തിരുവനന്തപുരം: ഐജി മനോജ് എബ്രഹാം ഐപിഎസ്‌സിന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അത് മികവിനുള്ള അംഗീകാരം തന്നെയാണ് എന്ന് നിസംശയം പറയാം. മനോജ് എബ്രഹാം എന്ന ഉദ്യോഗസ്ഥന് മുൻപും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണെങ്കിലും ശബരിമലയിൽ നടത്തിയ പ്രശംസനീയമായ ഇടപെടൽ തന്നെയാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ ഉത്തരവിന് പിന്നിലെ പ്രധാനകാരണം. എത്ര വലിയ വിവാദമുണ്ടായാലും ചെയ്യേണ്ടതെന്ന് തീരുമാനിച്ചുറപ്പിച്ചത് കൃത്യമായി ചെയ്ത് തീർക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന് അഭ്യന്തര വകുപ്പിന്റെ തലവൻ കൂടിയായ മുഖ്യമന്ത്രി നൽകുന്ന അംഗീകാരം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

ശബരിമലയിൽ വിവാദമുണ്ടായിട്ടും ഒട്ടും കുലുങ്ങാതെ തന്നെയാണ് മനോജ് എബ്രഹാം തന്റെ ഉത്തരവാദിത്വം നിറവേറ്റിയത്. കാര്യങ്ങൾ സംഘർഷഭരിതമാവുകയും ക്രമസമാധാനം കൈവിട്ട് പോകും എന്ന ഒരു സ്ഥിതി വരികയും ചെയ്തപ്പോൾ അദ്ദേഹം മുന്നിട്ടിറങ്ങിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇതിന്റെ പേരിൽ ചില പഴികൾ കേൾക്കേണ്ടി വന്നെങ്കിലും അതൊന്നും പതിവ്‌പോലെ മനോജ് എബ്രഹാമിനെ കുലുക്കിയില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർ്ക്കാർ തീരുമാനിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.

നാമജപവും നട തുറന്നപ്പോഴുള്ള നിലയ്ക്കൽ മുതലുള്ള പ്രദേശങ്ങളിലെ സംഘർഷവും സംസ്ഥാനത്തും പ്രത്യേകിച്ച് പുണ്യഭൂമിയായ ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം എന്ന സാഹചര്യം വന്നപ്പോഴും കാര്യങ്ങളുടെ ഏകോപനത്തിന്റെ ചുമതല മനോജിനാണ് നൽകിയത്.കേരളാ പൊലീസിലെ വിശ്വസ്തതയുടെ മുഖമാണ് മനോജ് എബ്രഹാം. സർക്കാരുകൾ മാറി മാറി വന്നാലും മനോജ് എബ്രഹാമിന് തിരിച്ചടിയുണ്ടാകാറില്ല. എന്നും എപ്പോഴും നിർണ്ണായക ചുമതലകൾ തന്നെ സർക്കാരുകൾ മനോജ് എബ്രഹാമിന് നൽകി. കണ്ണൂർ എസ് പിയായി പോലും തിളങ്ങി. ക്രൈസിസ് മാനേജ്മെന്റിൽ സർക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ.

പൊതുസമൂഹത്തിന് ഇടയിലും വലിയ സ്വീകാര്യതയുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജനകീയ പരിപാടികൾ സംഘടിപ്പിച്ചും മറ്റ് കാര്യങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കിയും യുവാക്കളുടെ പിന്തുണയും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.എല്ലാവർക്കും സ്വീകാര്യനാണ് എന്നത് തന്നെയാണ് മനോജ് എബ്രഹാമിന്റെ ഏറ്റവും വലിയ പ്രത്യേകത

1994 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഐജിയാതു മുതൽ തിരുവനന്തപുരത്ത് ചുമതലയിലാണ്. സ്ഥാനമാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. സർക്കാരുകൾ മാറുമ്പോൾ സ്ഥാനം മാറുന്നത് പൊലീസിൽ ഉദ്യോഗസ്ഥർക്ക് സാധാരണയാണ്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഐജി പദം മനോജ് എബ്രഹാമിന് പിണറായി വന്നപ്പോഴും മാറേണ്ടി വന്നില്ല. സർക്കാരിന്റെ വിശ്വസ്തനായി മാറുന്നതാണ് ഇതിന് കാരണം. സൈബർ ഡോം പോലുള്ള പദ്ധതികളിലൂടേയും മനോജ് എബ്രഹാം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു.

കേരള പൊലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികളും മനോജ് എബ്രഹാം വഹിക്കുന്നുണ്ട്. അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു. പിന്നീട് പ്രമോഷൻ നേടി 1998 -ൽ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും അദ്ദേഹം സ്ഥാനമേറ്റു. പിന്നീട് നാല് വർഷത്തേയ്ക്ക് കണ്ണൂരിലേക്ക് മാറ്റി, തുടർന്ന് കേരള പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായി. തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിൽ ഏഴ് വർഷത്തോളം പൊലീസ് കമ്മീഷണറായി പ്രവർത്തിച്ചു. കേരള പൊലീസ് സൈബർ ഡോമിൽ നോഡൽ ഓഫീസർ സ്ഥാനം വഹിക്കുന്നു

സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്‌കാരങ്ങൾക്കും എബ്രഹാം അവാർഡുകൾ ഏറ്റുവാങ്ങി. 2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും വൊക്കേഷണൽ എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി, . 2010-ൽ Y's Men ഇന്റർനാഷണലിൽ നിന്നും അദ്ദേഹത്തിന് അവാർഡ് നേടുകയുണ്ടായി. 2011 ൽ കൊച്ചിയുടെ പീപ്പിൾസ് ഫോറത്തിൽ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിർമ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തിരുത്തുക സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പൊലീസിന്റെ പേരിൽ പല അവാർഡുകളും നേടുകയുണ്ടായി.