- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലത്ത് ആഗ്രഹിച്ചത് ഐഎഎസുകാരനാകാൻ; പന്ത്രണ്ടാം ക്ലാസിൽ തോറ്റു; നിത്യവൃത്തിക്ക് ടെമ്പോ ഡ്രൈവറായി; ഉറങ്ങിയത് യാചകർക്കൊപ്പം; വായിച്ച പുസ്തകങ്ങൾ വഴികാട്ടിയായി; തോൽവിയെ ചവിട്ടുപടിയാക്കിയ ജീവിതം തുറന്നു പറഞ്ഞ് മനോജ് കുമാർ ശർമ്മ ഐപിഎസ്
മുംബൈ: കുട്ടിക്കാലത്ത് മനസിൽ ഉണ്ടായ ലക്ഷ്യം ജീവിതത്തിൽ നേരിട്ട പ്രതിബന്ധങ്ങളോട് പടപൊരുതി നേടിയതിന്റെ അനുഭവം പങ്കുവച്ച് മനോജ്കുമാർ ശർമ്മ ഐപിഎസ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തോൽവി ഏറ്റവാങ്ങിയ മനോജ് കുമാർ എന്ന വ്യക്തിയാണ് പിൽക്കാലത്ത് രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ യുപിഎസ്‌സി പരീക്ഷയിൽ മികച്ച വിജയം നേടി ഐപിഎസ് ഉദ്യോഗസ്ഥനായത്.
തോൽവിയെ ചവിട്ടുപടിയാക്കി വിജയത്തിലേക്ക് ഓടിക്കയറിയ അദ്ദേഹത്തിന്റെ ജീവിത അനുഭവം ഏതൊരു വിദ്യാർത്ഥിയെയും പ്രചോദിപ്പിക്കുന്നതാണ്. 'ട്വൽത് ഫെയിൽ' എന്ന് പേരിട്ട തന്റെ ആത്മകഥയിലാണ് താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് വിജയം കൈവരിച്ചത് തുറന്നുപറയുന്നത്.
മധ്യപ്രദേശിലെ മൊറീന ജില്ലക്കാരനാണ് മനോജ്കുമാർ ശർമ്മ. കുട്ടിക്കാലം മുതൽ ഐഎഎസ് ഉദ്യോഗസ്ഥനാകാനായിരുന്നു ആഗ്രഹം. പക്ഷേ നിർഭാഗ്യവശാൽ പന്ത്രണ്ടാം ക്ലാസിൽ തോറ്റു. ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും. തോൽവികൾ മനുഷ്യരെ നിരാശരാക്കാറാണ് പതിവ്. എന്നാൽ കുഞ്ഞുനാളിൽ മനസിൽ കൊണ്ടുനടന്ന തന്റെ ആഗ്രഹം പൂർത്തിയാക്കുവാൻ വളരെയേറെ ത്യാഗം സഹിച്ചും ലക്ഷ്യത്തിലെത്താൻ അദ്ദേഹത്തിന് സാധിച്ചു.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കവെ നേരിട്ട തോൽവി അദ്ദേഹത്തെ നിരാശനനാക്കുകയല്ല ചെയ്തത്. ആത്മവിശ്വാസത്തോടെ മുന്നേറി. തന്റെ സ്വപ്നത്തിൽ നിന്ന്, ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ ആരംഭിച്ചു.
പഠനം മുന്നോട്ട് പോകുന്നതിനിടെ നിത്യവൃത്തിക്കായി ഗ്വാളിയോറിൽ ടെമ്പോ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നതും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വളരെ ദരിദ്രമായ സാമ്പത്തിക സ്ഥിതിയിലൂടെയായിരുന്നു മനോജ് കുമാറിന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. താമസം മേൽക്കൂരയില്ലാത്ത വീട്ടിലായിരുന്നു.
അതുകൊണ്ട് പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് യാചകരുടെ ഒപ്പമായിരുന്നു. എന്നാൽ ഈ പ്രതിസന്ധികളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. ഡൽഹിയിലെ ഒരു ലൈബ്രറിയിൽ പ്യൂണായി ജോലി ചെയ്തു. ഈ സമയത്ത് പ്രതിഭാശാലികളായ നിരവധി പുസ്തകങ്ങൾ വായിച്ചു. ഗോർക്കി, എബ്രഹാം ലിങ്കൺ, മക്‌ബൂത്ത് എന്നിവരുടെ പുസ്തകങ്ങളും പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെല്ലാം വായിച്ചപ്പോൾ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മാറി.
കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം യുപിഎസ്‌സി പരീക്ഷ എഴുതി ഐപിഎസ് സ്വന്തമാക്കിയത്. 2005ൽ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ്കുമാർ ശർമ്മ. മുംബൈ വെസ്റ്റ് റീജിയനിൽ അഡീഷണൽ കമ്മീഷണറായി ജോലി ചെയ്യുകയാണ് നിലവിൽ മനോജ് കുമാർ ശർമ്മ.
ന്യൂസ് ഡെസ്ക്