- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ആഗ്രഹം സാധിച്ചില്ലെങ്കിൽ ഞാൻ വളരെ ദൗർഭാഗ്യവതിയായി പോകും; മനസ്സിൽ അടക്കാനാവാത്ത മോഹവുമായി മഞ്ജു വാര്യർ കാത്തിരിക്കുന്നു; ആ സുദിനം ഉടൻ വരുമെന്ന പ്രതീക്ഷയോടെ
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായും മഞ്ജു അഭിനയിച്ചിട്ടുണ്ട്, ഒരാൾ ഒഴികെ. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാത്രം അഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ മഞ്ജുവിന് ലഭിച്ചിട്ടില്ല. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമായാണ് മഞ്ജു കരുതുന്നത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്‌തെങ്കിലും ഒറ്റ ചിത്രത്തിൽ പോലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടില്ല. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണെന്നു മഞ്ജു വാര്യർ പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു താരം ഇക്കാര്യം വ്യക്തമാക്കിയത്. പണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ വല്ല്യ ആഗ്രഹമായിരുന്നു. അന്ന് അതു നടന്നില്ല. രണ്ടാം വരവിലെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് മഞ്ജു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതു വരെ തന്റെ ആ ആഗ്രഹം മാത്രം നടന്നിട്ടില്ലെന്നും മഞ്ജു പറയുന്നു. മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമിലെങ്കിലും അഭിനയിക്കാ
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായും മഞ്ജു അഭിനയിച്ചിട്ടുണ്ട്, ഒരാൾ ഒഴികെ. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാത്രം അഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ മഞ്ജുവിന് ലഭിച്ചിട്ടില്ല. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമായാണ് മഞ്ജു കരുതുന്നത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്‌തെങ്കിലും ഒറ്റ ചിത്രത്തിൽ പോലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടില്ല.
തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണെന്നു മഞ്ജു വാര്യർ പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു താരം ഇക്കാര്യം വ്യക്തമാക്കിയത്. പണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ വല്ല്യ ആഗ്രഹമായിരുന്നു. അന്ന് അതു നടന്നില്ല. രണ്ടാം വരവിലെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് മഞ്ജു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതു വരെ തന്റെ ആ ആഗ്രഹം മാത്രം നടന്നിട്ടില്ലെന്നും മഞ്ജു പറയുന്നു.
മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമിലെങ്കിലും അഭിനയിക്കാൻ താൻ കാത്തിരിക്കുകയാണ്. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ് എന്നു മഞ്ജു പറയുന്നു. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാൻസം ആയ മെഗാ സ്റ്റാർ വേറെ ആരുണ്ട് എന്നു മഞ്ജു ചോദിക്കുന്നു. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തിൽ ഏറ്റവും പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന ഭാഗ്യമാണ് അത് എന്നു മഞ്ജു പറയുന്നു.