കൊച്ചി: 2014ലെ വാർത്താതാരത്തെ തിരഞ്ഞെടുക്കാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന, 'മനോരമ ന്യൂസ്, ന്യൂസക്കമേക്കർ 2014ന്റെ അന്തിമപട്ടിക പ്രഖ്യാപിച്ചു.

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷക്കണൻ, നടനും ലോകസഭാംഗവുമായ ഇന്നസെന്റ്, നടി മഞ്ജു വാരിയർ, ഹോക്കിതാരം പി.ആർ. ശ്രീജേഷ് എന്നിവരാണ് ഫൈനലിസ്റ്റുകൾ. പത്തുപേരുടെ പ്രാഥമിക പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടുനേടിയാണ് ഈ വ്യകക്കതികൾ തzരഞ്ഞെടുക്കപ്പെട്ടത്. മംഗൾയാൻ വിജയത്തിലെ നേതൃപരമായ പങ്കാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷക്കണനെ ഈവർഷം ശ്രദ്ധേയനാക്കിയത്. ചൊവ്വാ ദൗത്യത്തിലെ കരുത്തിലൂടെ ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നിലെത്തിച്ച കെ രാധാകൃഷ്ണന്റെ നേതൃമികവിനാണ് ഇത്തവണ കൂടുതൽ സാധ്യത നൽകുന്നത്.

പതിനാലുവർഷത്തെ ഇടവേളയക്കക്കുശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവ് മഞ്ജു വാരിയരെ വാർത്താകേന്ദ്രമാക്കി. ഹൗ ഓൾഡ് ആർയുവിനെ നിരുപമയക്കൊപ്പം മഞ്ജുവും വീണ്ടും ഹിറ്റായി. സംസ്ഥാനത്തിന്റെ കൃഷി അംബാസിഡർ, ഷീ ടാക്‌സി അംബാസിഡർ തുടങ്ങിയ പദവികളും തേടിയെത്തി.കേരളത്തിൽനിന്ന് ലോക്‌സഭയിലെത്തുന്ന ആദ്യ സിനിമാതാരമാണ് ഇന്നസെന്റ്. ഈ രാഷ്ട്രീയ നേട്ടം തന്നെയാണ് ഇന്നസെന്റിനെ മുൻനിരയിലെത്തിച്ചത്. ഏഷ്യൻ ഗെയിംസ് ഹോക്കിയിലെ സ്വർണനേട്ടം പി.ആർ. ശ്രീജേഷിനെ താരമാക്കി. മലയാളി ഗോൾക്കീപ്പറുടെ മികവിലാണ് ഇന്ത്യ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോക്കിയിലെ ഏഷ്യൻ രാജാക്കന്മാരായത്.

ഈ നാലുപേരിൽ അഭിപ്രായവോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യകക്കതിയെ 'മനോരമ ന്യൂസ്, ന്യൂസ് മേക്കർ 2014 ആയി പ്രഖ്യാപിക്കും. എസ്എംഎസ്, ഓൺലൈൻ, ജിപിആർഎസ് മുഖേനയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ജനുവരി രണ്ടുവരെ നീളും. നേരത്തെ കിസ് ഓഫ് ലൗവ് സംഘാടകൻ രാഹുൽ പശുപാലിന്റെ പേര് ന്യൂസ് മേക്കർ പട്ടികയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കെ രാധാകൃഷ്ണനെ പോലുള്ള വ്യക്തിത്വങ്ങളെ അപമാനിക്കലാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകളുയർന്നു.

ന്യൂസ് മേക്കർ മത്സരത്തിൽ നിന്ന് രാധാകൃഷ്ണൻ പിന്മാറണമെന്നും അഭിപ്രായം ഉയർന്നിരുന്നു.