മണ്ണടി: അഭിഭാഷകനായും വിവിധ ബോർഡുകളടെ ഭാരണസാരഥ്യത്തിലുടെയും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന ലേബർഫെഡ് ചെയർമാനും എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണടി അനിൽ.കോവിഡ് ബാധിച്ച് അസുഖം ഭേദപ്പെട്ടിരുന്നുവെങ്കിലും തുടർന്നുണ്ടായ ന്യുമോണിയ ബാധയെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 54 വയസ്സായിരുന്നു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടൂർ, പത്തനംതിട്ട കോടതികളിൽ അഭിഭാഷകനായിരുന്നു.

സംസ്‌കാരം ഇന്ന് 3ന്. ഭാര്യ: ജയശ്രീ (അക്കൗണ്ടന്റ്, ഏറത്ത് സഹകരണ ബാങ്ക്), മകൻ: അമൽ ദേവ്.