- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഠായി വാങ്ങി നൽകി അഞ്ചു വയസുകാരനെ അഞ്ചു ദിവസം കൊണ്ട് വളച്ചെടുത്തു: കുട്ടി പറഞ്ഞ കഥകേട്ട് ഞെട്ടിയ അമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി; പ്രകൃതി വിരുദ്ധ പീഡനത്തിന് വാദിയെ പ്രതിയാക്കി പെയിന്ററും; കള്ളക്കളി പൊളിച്ച് പൊലീസ് പോക്‌സോ ചുമത്തിയത് ഇങ്ങനെ
പത്തനംതിട്ട: പെയിന്റിങ് തൊഴിലാളി അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. കുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പെയിന്ററെ പൊലീസ് പൊക്കി. താനല്ല, കുട്ടി തന്നെയാണ് പീഡിപ്പിച്ചതെന്ന് പ്രതിയുടെ മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് കോന്നിയിലാണ് സംഭവം. എലിയറയ്ക്കൽ പൂവൻപാറ പാറയിൽ വീട്ടിൽ മനോജ് മാത്യു(28)വാണ് പ്രതി. പുതുതായി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പെയിന്റിങ് ജോലികൾക്ക് വന്നതാണ് മനോജ്. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ അഞ്ചു വയസുകാരനുമായി പരിചയപ്പെട്ടു. അഞ്ചു ദിവസം കൊണ്ട് കുറേ നാളത്തെ പരിചയമെന്ന് തോന്നിക്കുന്ന വിധം കുട്ടിയെ മനോജ് തന്നിലേക്ക് അടുപ്പിച്ചു. വാൽസല്യത്തോടെ കുട്ടിയെ വിളിക്കുന്നതും പറയുന്നതും കാരണം ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ഇടയ്ക്കിടെ കുട്ടിക്ക് സ്വീറ്റ്‌സും വാങ്ങി നൽകിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയെ മനോജ് വിളിച്ചു. അടുത്തു വന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം വീടിന്റെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു കാര്യം കാ
പത്തനംതിട്ട: പെയിന്റിങ് തൊഴിലാളി അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. കുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പെയിന്ററെ പൊലീസ് പൊക്കി. താനല്ല, കുട്ടി തന്നെയാണ് പീഡിപ്പിച്ചതെന്ന് പ്രതിയുടെ മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് കോന്നിയിലാണ് സംഭവം. എലിയറയ്ക്കൽ പൂവൻപാറ പാറയിൽ വീട്ടിൽ മനോജ് മാത്യു(28)വാണ് പ്രതി.
പുതുതായി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പെയിന്റിങ് ജോലികൾക്ക് വന്നതാണ് മനോജ്. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ അഞ്ചു വയസുകാരനുമായി പരിചയപ്പെട്ടു. അഞ്ചു ദിവസം കൊണ്ട് കുറേ നാളത്തെ പരിചയമെന്ന് തോന്നിക്കുന്ന വിധം കുട്ടിയെ മനോജ് തന്നിലേക്ക് അടുപ്പിച്ചു. വാൽസല്യത്തോടെ കുട്ടിയെ വിളിക്കുന്നതും പറയുന്നതും കാരണം ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ഇടയ്ക്കിടെ കുട്ടിക്ക് സ്വീറ്റ്‌സും വാങ്ങി നൽകിയിരുന്നു.
ഇതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയെ മനോജ് വിളിച്ചു. അടുത്തു വന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം വീടിന്റെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു കാര്യം കാണിക്കാമെന്നും പറഞ്ഞായിരുന്നു ഇത്. ഒന്നാം നിലയിലെത്തിയപ്പോൾ ഇയാൾ കുട്ടിയുടെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിലുമൊക്കെ തടവി. അതിന് ശേഷം സ്വന്തം ജനനേന്ദ്രിയം കുട്ടിയുടെ കൈയിൽ വച്ചു കൊടുക്കുകയും മറ്റു പ്രകൃതി വിരുദ്ധ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
വീട്ടിലെത്തിയ കുട്ടി ഈ കാര്യങ്ങൾ നിഷ്‌കളങ്കമായി മാതാവിനോട് പറഞ്ഞു. അവർ അപ്പോൾ തന്നെ കോന്നി സിഐ ആർ ജോസിന് പരാതി നൽകി. തിങ്കളാഴ്ച വൈകിട്ട് തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്തപ്പോഴാണ് അഞ്ചു വയസുകാരൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന 'ഞെട്ടിക്കുന്ന കഥ' ഇയാൾ പറഞ്ഞത്. കുട്ടി തന്നെ ലൈംഗിക അവയവം കാണാൻ താൽപര്യം പ്രകടിപ്പിച്ചെന്നും പിന്നെ അവൻ തന്നെ വസ്ത്രം നീക്കി അതിൽ കൈ കൊണ്ട് പിടിച്ചെന്നുമാണ് മനോജ് പറഞ്ഞത്.
പിന്നീട് വേണ്ട രീതിയിൽ ചോദ്യം ചെയ്തതോടെ ഇയാൾ നടന്ന കഥ മുഴുവൻ വള്ളിപുള്ളി വിടാതെ പറഞ്ഞു. ഇയാളെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്‌തെന്ന് സിഐ പറഞ്ഞു.