ശാസ്ത്രീയ ബോധവത്കരണ പരിപാടി കൂടിയാണിത്. പദ്ധതി 15ന് ഉച്ചയ്ക്ക് 2.30ന് മാജിക് പ്ലാനറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.