കൊച്ചി: മനോരമ ന്യൂസ് സീനിയർ ക്യാമറമാൻ ഷാജി ജി.കുമാർ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം 47 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷാജി 25 വർഷത്തിലേറെയായി ക്യാമറമാനായി പ്രവർത്തിച്ചു വരികയാണ്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരമടക്കം ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള ഷാജി മനോരമ വിഷന്റെ സീരിയലുകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ സുബിത സുകുമാരൻ ജീവൻ ടിവിയിൽ ന്യൂസ് എഡിറ്ററാണ്.