- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്യകലയുടെ പുത്തൻപാഠങ്ങൾ സ്വായത്തമാക്കിയ മണ്ണിൽ ഇന്നലെ വീണ്ടും അവർ ഒത്തുകൂടി; പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ; അവൾ ഒപ്പമില്ലന്ന തരിച്ചറിവ് പകർന്ന നൊമ്പരം ഉള്ളിലൊതുക്കി കുരുന്നുകളുടെ നൃത്തച്ചുവടുകൾ; അപകടത്തിൽ മരിച്ച മഞ്ചുഷയുടെ നൃത്ത വിദ്യാലയം ഇന്നലെ വീണ്ടും പ്രവർത്തനം ആരംഭിച്ചപ്പോൾ
പെരുമ്പവൂർ: രണ്ടുമാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് തുടക്കമിട്ട ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് വീണ്ടും സജീവമായത്. ലാസ്യയിലെ സീനിയർ വിദ്യാർത്ഥികൾകൂടിയായ അഞ്ജന,ശ്രുതി,ഹരിത,ഐശ്വര്യാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്നലെ നൃത്ത ക്ലാസ്സുകൾ നടന്നത്.മഞ്ജുഷ സംഗീത -നൃത്ത പരിപാടികൾക്കായി വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളായ ഇവരാണ് നൃത്തക്ലാസുകൾ നടത്തിയിരുന്നത്. ഉച്ചയ്ക്ക 12.30 തോടെ ആരംഭിച്ച ക്ലാസ്സിൽ പരിശീനത്തിനായി നൂറോളം കുട്ടികളെത്തി.സംഗീതക്ലാസ്സ് ശനിയാഴ്ച ആരംഭിച്ചിരുന്നു. തന്റെ ഭാവി ജീവിതം ശാസ്ത്രീയനൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കിവച്ചിക്കുകയാണെന്നാണ് നാട്ടുകാരും വീട്ടുകാരും ശ്രീക്കുട്ടി എന്നുവിളിച്ചിരുന്ന മഞ്ജുഷ അടുപ്പക്കാരെ അറിയിച്ചിരുന്നത്. ഈ സ്ഥാപനത്തെ ലോകമറിയുന്ന കലാക്ഷേത്രമാക്കുകയായിരുന്നു മഞ്ജുഷയുടെ പ്രധാന ലക്ഷ്യം.വിങ്ങുന്ന ഓർമ്മയായി മാറിയെങ്കിലും അവളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന
പെരുമ്പവൂർ: രണ്ടുമാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് തുടക്കമിട്ട ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് വീണ്ടും സജീവമായത്. ലാസ്യയിലെ സീനിയർ വിദ്യാർത്ഥികൾകൂടിയായ അഞ്ജന,ശ്രുതി,ഹരിത,ഐശ്വര്യാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്നലെ നൃത്ത ക്ലാസ്സുകൾ നടന്നത്.മഞ്ജുഷ സംഗീത -നൃത്ത പരിപാടികൾക്കായി വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളായ ഇവരാണ് നൃത്തക്ലാസുകൾ നടത്തിയിരുന്നത്. ഉച്ചയ്ക്ക 12.30 തോടെ ആരംഭിച്ച ക്ലാസ്സിൽ പരിശീനത്തിനായി നൂറോളം കുട്ടികളെത്തി.സംഗീതക്ലാസ്സ് ശനിയാഴ്ച ആരംഭിച്ചിരുന്നു.
തന്റെ ഭാവി ജീവിതം ശാസ്ത്രീയനൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കിവച്ചിക്കുകയാണെന്നാണ് നാട്ടുകാരും വീട്ടുകാരും ശ്രീക്കുട്ടി എന്നുവിളിച്ചിരുന്ന മഞ്ജുഷ അടുപ്പക്കാരെ അറിയിച്ചിരുന്നത്. ഈ സ്ഥാപനത്തെ ലോകമറിയുന്ന കലാക്ഷേത്രമാക്കുകയായിരുന്നു മഞ്ജുഷയുടെ പ്രധാന ലക്ഷ്യം.വിങ്ങുന്ന ഓർമ്മയായി മാറിയെങ്കിലും അവളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുന്നതിനാണ് മാതാപിതാക്കളും ഭർത്താവ് പ്രിയദർശനും ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി ഒരിക്കൽ പാതി വഴിയിൽ മുടങ്ങിയ നൃത്തപഠനം വിവാഹശേഷം പുനഃരാംഭിച്ചു.കുട്ടി പിറന്ന് അധികം നാളുകൾ കഴിയും മുമ്പേയാണ് മഞ്ജുഷ വീണ്ടും നൃത്തരംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മോഹിനിയാട്ടത്തിൽ പി എച്ച് ഡി എന്നത് മഞ്ജുഷയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ജീവനോളം സ്‌നേഹിച്ച മോഹം ബാക്കിയാക്കിയാക്കിയാണ് അവൾ ജീവിതത്തോട് വിട ചൊല്ലിയത്.പാട്ടിനൊപ്പം ഡാൻസിലും മഞ്ജുഷ മികവ് പുലർത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 27-ന് കാലിടി -പെരുംമ്പാവൂർ പാതയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുഷയുടെ അകലാവിയോഗത്തിന് വഴിതെളിച്ചത്.കാലടി ശ്രീശങ്കര കോളേജിലെ മോഹിനിയാട്ടം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മഞ്ജുഷ. നേരത്തെ ഇതേ കോളേജിൽത്തന്നെ മോഹിനിയാട്ടം പഠിക്കാൻ ചേർന്നിരുന്നെങ്കിലും ഐഡിയ സ്റ്റാർ സംഗറിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ആവശ്യമായ അറ്റന്റൻസ് ലഭിച്ചിരുന്നില്ല.ഇതേത്തുടർന്ന് പഠനം പൂർത്തീകരിക്കാനായില്ല.ഈ കാലയളവിലാണ് വീട് കേന്ദ്രീകരിച്ച് മഞ്ജുഷ നൃത്ത -സംഗീത വിദ്യാലയം തുറന്നത്.
9 വർഷത്തിന് ശേഷമാണ് മഞ്ജുഷ വീണ്ടും മോഹിനിയാട്ടം പഠിക്കാൻ ശ്രീശങ്കരയിൽ എത്തിയത്. ഈ വിഭാഗത്തിൽ നാല് സെമസ്റ്ററാണുള്ളത്.ഇതിൽ മൂന്നാമത്തെ സെമസ്റ്ററിലാണ് മഞ്ജുഷ പഠിച്ചിരുന്നത്.പാട്ടും നൃത്തവും ഒരു പോലെ സ്‌നേഹിച്ചിരുന്ന അവൾ ലോകമറിയുന്ന കലാകാരിയാവുക എന്ന ലക്ഷ്യത്തിനാണ് മുൻഗണന നൽകിയിരുന്നത്. താന്നിപ്പുഴയിൽ വച്ച് മഞ്ജുഷയും മുതിർന്ന ശിഷ്യ അഞ്ജനയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കള്ളുവണ്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മഞ്ജുഷ ഉടൻ ബോധരഹിതയായി.ഓടിക്കൂടിയവർ ഉടൻ അശുപത്രിയിലെത്തിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇടയക്ക് ശരീരം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പെട്ടെന്ന് നില വീണ്ടും വഷളായി.താമസിയാതെ മരണപ്പെട്ടു.ഒരാഴ്ചയോളം നീണ്ട ചിക്തസയും ഉറ്റവരുടെപ്രാർത്ഥനകളും കാത്തിരിപ്പും നിഷ്ഫലമാക്കി അവൾ വിടപറഞ്ഞപ്പോൾ നാടൊന്നാകെ തേങ്ങി. മഞ്ജുഷ തുടങ്ങിവച്ച ലാസ്യയുടെ പ്രവർത്തനം പുനഃരാംഭിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പഠിതാക്കളുടെ മാതാപിതാക്കളായിരുന്നു.തുടർന്ന് മഞ്ജുഷയുടെ മാതാപിതാക്കളും ഭർത്താവും അടുത്ത ബന്ധുക്കളും ആലോചിച്ചാണ് ലാസ്യ വീണ്ടും തുറക്കാൻ തീരിമാനിച്ചത്.