ത് ആദ്യ ടെലിവിഷൻ അവാർഡ് വിതരണം. സിനിമ നാടക അവാർഡുകൾ കഴിഞ്ഞാൽ തൊണ്ണൂറുകളിൽ സംസ്ഥാനത്തു ഏറ്റവും മതിപ്പുള്ള അവാർഡ്. എല്ലാ പത്രങ്ങളുടെയും മുൻപേജിൽ ഇടം പിടിക്കുമായിരുന്നു. മുഖ്യധാരാ പത്രങ്ങൾക്കു ടി വി അവതാരം വന്നതോടെ ഈ അവാർഡിന്റെ ശനിദശ തുടങ്ങി. മനോരമക്ക് രണ്ടവാർഡ്, മാതൃഭൂമിക്കു നാലു അവാർഡ് , കൈരളിക്കു പ്രത്യേക അവാർഡ് എന്നൊക്കെ ആയി റിപ്പോർട്. അവരടെ ഒഴിച്ച് അവാർഡ് കിട്ടിയ ഒരാളുടെയും ചിത്രം പോകട്ടെ വാർത്ത പോലും കൊടുക്കില്ല. ഇത് അംഗീകാരം കിട്ടിയവരോട് നടത്തുന്ന വെല്ലുവിളിയാണ്.

തങ്ങളുടെ ചാനലിന് പ്രാധാന്യം കിട്ടാനാണ് എന്ന് മറു വാദം. എങ്കിൽ ഐ എൻ എസിലും എ ബി സി യിലും പത്ര മുതലാളിമാർ വൈസ് ചെയർമാനും ചെയർമാനും ആകുമ്പോൾ ഫിലിപ് മാത്യുവിന്റെ പേര് മാതൃഭൂമിയിലും ശ്രേയാംസിന്റെ പേര് മനോരമയിലും രമിക്കും. തൊഴിലാളികളുടെ കാര്യത്തിൽ അഭിമാനം പ്രശ്‌നമാകും. ഈ ആഴ്ച ടി വി അവാർഡ് പ്രഖ്യാപിച്ച ശേഷം എല്ലാ ദിവസവും ഒന്നും രണ്ടും പേരുടെ ചിത്രം അവാർഡ് ലഭിച്ചതായി പത്രമോഫീസുകളിൽ കയറി ഇറങ്ങി വരുത്തുന്നുണ്ട്. കലാകാരന്മാരോടും സഹപ്രവർത്തകരോടും നടത്തുന്ന വഞ്ചനയുടെ ഇരകളാണവർ.

1991 ൽ ഈ അവാർഡ് ഉണ്ടാക്കുമ്പോൾ ടി എം ജെക്കബ് ആണ് മന്ത്രി. അന്ന് ദൂരദര്ശന് മാത്രമാണ് ചാനൽ. എന്നാൽ ദൂരദാര്ശനിലെ പ്രതിഭകൾക്ക് അവാർഡ് നൽകാൻ വിലക്കുണ്ട്. ശ്യാം രാജഗോപാൽ എന്ന ശ്യാമപ്രസാദിന് ഒരു വിവാഹാലോചന എന്ന ടെലിഫിലിമിന് ജൂറിയുടെ പ്രത്ത്യേക പുരസ്‌കാരമായാണ് അവാർഡ് നൽകിയത്. അന്ന് ആകെ പതിനാലു അവാർഡുകൾ മാത്രമാണ്. പിന്നീട് ദൂരദർശകർക്കും എൻട്രി നൽകാം എന്ന് 92 ൽ തീരുമാനം ആയി. ഉയര്‌തെഴുനെൽപ്പു പോലുള്ള വന്പൻ രചനകൾ വന്നു അക്കൊല്ലം. ഡോകളുമെന്ററിയിൽ സിഡിറ്റിന്റെ വിപിങ് റൈസ് ബൗൾ പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള രചനകൾ വന്നു.

ശ്യാം, അഴകപ്പൻ , ബൈജു ചന്ദ്രൻ, ബീന , ശാരദ , ദിലീപ് , സാജൻ , ഇരവി, അൻവർ തുടങ്ങിയ പ്രതിഭകൾക്ക് ദൂരദര്ശന് അകത്തുനിന്നും പുറത്തുനിന്നും എതിർപ്പുകളെ അതിജീവിക്കേണ്ടിവന്നു. പുതിയ മലയാളം ചാനലുകൾ വന്നതോടെ സി ബി ഐ ഉമ്മാക്കിയിൽ അവരുടെ സർഗ്ഗവാസനകളെ ഷെഡിൽ കയറ്റി. മറ്റു ചാനലുകൾക്ക് മേച്ചിൽ പുറങ്ങൾ തുറന്നു. അഭിമാനക്ഷതം ഏറ്റവർ അകത്തളങ്ങളിലേക്ക് ഉൾവലിഞ്ഞു. സർക്കാരിൽ എപ്പോഴും അങ്ങനെയാ. ആ ഇടങ്ങൾ സ്വകാര്യ ദൈവങ്ങൾ കയ്യേറി. ചലച്ചിത്ര അക്കാദമി വന്നതോടെ ഇത് അൻപതോളം അവാർഡുകൾ ആയി. അവാർഡിന്റെ മാനവും പോയി.

എന്റർടൈന്മെന്റ് വ്യവസായം ആയി മാറിയ ടി വി രംഗത്ത് എന്ത് പ്രോത്സാഹനമാണ് വേണ്ടതെന്നു ചിന്തിക്കേണ്ട സമയമായി. വാർത്ത മാധ്യമങ്ങൾക്കു പ്രത്ത്യേക അവാർഡ് സർക്കാർ നേരിട്ട് നൽകിയതോടെ വാർത്താധിഷ്ഠിത പരിപാടികളെ ഈ അവാർഡിൽ നിന്ന് രക്ഷപ്പെടുത്താം. പിന്നെ എന്റർടൈന്മെന്റിനായി മാത്രം അവയുടെ നിലവാരമുയരും എന്ന പ്രതീക്ഷയിൽ ഈ അവാർഡ് നിലനിർത്താം. എന്നാൽ സിനിമയേക്കാൾ ഗൗവരവതാരമായി വളർന്നുവരുന്ന നോൺ-ഫിക്ഷൻ ഡോക്യുമെന്ററി വിഭാഗത്തെ സിനിമ അവാർഡിനോട് ചേർക്കണം. ഇതിനു വേറെ വിവരമുള്ള ജൂറികളെ വെക്കണം. (സർഗാത്മകത ഇല്ലെങ്കിലും സാരമില്ല എന്ന് സാരം.)

ഡോക്യുമെന്ററി - പൊതു വിഭാഗം , ജീവചരിത്രം, സാമൂഹിക പ്രസക്തി, കുട്ടികൾ സ്ത്രികൾ , പരിസ്ഥിതി , വികസനം എന്നിങ്ങനെ ഉപ വിഷയങ്ങൾ വേണ്ടിവരും. ഒപ്പം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പരസ്പരം അംഗീകരിക്കാൻ തയ്യാറാവണം. പിന്നെ എല്ലാം സുഖ പര്യവസായി ആകും. ശേഷം ചിന്ത്യം.

(ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഇത്)