- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും, രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു; റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖറിനൊപ്പം മനോജ് കെ ജയനും
ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ എത്തുകയാണെന്ന് നടൻ മനോജ് കെ ജയൻ. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാഗമാകുകയാണ് താരം. മനോജ് കെ ജയൻ തന്നെയാണ് ചിത്രത്തിലേക്ക് വരുന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരികയാണെന്ന് മനോജ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ എത്തുന്നതെന്നും താരം പറയുന്നു.
മനോജ് കെ ജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും, രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം.... ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ … പുതിയ ഭാവത്തിൽ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ versatality എന്തെന്ന് കാണിക്കുന്നThe Brilliant ‘ROSHAN ANDREWS'- ന്റെ സിനിമയിൽ താര രാജകുമാരൻ Awesome and Handsome ‘DULQUER SALMAN' നിർമ്മിച്ചു നായകനാവുന്ന സിനിമ നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കുന്ന…Excellent Writers ‘BOBBY SANJAY'യുടെ Scripting… കൂടെ…എന്നെ എന്നും Support ചെയ്യുന്ന നിങ്ങളുടെ പ്രാർത്ഥനയും,സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തിൽ…തുടങ്ങുന്നു.………
ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയന് പുറമേ അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സംഗീതം നിർവഹിച്ചത് സന്തോഷാണ്.