പനാജി: തന്റെ കുട്ടിക്കാലത്ത് താനും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നുവെന്ന് ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർ. തീയറ്ററിൽ പോയി കണ്ടപ്പോൾ അയൽക്കാർ കണ്ടു, അവർ വീട്ടിൽ പറയാതിരിക്കാൻ തങ്ങൾ തന്നെ പറഞ്ഞുവെന്നും പരീക്കർ ഓർക്കുന്നു, ശിശുദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പരീക്കർ വെളിപ്പെടുത്തിയത്.

എന്നാൽ ഇപ്പോൾ അതിനേക്കാൾ രൂക്ഷമാണ് കാര്യങ്ങൾ ചെറുപ്പകാലത്ത് കണ്ടിരുന്ന അശ്ലീല ചിത്രങ്ങളിൽ പലതിനേക്കാളുമധികം അശ്ലീലം നിറഞ്ഞതാണ് ഇപ്ലോൾ കുട്ടികൾ ടിവിയിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എത്തരത്തിലുള്ള സിനിമകളാണ് കാണാറുള്ളത് എന്ന ചോദ്യത്തിനാണ് താൻ പണ്ട് അശ്ലീല ചിത്രങ്ങൾ കണ്ടിരുന്ന കാര്യം വെളിപ്പെടുത്തിയത്. താനും സഹോദരനും ഒപ്പമാണ് ഇത് കാണാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.