മണ്ണാർക്കാട്: 13 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ 16 വയസുള്ള സഹോദരൻ അറസ്റ്റിലായ സംഭവത്തിന്റെ ഞെട്ടലിലാണ് പാലക്കാട് ജില്ലയിലെ മണ്ണാർകാട്ടുകാർ. സംഭവത്തെ ദുരവസ്ഥയിൽ വീട്ടുകാരെ പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരും. രണ്ട് മാസം മുമ്പ് ഗർഭാവസ്ഥയുമായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്.

അപ്പോഴാണ് കൗമാരക്കാരിയുടെ പ്രസവത്തിന് ഉത്തരവാദി ആരെന്ന ചോദ്യം ഉയർന്നത്. ബന്ധുക്കളോട് ആശുപത്രി അധികൃതരും പൊലീസും വിവരങ്ങൾ ആരാഞ്ഞപ്പോൾ ആക്രിസാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ബന്ധുക്കൾ നൽകിയ മൊഴി.

തുടർന്ന് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ബന്ധുക്കളുടെ മൊഴി അത്രകണ്ട് വിശ്വസനീയമായി പൊലീസിന് തോന്നിയില്ല. തുടർന്ന് കുടുംബത്തെയും അടുപ്പക്കാരെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തുകയായിരുന്നു. ഇങ്ങനെ വിശദമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്.

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.