- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല; ആരും നിയമത്തിന് അതീതരല്ല; മഹാത്മ ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഇന്ത്യയിൽ ഒരുവിധത്തിലുള്ള അക്രമങ്ങൾക്കും സ്വീകാര്യത കിട്ടില്ലെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ല. നിയമം കയ്യിലെടുക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ആരായാലും അവരോട് ദയ കാണിക്കില്ല. മഹാത്മ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ് ഇന്ത്യ. ഈ നാട്ടിൽ യാതൊരുവിധത്തിലുള്ള അക്രമങ്ങൾക്കും സ്വീകാര്യത കിട്ടില്ലെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ആഘോഷങ്ങളുടെ വേളകളിൽ അക്രമങ്ങൾ ഉണ്ടാകുന്നത് മൂല്യങ്ങൾ മറക്കുകയും കാരുണ്യം നഷ്ടപ്പെടുകയും ചെയ്യുന്നതിനെയാണ് കാട്ടുന്നത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. പരിസ്ഥിതിക്ക് നാശം വരുത്താതെ ഗണേശോൽസം പോലുള്ള ആഘോഷങ്ങൾ ആഘോഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഗാന്ധി ജയന്തി മുന്നിൽക്കണ്ട് ശുചീകരണപ്രവർത്തനങ്ങൾക്ക് ഇപ്പോൾതന്നെ തുടക്കം കുറിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലയാളികൾക്ക് പ്രധാനമന്ത്രി ഓണാശംസയും നേർന്നു.
ന്യൂഡൽഹി: നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ല. നിയമം കയ്യിലെടുക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ആരായാലും അവരോട് ദയ കാണിക്കില്ല.
മഹാത്മ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ് ഇന്ത്യ. ഈ നാട്ടിൽ യാതൊരുവിധത്തിലുള്ള അക്രമങ്ങൾക്കും സ്വീകാര്യത കിട്ടില്ലെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ആഘോഷങ്ങളുടെ വേളകളിൽ അക്രമങ്ങൾ ഉണ്ടാകുന്നത് മൂല്യങ്ങൾ മറക്കുകയും കാരുണ്യം നഷ്ടപ്പെടുകയും ചെയ്യുന്നതിനെയാണ് കാട്ടുന്നത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. പരിസ്ഥിതിക്ക് നാശം വരുത്താതെ ഗണേശോൽസം പോലുള്ള ആഘോഷങ്ങൾ ആഘോഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ഗാന്ധി ജയന്തി മുന്നിൽക്കണ്ട് ശുചീകരണപ്രവർത്തനങ്ങൾക്ക് ഇപ്പോൾതന്നെ തുടക്കം കുറിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലയാളികൾക്ക് പ്രധാനമന്ത്രി ഓണാശംസയും നേർന്നു.