- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമപഞ്ചായത്തിൽ മത്സരിച്ചത് കൈപ്പത്തി ചിഹ്നത്തിൽ; 2007ൽ കീഴ്ശാന്തിയായി ശബരിമലയിൽ എത്തിയപ്പോൾ കണ്ടവരെല്ലാം കൂട്ടുകാരായി; കോൺഗ്രസുകരാനെന്ന് തുറന്ന് പറഞ്ഞ് സന്നിധാനത്ത് നിറഞ്ഞ പൂജാരി; മാളികപ്പുറത്തെ മേൽശാന്തിയായപ്പോൾ രാഷ്ട്രീയം വിട്ടു; ജനരക്ഷായാത്രയിൽ 'കുമ്മനത്തെ' സൽക്കരിച്ച് വിവാദത്തിലായത് ജനകീയനായ ശാന്തിക്കാരൻ
മലപ്പുറം: ശബരിമലയ മാളികപുറം മേൽശാന്തിയായിരുന്നു പിഎം മനോജ് എമ്പ്രാന്തിരി. 2013ലെ തീർത്ഥാടന കാലത്ത് മാളികപുറം മേൽശാന്തിയായിരുന്നു പൊൽപാക്കര സ്വദേശിയായിരുന്നു മനോജ് എമ്പ്രാന്തിരി. പക്ഷേ അതിന് മുമ്പും ശബരിമലയുമായി ഏറെ അടുത്ത ബന്ധം മനോജിനുണ്ടായിരുന്നു. നട തുറക്കുമ്പോഴെല്ലാം ശബരിമലയിലുള്ള പൂജാരി. മാറി മാറി വരുന്ന മേൽശാന്തിമാരുടെ സഹായിയായി മനോജ് ശബരിമലയിൽ സജീവമായിരുന്നു. ഈ കാലത്ത് അവിടെ എത്തിയവരെല്ലാവുരമായും മനോജ് സൗഹൃദം ഉണ്ടാക്കി. താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്ന് പറഞ്ഞ് അയ്യപ്പ സേവയിൽ മുഴുകിയ പൂജാരിയായിരുന്നു മനോജ്. ശബരിമലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അക്കാലത്ത് കുമ്മനം രാജശേഖരൻ. ഹിന്ദു ഐക്യവേദിയുടെ നേതാവെന്ന നിലയിൽ ശബരിമലിയിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. മനോജ് എമ്പാന്തിരിയുമായി കുമ്മനത്തിന്റെ അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാളികപ്പുറം മേൽശാന്തിയായി നറക്കെടുപ്പിലൂടെ തെരഞ്ഞെടുത്തതോടെ മനോജിന് കൂടുതൽ സ്വീകാര്യത കിട്ടി. ശബരിമലിയിൽ നിന്ന് അയ്യപ്പനെ സേവിച്ചതിന്റെ അനുഗ്രഹമാണിതെന്നായിരുന
മലപ്പുറം: ശബരിമലയ മാളികപുറം മേൽശാന്തിയായിരുന്നു പിഎം മനോജ് എമ്പ്രാന്തിരി. 2013ലെ തീർത്ഥാടന കാലത്ത് മാളികപുറം മേൽശാന്തിയായിരുന്നു പൊൽപാക്കര സ്വദേശിയായിരുന്നു മനോജ് എമ്പ്രാന്തിരി. പക്ഷേ അതിന് മുമ്പും ശബരിമലയുമായി ഏറെ അടുത്ത ബന്ധം മനോജിനുണ്ടായിരുന്നു. നട തുറക്കുമ്പോഴെല്ലാം ശബരിമലയിലുള്ള പൂജാരി. മാറി മാറി വരുന്ന മേൽശാന്തിമാരുടെ സഹായിയായി മനോജ് ശബരിമലയിൽ സജീവമായിരുന്നു. ഈ കാലത്ത് അവിടെ എത്തിയവരെല്ലാവുരമായും മനോജ് സൗഹൃദം ഉണ്ടാക്കി. താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്ന് പറഞ്ഞ് അയ്യപ്പ സേവയിൽ മുഴുകിയ പൂജാരിയായിരുന്നു മനോജ്.
ശബരിമലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അക്കാലത്ത് കുമ്മനം രാജശേഖരൻ. ഹിന്ദു ഐക്യവേദിയുടെ നേതാവെന്ന നിലയിൽ ശബരിമലിയിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. മനോജ് എമ്പാന്തിരിയുമായി കുമ്മനത്തിന്റെ അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാളികപ്പുറം മേൽശാന്തിയായി നറക്കെടുപ്പിലൂടെ തെരഞ്ഞെടുത്തതോടെ മനോജിന് കൂടുതൽ സ്വീകാര്യത കിട്ടി. ശബരിമലിയിൽ നിന്ന് അയ്യപ്പനെ സേവിച്ചതിന്റെ അനുഗ്രഹമാണിതെന്നായിരുന്നു മനോജിന്റേയും പ്രതികരണം. കുമ്മനത്തെ പോലെ ശബരിമലയിലെത്തുന്ന ഏവരുമായി കൂടുതൽ ഗാഡമായ സൗഹൃദത്തിലേക്ക് മാളികപ്പുറം മേൽശാന്തി പദവിയിലൂടെ മനോജിനെത്താനായി.
മലപ്പുറത്ത് എത്തുമ്പോഴെല്ലാം കുമ്മനം ഈ സൗഹൃദം ബലപ്പെടുത്തുകയും ചെയ്തു. ജനരക്ഷായാത്രയുമായി എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിന് പി.എം.മനോജ് എമ്പ്രാന്തിരി ആതിഥേനായതും അതുകൊണ്ടാണ്. ആരോടും സ്വാഭവികമായി ഇടപെടുന്ന മനോജ് വ്യക്തിബന്ധങ്ങളിൽ രാഷ്ട്രീയം കലർത്താറില്ല. താനൊരു കോൺഗ്രസുകാരനെന്ന് പറഞ്ഞ് ശബരിമലയിലെത്തുന്നവരുമായി ആശയ വിനിമയം നടത്തുന്ന മനോജ്, ബന്ധങ്ങളിലും രാഷ്ട്രീയം കലർത്തിയില്ല. ഇതിന്റെ പ്രതിഫലനമാണ് കുമ്മനം രാജശേഖരന് വീട്ടിൽ വിരുന്നുനൽകുകയും താമസമൊരുക്കുകയും ചെയ്തതിന്റെ പേരിലുള്ള പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ.
മനോജ് എമ്പ്രാന്തിരിയെ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശാണ് പുറത്താക്കിയത്. പാർട്ടിപരിപാടിയുടെ ഭാഗമായെത്തിയ ബിജെപി പ്രസിഡന്റിന് സൗകര്യങ്ങളൊരുക്കിയത് തെറ്റായ സന്ദേശമാണു നൽകുന്നതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ജനരക്ഷായാത്രയുടെ ഭാഗമായി കഴിഞ്ഞദിവസം എടപ്പാളിൽ നടന്ന ജില്ലാതല സമാപനത്തിനുശേഷം കുമ്മനം രാജശേഖരന് മനോജിന്റെ വീട്ടിലാണ് രാത്രിഭക്ഷണം ഒരുക്കിയിരുന്നത്. അവിടെത്തന്നെ താമസിച്ച ശേഷമാണ് ഇന്നലെ രാവിലെ യാത്ര തുടരാനായി കുമ്മനം പുറപ്പെട്ടത്.
സംഭവമറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമറിയിച്ചതോടെ മണ്ഡലം ഭാരവാഹികൾ രാത്രിതന്നെ യോഗം ചേർന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ഡിസിസിയോട് ആവശ്യപ്പെടുകയായിരുന്നു. മാളികപ്പുറം മേൽശാന്തിയാകും മുൻപ് ഇദ്ദേഹം കോൺഗ്രസ് നേതാവായിരുന്നു. രണ്ടുതവണ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. എടപ്പാൾ പഞ്ചായത്ത് സർവീസ് സഹകരണബാങ്ക് ഡയറക്ടറുമാണ് ഇദ്ദേഹം. നേരത്തെ ബിജെപിക്കാരുമായി കടുത്ത നിയമപോരാട്ടം നടത്തിയാണ് മനോജ് എമ്പ്രാന്തിരി പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ മേൽശാന്തിയായി നിയമിക്കപ്പെട്ടത്. അന്ന് സഹായംചെയ്തത് കോൺഗ്രസ് ആയിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് സി. രവീന്ദ്രൻ പറഞ്ഞു.
പാർട്ടിയോടാലോചിക്കാതെ ബിജെപി. നേതാവിന് ആതിഥ്യമരുളിയതിനെക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ബാങ്ക് പ്രസിഡന്റുകൂടിയായ രവീന്ദ്രൻ പറയുന്നു. ഈ അവസ്ഥയിൽ ഡയറക്ടറായി തുടരുന്നത് ശരിയല്ലെന്നറിയിച്ചതോടെ മനോജ് ഡയറക്ടർ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. അതേസമയം 10 വർഷമായി പാർട്ടിയംഗം പോലുമല്ലാതെ ആത്മീയരംഗത്ത് പ്രവർത്തിക്കുന്ന തന്റെ വീട്ടിൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ വരാറുണ്ടെന്നാണ് മനോജ് എമ്പ്രാന്തിരി പറയുന്നത്. കുമ്മനം രാജശേഖരനുമായി പത്തുവർഷമായുള്ള വ്യക്തിബന്ധം പുതുക്കാൻ മാത്രമാണ് അദ്ദേഹം വീട്ടിലെത്തിയതെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
ആറുവർഷമായി മേൽശാന്തിമാരുടെ പരികർമ്മിയായി പമ്പാവാസനെ പൂജിച്ചതിന് ശേഷമാണ് മനോജ് എമ്പ്രാന്തിരി മാളികപ്പുറം മേൽശാന്തിയായത്. പരുമ്പറപ്പ് ശിവക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ഠിക്കവേയാണ് ഈ നിയോഗമെത്തിയത്. പി എം മനോജ് തൊൽപ്പാക്കര മഠത്തിലെ അംഗമാണ്. 2007ൽ ശബരിമലയിലെ മേൽശാന്തിയായിരുന്ന പാലക്കാട് കുമരനെല്ലൂർ കൃഷ്ണൻ നമ്പൂതിരിയുടെ പരികർമ്മിയായിട്ടായിരുന്നു ശബരിമലയിൽ എത്തിയത്. പിന്നീട് മണ്ഡലകാലത്തും എല്ലാമാസം ഒന്നാം തിയ്യതിയും നടതുറക്കുമ്പോഴും മനോജ് സന്നിധാനത്ത് ഉണ്ടായിരുന്നു.