- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകപോക്കൽ കൊല അതിരുവിട്ടപ്പോൾ 2000ൽ നായനാർ എടുത്തത് കരുതലോടെയുള്ള നീക്കം; ചുറുചുറുക്കുമായി എസ് പി കളം നിറഞ്ഞത് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് വാങ്ങി; പ്രശ്നങ്ങളെല്ലാം ഒതുക്കിയ പഴയ പടക്കുതിരയെ വീണ്ടും കണ്ണൂരിലേക്ക് അയക്കാൻ ഉറച്ച് പിണറായി; രക്തചൊരിച്ചിൽ അവസാനിപ്പിക്കാൻ ഐജിയായി കണ്ണൂരിൽ മനോജ് എബ്രഹാം എത്തിയേക്കും
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. ദേശീയ തലത്തിൽ പാർട്ടി പ്രതിച്ഛായ മങ്ങി. തുടർഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായിക്ക് കടുത്ത വെല്ലുവിളിയാണ് കൊലപാതക രാഷ്ട്രീയം ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂരിലെ പൊലീസിൽ കാതാലായ അഴിച്ചു പണിക്ക് സർക്കാർ തയ്യാറെടുക്കുകയാണ്. റെയ്ഞ്ച് ഐ.ജി: മഹിപാൽ യാദവിനു പകരം പുതിയ ഐ.ജിയായി മനോജ് എബ്രാഹിമിനെ നിയമിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ അന്തിമ തീരുമാനം എടുക്കും. കണ്ണൂരിലെ ജില്ലാ സിപിഎം നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് വഴിക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ കണ്ണൂരിൽ കരുതലോടെ നീങ്ങാനാണ് തീരുമാനം. മനോജ് എബ്രഹാമിന് സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സർക്കാരിനും എതിർപ്പൊന്നുമില്ല. ഈ സാഹചര്യത്തിൽ കണ്ണൂരിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മനോജ് എബ്രഹാമിനെ നിയോഗിക്കുന്നതിലൂടെ കണ്ണൂരിലെ നിയന്ത്രണം സംസ്ഥാന നേതൃത്വത്തിന് കിട്ടുകയും ചെയ്യും. കണ്ണൂരിൽ മുൻ് എസ്‌പിയായി മനോജ് എബ്ര
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. ദേശീയ തലത്തിൽ പാർട്ടി പ്രതിച്ഛായ മങ്ങി. തുടർഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായിക്ക് കടുത്ത വെല്ലുവിളിയാണ് കൊലപാതക രാഷ്ട്രീയം ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂരിലെ പൊലീസിൽ കാതാലായ അഴിച്ചു പണിക്ക് സർക്കാർ തയ്യാറെടുക്കുകയാണ്. റെയ്ഞ്ച് ഐ.ജി: മഹിപാൽ യാദവിനു പകരം പുതിയ ഐ.ജിയായി മനോജ് എബ്രാഹിമിനെ നിയമിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ അന്തിമ തീരുമാനം എടുക്കും.
കണ്ണൂരിലെ ജില്ലാ സിപിഎം നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് വഴിക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ കണ്ണൂരിൽ കരുതലോടെ നീങ്ങാനാണ് തീരുമാനം. മനോജ് എബ്രഹാമിന് സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സർക്കാരിനും എതിർപ്പൊന്നുമില്ല. ഈ സാഹചര്യത്തിൽ കണ്ണൂരിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മനോജ് എബ്രഹാമിനെ നിയോഗിക്കുന്നതിലൂടെ കണ്ണൂരിലെ നിയന്ത്രണം സംസ്ഥാന നേതൃത്വത്തിന് കിട്ടുകയും ചെയ്യും. കണ്ണൂരിൽ മുൻ് എസ്‌പിയായി മനോജ് എബ്രഹാം ചുമതല വഹിച്ചിരുന്നു. അന്ന് ക്രിമനലുകളെ അതിശക്തമായി നേരിട്ടു. രാഷ്ട്രീയ കൊലകൾ തടയുകയും ചെയ്തു. ഇത്തരത്തിലൊരു ഇടപെടലാണ് സർക്കാർ ആഗ്രഹിക്കുന്നത്.
കണ്ണൂരിൽ കൊലപാതകം പാടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായായി വ്യക്തമാക്കിയിരുന്നു. എന്നിട്ടും അടിക്കടി കൊല നടക്കുന്നു. ഈ സാഹചര്യത്തിലാണ് അതിശക്തമായ നീക്കത്തിന് പിണറായിയും ഒരുങ്ങുന്നത്. അതിനിടെ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വധക്കേസന്വേഷണം മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനു നൽകി മണിക്കൂറുനുള്ളിൽ യാദവിനു കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് നിയമനം ലഭിച്ചു. അതിർത്തി രക്ഷാ സേന ( ബി.എസ്.എഫ്) യിലേക്കാണു നിയമനം. പുതിയ ചുമതല ഏറ്റെടുക്കാൻ അദേഹം ഉടൻ ഡൽഹിക്ക് തിരിക്കും. ഈ സാഹചര്യത്തിലാണ് മനോജ് എബ്രഹാമിനെ കണ്ണൂരിലേക്ക് നിയോഗിക്കാനുള്ള നീക്കം. ഡി.ജി.പി രാജേഷ് ദിവാൻ ഏപ്രിലിൽ വിരമിക്കുമ്പോൾ മനോജ് എബ്രാഹിമിനു എ.ഡി.ജി.പി പദവി നൽകും. ഉത്തര മേഖലയിൽ തന്നെ നിലനിർത്തുകയും ചെയ്യും. ഇതോടെ കണ്ണൂരിൽ വീണ്ടും സജീവമായ ഇടപെടലിന് മനോജ് എബ്രഹാമിന് കഴിയും.
കണ്ണൂരിലെ മുക്കും മൂലയും കാണാപാഠം ആണ് മനോജ് എബ്രാഹിമിന് . 2000-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന വേളയിൽ രാഷ്ട്രീയ കൊലപാതകം കണ്ണൂരിൽ തുടർക്കഥയായി മാറിയ കാലം. അന്നു നായനാർ പ്രത്യേക താൽപ്പര്യമെടുത്ത് മനോജ് എബ്രാഹിമിനെ കണ്ണൂർ എസ്‌പിയായി നിയമിച്ചിരുന്നു. ഒരു ദിവസത്തിൽ രണ്ടും മൂന്നും കൊലപാതകം അരങ്ങേറിയ വേളയിലായിരുന്നു മനോജിന്റെ വരവ്. കൊല്ലം എസ് - പിയായിരുന്ന മനോജ് എബ്രഹാം നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം നേരെ പോയത് കണ്ണൂരിലേക്ക് ആയിരുന്നില്ല. പകരം ക്ലിഫ് ഹൗസിലേക്കായിരുന്നു.
മുഖ്യമന്ത്രി നായനാരെ കണ്ട അദേഹം ഒരു കാര്യം ആവശ്യപ്പെട്ടു. കൊലയാളികളെ അടിച്ചൊതുക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ പാടില്ല. നായനാർ വാക്കു പാലിച്ചു. മനോജ് എബ്രഹാം പണിയും ഇടങ്ങി. ചുമതലയേറ്റ് രണ്ടാഴ്ച്ക്കുള്ളിൽ പൊലീസ് നടപടി ഫലം കണ്ടു. പിന്നീട് മനോജ് എബ്രഹാം ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ കണ്ണൂരിൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഈ സാഹചര്യം മനസ്സിൽ വച്ചാണ് പിണറായിയുടെ പുതിയ നീക്കം.
കൊടിയുടെ നിറം നോക്കാതെ , ജയരാജന്മാരെ വരച്ച വരയിൽ നിർത്തിയ മനോജ് എബ്രഹാം അന്ന് പൊലീസിൽ പുതിയ ചരിത്രം രചിക്കുകയായിരുന്നു. മുഖം നോക്കാതെ മനോജ് എബ്രഹാം സ്വീകരിച്ച പല നടപടികളും പിണറായിയുടെയും പ്രശംസ പിടിച്ചു പറ്റി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പൊലീസിലെ ഇടപെടലുകൾക്ക് തടയിടാനും മനോജ് എബ്രഹാമിന് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തിരുവനന്തപുരത്ത് കമ്മീഷണറായിരിക്കേയും ഗുണ്ടാ സംഘങ്ങൾക്കെതിരെ മനോജ് എബ്രഹാം കരുതലോടെ നീക്കം നടത്തിയിരുന്നു.