- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മങ്ക വോളിബോൾ മത്സരം അവിസ്മരണീയമായി
നോർത്തേൺ കാലിഫോർണിയ: മങ്ക (മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ), കേരള പിറവി ദിനത്തിൽ ബേ ഏരിയയിൽ ആദ്യമായി സംഘടിപ്പിച്ച വോളിബോൾ മത്സരം വൻ വിജയമായി. സാന്റമോൺ മേയർ ബിൽക്ലാർക്ക് ഉത്ഘാടനംചെയ്ത ഈ വാശിയേറിയ മത്സരത്തിൽ മലയാളികൾ മാത്രം ഉൾപ്പെട്ട പതിനാറുടീമുകൾ പങ്കെടുത്തു. സാൻലിറാഡോ വോളിബോൾ ക്ലബ് ഒന്നാം സമ്മാനവും ബേ മലയാളി ക്ലബ് കേരള
നോർത്തേൺ കാലിഫോർണിയ: മങ്ക (മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ), കേരള പിറവി ദിനത്തിൽ ബേ ഏരിയയിൽ ആദ്യമായി സംഘടിപ്പിച്ച വോളിബോൾ മത്സരം വൻ വിജയമായി. സാന്റമോൺ മേയർ ബിൽക്ലാർക്ക് ഉത്ഘാടനംചെയ്ത ഈ വാശിയേറിയ മത്സരത്തിൽ മലയാളികൾ മാത്രം ഉൾപ്പെട്ട പതിനാറുടീമുകൾ പങ്കെടുത്തു. സാൻലിറാഡോ വോളിബോൾ ക്ലബ് ഒന്നാം സമ്മാനവും ബേ മലയാളി ക്ലബ് കേരളാ സിക്‌സെസ് രണ്ടാം സമ്മാനവും, ക്‌നാനായ ജംബെഴ്‌സ് മൂന്നാം സ്ഥാനവും , വനിതകളുടെ ടീം ആയ ടച്ച്ത്രീ നാലാം സ്ഥാനവും കരസ്ഥമാക്കി.
മങ്ക ജോയിന്റ് സെക്രട്ടറി ബീനയുടെയും ബോർഡ് മെംബർ സുനിൽ വർഗീസിന്റേയും നേതൃത്വത്തിൽ നടന്ന ഈ മത്സരങ്ങൾ ആദ്യവസാനം കാണികളിൽ ആവേശം ഉണർത്തി. സ്‌പോൺസർമാരായ തെകേക്ക് ഫാമിലി , ചാൾസ് നെല്ലേരി ,തേക്വിസ്താ മുതലായവർ ഈവോളിബോൾ മത്സരത്തിനു പ്രത്യേക സമ്മാനങ്ങളുമായി എത്തി ആദ്യമത്സരം അവിസ്മരണീയമാക്കി.വളരെ ആവേശവും അർപ്പണബോധവും നിറഞ്ഞ പതിനാറുടീമുകളും , ധാരാളം കാണികളും സഹായികളും സ്‌പോൺസേഴ്‌സുമൊക്കം ഇനി വരുംവർഷങ്ങളിലും ഇതുപോലെയുള്ള അതിഭീരമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ മങ്ക കേരളപിറവിദിനം ആഘോഷിച്ചു.




