- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനും ബാലകൃഷ്ണ പിള്ളക്കും മറുപടിയുമായി ഇക്കുറി മന്നം ജയന്തി ആഘോഷം ചരിത്ര സംഭവമാക്കാൻ ഉറച്ചു എൻഎസ്എസ്; മുൻ വർഷങ്ങളിലേതിനേക്കാൽ കൂടുതൽ സമുദായംഗങ്ങളെ എത്തിക്കാൻ പന്തലിന്റെ വലുപ്പം കൂട്ടും; ഭാരത കേസരി മനന്നത്തു പത്മനാഭന്റെ 142ാം ജയന്തി ദിനം സുകുമാർ നായരുടെ ശക്തി തെളിയിക്കാനുള്ള വേദി കൂടിയാകുന്നത് ഇങ്ങനെ
ചങ്ങനാശേരി: കേരള നവോത്ഥാനത്തെ കുറിച്ചാണ് ഇപ്പോൾ കേരളത്തിലെ സജീവ ചർച്ച. ക്ഷേത്രപ്രവേശനത്തിനായി സമരം ചെയ്ത് നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളെ കുറിച്ചാണ് സിപിഎം അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുകുമാരൻ നായർ നന്നാവണം എന്ന ധ്വനിയും ഇതോടെപ്പമുണ്ട്. എന്നാൽ സിപിഎമ്മിനും ആർ ബാലകൃഷ്ണ പിള്ളക്കും മറുപടി എന്നോണം ഇക്കുറി മന്നം ജയന്തി ആഘോഷം ചരിത്രസംഭവമാക്കാൻ ഉറച്ചിരിക്കയാണ് എൻഎസ്എസ്. അതിനുള്ള ഒരുക്കങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടങ്ങി. ഭാരതകേസരി മന്നത്തു പത്മനാഭന്റെ 142ാമതു ജയന്തി ആഘോഷങ്ങൾക്കായാണ് എൻഎസ്എസ് ആസ്ഥാനം ഒരുങ്ങുന്നത്. ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനത്ത് മന്നം നഗറിലാണ് ആഘോഷങ്ങൾ. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ സമുദായാംഗങ്ങൾ എത്തുമെന്നതിനാൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഊട്ടുപുരയുടെയും നിർമ്മാണം പൂർത്തിയായി. ജനുവരി ഒന്നിന് 8 മുതൽ
ചങ്ങനാശേരി: കേരള നവോത്ഥാനത്തെ കുറിച്ചാണ് ഇപ്പോൾ കേരളത്തിലെ സജീവ ചർച്ച. ക്ഷേത്രപ്രവേശനത്തിനായി സമരം ചെയ്ത് നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളെ കുറിച്ചാണ് സിപിഎം അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുകുമാരൻ നായർ നന്നാവണം എന്ന ധ്വനിയും ഇതോടെപ്പമുണ്ട്. എന്നാൽ സിപിഎമ്മിനും ആർ ബാലകൃഷ്ണ പിള്ളക്കും മറുപടി എന്നോണം ഇക്കുറി മന്നം ജയന്തി ആഘോഷം ചരിത്രസംഭവമാക്കാൻ ഉറച്ചിരിക്കയാണ് എൻഎസ്എസ്. അതിനുള്ള ഒരുക്കങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടങ്ങി.
ഭാരതകേസരി മന്നത്തു പത്മനാഭന്റെ 142ാമതു ജയന്തി ആഘോഷങ്ങൾക്കായാണ് എൻഎസ്എസ് ആസ്ഥാനം ഒരുങ്ങുന്നത്. ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനത്ത് മന്നം നഗറിലാണ് ആഘോഷങ്ങൾ. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ സമുദായാംഗങ്ങൾ എത്തുമെന്നതിനാൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഊട്ടുപുരയുടെയും നിർമ്മാണം പൂർത്തിയായി.
ജനുവരി ഒന്നിന് 8 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 10.15 ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സ്വാഗതവും വിശദീകരണവും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും. തുടർന്നു പ്രമേയങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിനു ശേഷം 3 നു ബാംഗ്ലൂർ ജി. രവികിരണും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, 6ന് ഡോ.എം. നർമദയുടെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ, രാത്രി 9 നു മേജർസെറ്റ് കഥകളി എന്നിവയാണ് കലാപരിപാടികൾ.
മന്നം ജയന്തി ദിനമായ ജനുവരി 2 നു രാവിലെ ഭക്തിഗാനാലാപനം. 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന തുടങ്ങും. ജയന്തി സമ്മേളനത്തിനെത്തിച്ചേരുന്ന വിശിഷ്ടാതിഥികൾക്കു 10.30 നു സ്വീകരണം. സമ്മേളനം 10.45 ന് മുൻ അറ്റോർണി ജനറൽ കെ. പരാശരൻ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി മുൻ ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി. രാധാകൃഷ്ണൻ, മന്നം അനുസ്മരണ പ്രഭാഷണം നടത്തും.
എൻഎസ്എസ് നിലപാടുകളെ എതിർത്ത് രംഗത്തുവന്ന ആർ ബാലകൃഷ്ണ പിള്ളയെയും സിപിഎം, സിപിഐ നേതാക്കളെയും സുകുമാരൻ നായർ അടുത്തിടെ നിശിദമായി വിമർശിച്ചിരുന്നു. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നാണ് സുകുമാരൻ നായരുടെ മുന്നറിയിപ്പ്. രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും സംഘടനയ്ക്കെതിരെ രൂക്ഷപ്രതികരണങ്ങൾ നടത്തുകയും സമദൂരം തെറ്റിച്ചെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. സർക്കാർ സമ്മർദ്ദം ഉപയോഗിച്ചു നടത്തുന്ന വനിതാ മതിൽ എങ്ങനെ നവോത്ഥാന മതിലാകുമെന്നു ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ ചോദിച്ചു. എൻ.എസ്.എസ് സമദൂരം പാലിക്കുമെന്നും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ മാറ്റമില്ലെന്നും സമദൂര സിദ്ധാന്തത്തിൽ എൻഎസ്എസ് ഉറച്ചു തന്നെ നിൽക്കുമെന്നും പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകുന്ന എല്ലാത്തരം എതിർപ്പുകളും നേരിടാൻ സംഘടനകയ്ക്ക് കരുത്തുമുണ്ടെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സുകുമാരൻ നായർ വ്യക്തമാക്കുന്നു. പിള്ളയ്ക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെ കൂടി ലക്ഷ്യമിട്ടു കണ്ടാണ് നായർ രംഗത്തുവന്നത്.
ഇന്നലെ വനിതാമതിലിനെ പിന്തുണച്ച ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തിൽ ബിജെപിയുടെ അയ്യപ്പജ്യോതിയെ പിന്തുണയ്ക്കാനുള്ള എൻഎസ്എസിന്റെ നീക്കത്തെയും സമദൂര സിദ്ധാന്തം തിരുത്തിയതിനെയും നിഷ്‌ക്കരുണം വിമർശിച്ചിരുന്നു. എൻഎസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ലെന്നും സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടെങ്കിൽ അത് സ്വന്തം നിലയ്ക്ക് ആവാമെന്നുമാണ് പിള്ള വിമർശിച്ചത്. എൻഎസ്എസ് നിലപാടിന് വിരുദ്ധമായി മുൻപും തങ്ങൾ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് എൻഎസ്എസും വിശദീകരണവുമായി വന്നിരിക്കുന്നത്. സുകുമാരൻ നായകർക്കും എൻഎസ്എസിനും സമദൂരത്തിൽ നിന്നും മാറാൻ അവകാശമില്ലെന്ന പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണെന്നും അവർ നായന്മാർ കൂടിയാകുമ്പോൾ എൻഎസ്എസിനെ എന്തും പറയാമല്ലോ എന്നാണ് വിചാരിക്കുന്നത്. എന്നാൽ ഈ പരിപ്പൊന്നും എൻഎസ്എസിൽ വേകുകയില്ലെന്നും ശക്തമായ സംഘടനാ അടിത്തറയുള്ള പ്രസ്ഥാനത്തെ പുറത്തു നിന്നു ആക്രമിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കാനും അകത്തു നിന്നും വിള്ളൽ ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്ക് ഉണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എൻഎസ്എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും അതേ നിലപാട് തന്നെയാണ് ആദ്യം മുതൽക്കു തന്നെ എൻഎസ്എസ് സ്വീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചുള്ള നിയമ നടപടികളും സമാധാന പ്രതിഷേധങ്ങളുമായി വിശ്വാസികൾക്കൊപ്പം നിൽക്കും. ശബരിമലയിൽ പരാജയപ്പെട്ട പിന്തുണ ആർജ്ജിക്കാനാണ് നവോത്ഥാനം എന്ന പേരിൽ സർക്കാർ വനിതാമതിൽ തീർക്കുന്നത്. ഇത് ആചാരലംഘനമാണ് എന്ന് മനസ്സിലാക്കിയാണ് എൻഎസ്എസ് വനിതാമതിലിൽ നിന്നും വിട്ടു നിൽക്കുന്നത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികൾ അയ്യപ്പ ജ്യോതി തെളിയിച്ചത്. ശബരിമല കർമ്മസമിതിയുടെ നേൃത്വത്തിൽ നടന്ന പരിപാടി ഒരു പുണ്യകർമ്മമാണെന്ന് തിരിച്ചറിഞ്ഞാണ് അതിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. എന്നാൽ ഔദ്യോഗികമായി എൻഎസ്എസ് പങ്കെടുത്തുമില്ലെന്ന് എൻഎസ്എസ് പറയുന്നു. കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ശബരിമല വിഷയത്തിൽ ഇന്നലെ ബാലികൃഷ്ണപിള്ള പറഞ്ഞത്. അയ്യപ്പ ജ്യോതിയെ ബിജെപി സ്‌പോൺസേർഡ് പരിപാടിയെന്നു പരിഹസിക്കുകയും വനിതാമതിലിൽ കരയോഗത്തിലെ സ്ത്രീകളെയും കൈപിടുപ്പിക്കുമെന്നും പറഞ്ഞു.