ടൻ ദിലീപുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതോടെയാണ് നടി മഞ്ജു വാര്യർ സിനിമയിൽ വീണ്ടും സജീവമായത്. ലേഡി സൂപ്പർ സ്റ്റാർ സിനിമയിൽ തിരികെ എത്തിയതോടെ വിവാദങ്ങളും കൂടെക്കൂടി. മഞ്ജുവിന്റെ പുനർ വിവാഹവും രാ്ട്രീയ പ്രവേശനവും അടക്കം പല ഗോസിപ്പുകളും പുറത്തു വന്നു. എല്ലാം കേട്ടു മടുത്ത മഞ്ജു ഒടുവിൽ വിവാദങ്ങൾക്ക് മറുപടി പറയുകയാണ്.

ഇത്തരം വാർത്തകൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം കൊടുത്താൽ മതിയെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ഈ വാർത്തകളിലൊന്നും ലവലേശം സത്യമില്ല. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് എഴുതിവിടുന്നു. അത്രയുമേ ഉള്ളൂ ഈ വാർത്തകൾക്ക് പിന്നിലെന്ന് മഞ്ജു പറയുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറയുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കും. അവിടെയും ഇവിടെയും വരുന്ന വാർത്തകളൊന്നും ആരും വിശ്വസിക്കരുതെന്നും മഞ്ജു പറയുന്നു.

എന്നെ പറ്റി പല ഗോസിപ്പുകളും എന്റെ ചെവിയിലും എത്താറുണ്ട്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെൻഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാൻ ടെക്നിക്കുകളൊന്നുമില്ല. പറയുന്നവർ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക.

പൂജ്യത്തിൽ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാൻ ജീവിതത്തിൽ നേടിയതെല്ലാം ഒരുപാടുപേരുടെ സ്നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആർക്കും ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട് തന്നെ എന്റെ സമ്പാദ്യവും സമയവുമൊക്കെ കഴിയുംവിധം പങ്കുവെയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളിലിരുന്ന് എന്ത് കിട്ടാനാണെന്നും മഞ്ജു ചോദിക്കുന്നു.