ന്തരിച്ച ചെറുകഥാകൃത്തും ബ്ലോഗറുമായിരുന്ന കെ.ആർ.മനോരാജിന്റെ സ്മരണയ്ക്കായി, 'മനോരാജ് പുരസ്‌ക്കാരം' നൽകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രൂപം നൽകിയ 'മനോരാജ് പുരസ്‌ക്കാര സമിതി' യാണ് പുരസ്‌ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച ചെറുകഥാസമാഹാരത്തിനാണ് പുരസ്‌ക്കാരം നൽകുന്നത്. മുപ്പത്തിമൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് (രൂ. 33,333) രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് പുരസ്‌ക്കാരം നൽകുക.

പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിന് 2012, 2013, 2014 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ മൂന്ന് കോപ്പികൾ, കൺവീനർ, 'മനോരാജ് പുരസ്‌ക്കാര സമിതി', 41 / 2043 കുന്നങ്കുളത്ത് ഹൗസ്, പ്രൊഫ:മാത്യു പൈലി റോഡ്, ടൗൺ ഹാളിന് സമീപം, എറണാകുളം 682018. കേരളം. ഫോൺ: 9895938674 എന്ന വിലാസത്തിൽ മെയ് 31 മുൻപ് ലഭിക്കണം. 

തിരഞ്ഞെടുക്കപ്പെടുന്ന കഥാസമാഹാരത്തിന്, മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26 ശനിയാഴ്‌ച്ച നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്‌ക്കാരം സമ്മാനിക്കും.