- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ മൺസൂൺ നൈറ്റിന്റെ പേരിൽ നടന്നത് നഗ്നപാർട്ടിയും മയക്കുമരുന്ന് ഉപയോഗവുമാണോ? പെൺകുട്ടികളുടെ ഡ്രസ്സിങ്ങ് റൂമിൽ കയറി വീഡിയോ എടുത്ത് അർദ്ധനഗ്‌ന നൃത്തം ചെയ്യൽ എന്നവിധത്തിൽ പ്രചരിപ്പിച്ചെന്ന് സംഘാടകയുടെ വിശദീകരണം; ലഹരിപാർട്ടിയുടെ ആസൂത്രകരിൽ ഒരാൾ യുവ സഹനടനെന്നും വാർത്തകൾ
കൊച്ചി: രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ മുളവുകാട് ദ്വീപിലെ ഐലൻഡ് ഡി കൊച്ചിനിൽ നടത്തിയ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്ഡിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയത് മാദ്ധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മൺസൂൺ നൈറ്റ് 2 എന്ന പേരിൽ സംഘടിപ്പിച്ച ഡിജെ ഷോയിലും ഫാഷൻ ഷോയിലൂടെയും ലക്ഷ്യമിട്ടത് നഗ്നപാർട്ടിയും ലഹരി മരുന്ന് ഉപയോഗവുമെന്നാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ. ചാനലുകളിൽ ഷോയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. മൺസൂൺ നൈറ്റ് പരിപാടിക്കിടെ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത് സംഘാടകരിൽ ഒരാളായ രഹ്ന ഫാത്തിമയാണ്. രഹ്ന ഫാത്തിമയുടെ വിശദീകരണം ഇങ്ങനെ: സുഹൃത്തുക്കളേ, എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലാ ചോദ്യം ചെയ്തിട്ടുമില്ല ഇവിടെ തന്നെയുണ്ട്. മൂന്ന് മാസം മുൻപ് പബ്ലിക്കായി അനൗൺസ് ചെയ്ത് ഇന്നലെ നടന്ന മൺസൂൺ നൈറ്റ്2 എന്ന ഫാഷൻ ഷൊ മേക്കപ് ആർട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും ആയ ആബേൽ റൊബിന്റെ(ട്രാൻസ് ജെന്റർ) ബീച്ച് വെയേർസിന്റെ പ്രദർശനമായിരുന്നു. ആ പ്രോഗ്
കൊച്ചി: രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ മുളവുകാട് ദ്വീപിലെ ഐലൻഡ് ഡി കൊച്ചിനിൽ നടത്തിയ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്ഡിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയത് മാദ്ധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മൺസൂൺ നൈറ്റ് 2 എന്ന പേരിൽ സംഘടിപ്പിച്ച ഡിജെ ഷോയിലും ഫാഷൻ ഷോയിലൂടെയും ലക്ഷ്യമിട്ടത് നഗ്നപാർട്ടിയും ലഹരി മരുന്ന് ഉപയോഗവുമെന്നാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ. ചാനലുകളിൽ ഷോയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. മൺസൂൺ നൈറ്റ് പരിപാടിക്കിടെ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത് സംഘാടകരിൽ ഒരാളായ രഹ്ന ഫാത്തിമയാണ്. രഹ്ന ഫാത്തിമയുടെ വിശദീകരണം ഇങ്ങനെ:
സുഹൃത്തുക്കളേ, എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലാ ചോദ്യം ചെയ്തിട്ടുമില്ല ഇവിടെ തന്നെയുണ്ട്. മൂന്ന് മാസം മുൻപ് പബ്ലിക്കായി അനൗൺസ് ചെയ്ത് ഇന്നലെ നടന്ന മൺസൂൺ നൈറ്റ്2 എന്ന ഫാഷൻ ഷൊ മേക്കപ് ആർട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും ആയ ആബേൽ റൊബിന്റെ(ട്രാൻസ് ജെന്റർ) ബീച്ച് വെയേർസിന്റെ പ്രദർശനമായിരുന്നു. ആ പ്രോഗ്രാമിന്റെ വിജയത്തിനായി ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ പ്രതിഫലം കൂടാതെ തന്നെ സഹകരിക്കുകയും പരസ്യം കൊടുക്കുകയും മാക്‌സിമമം കൂട്ടുകാരെ പങ്കെടുപ്പിച്ച് പ്രോഗ്രാം വിജയമാക്കുകയും ചെയ്തു.
ഇതിനിടയിൽ അവിടെ പ്രോഗ്രാം കാണാനെന്ന പേരിൽ കയറികൂടിയിരുന്ന ഏഷ്യാനെറ്റിന്റെ സദാചാര സംരക്ഷകരായ ഒളിക്യാമറകാർ നാർക്കോട്ടിക് സെല്ലിൽ വിളിച്ച് ഇവിടെ ന്യൂഡ് പാർട്ടിയും മയക്കുമരുന്നുപയോഗവും നടക്കുന്നു വെന്ന് പറഞ്ഞു ഷാഡോ പൊലീസിനെ വരുത്തി. 20ഓളം പൊലീസുവന്ന് മുഴുവൻ പരിശോദിച്ചെങ്കിലും പ്രോഗ്രമിനു വന്ന ഒരു പയ്യന്റെ കയ്യിൽ നിന്നും അഞ്ചുഗ്രാം കഞ്ചവ് മാത്രമെ കിട്ടിയുള്ളൂ അവനെ കൊണ്ടു പോവുകയും പ്രോഗ്രാം തുടരുകയും ചെയ്തു. പക്ഷെ അതുകൊണ്ടൊന്നും ഏഷ്യാനെറ്റ് ജീർണലിസ്റ്റുകൾ അടങ്ങിയില്ലാ അവർ പെൺകുട്ടികളുടെ ഡ്രസ്സിങ്ങ് റൂമിൽ കയറി വീഡിയോ എടുത്ത് അർദ്ധ നഗ്‌ന നൃത്തം ചെയ്യൻ എത്തിയവർ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു.
ആടിനെ പട്ടിയാക്കി പിന്നീട് പേപട്ടിയാക്കി തല്ലി കൊല്ലുന്ന ഇത്തരം ജീർണിച്ച മാദ്ധ്യമ പ്രവർത്തനത്തിനെതിരെ നാം പ്രതികരിക്കേണ്ടതില്ലെ? സമൂഹത്തിലെ പ്രതികരിക്കുന്ന സ്ത്രീകളെ ഡിമോറലൈസ് ചെയ്ത് ഇകഴ്‌ത്തികാണിക്കാൻ മാദ്ധ്യമങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഞങ്ങളെന്തായാലും ഇതിനെതിരെ നിയമനടപടി കൈകൊള്ളാൻ തീരുമാനിച്ചു. നിയമഞ്ജരായ സുഹൃത്തുക്കളിൽ നിന്നും നിയമോപദേശം ആവശ്യമുണ്ട്.
അതേസമയം മുളവുകാട് ദ്വീപിൽ നടക്കാനിരുന്നത് നഗ്‌ന ഫാഷൻ ഷോയാണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. മലയാളത്തിലെ അറിയപ്പെടുന്ന യുവസഹനടന്റെ നേതൃത്വത്തിലാണു 'മൺസൂൺ നൈറ്റ്' എന്ന പേരിൽ ഫാഷൻ ഷോയും ലഹരിപാർട്ടിയും ആസൂത്രണം ചെയ്തതെന്നും രാത്രി ഒമ്പതിനു തുടങ്ങി പുലരുവോളം ലഹരിയും ലൈംഗികതയും നിറഞ്ഞ പാർട്ടി നടത്താനായിരുന്നു പദ്ധതിയെന്നുമാണ് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു എന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
അർദ്ധനഗ്‌ന ഫാഷൻഷോയിൽ തുടങ്ങി പൂർണനഗ്‌നരായി ഷോ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.എന്നാൽ ഇക്കാര്യം പുറത്തായതോടെ പാർട്ടി തുടങ്ങുന്നതിനു മുമ്പ് പൊലീസ് എത്തുകയായിരുന്നു. പങ്കെടുക്കാനെത്തിയവരിൽനിന്നു ലഭിച്ച വിവരം പ്രകാരം പാർട്ടി തുടങ്ങിയ ശേഷം കായലിലൂടെ ബോട്ടുവഴി മയക്കുമരുന്നും കഞ്ചാവും മദ്യവും എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ പാർട്ടിക്കുമുമ്പേ പരിശോധന തുടങ്ങിയതു സംഘാടകർക്കു തിരിച്ചടിയായി.
അടുത്തമാസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കാനിരുന്ന നഗ്‌ന ഫാഷൻഷോയ്ക്ക് മുന്നോടിയായി സംഘാടകർ നടത്തിയ സാമ്പിൾ പാർട്ടിയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. ബാർ ലൈസൻസുള്ള ഹോട്ടലിൽ അടുത്തമാസം പകുതിയോടെയാണു പാർട്ടി ആസൂത്രണം ചെയ്തത്. ലഹരിപെൺവാണിഭ സംഘങ്ങളുടെ ഇടപെടലിലൂടെ കൊച്ചി ദക്ഷിണേന്ത്യയുടെ തന്നെ ഹോട്ട് സ്‌പെയ്‌സ് ആയി മാറിയതോടെയാണ് ഇത്തരം പാർട്ടികൾ ഇവിടെ സജീവമായത്.എൽ.എസ്.ഡിയും കഞ്ചാവും ചരസും നിറയുന്ന രാത്രിപാർട്ടികൾ നേരത്തെ രഹസ്യമായാണു നടന്നിരുന്നത്. എന്നാൽ സ്‌മോക്ക് പാർട്ടിയെന്ന ഓമനപ്പേരിൽ ഇപ്പോൾ പരസ്യമായാണ് ഇത്തരം പരിപാടികളെന്നു നർകോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നതായും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യാന്തര ലഹരിമാഫിയയുടെ പ്രധാനിയായ സിനിമാനടന്റെ പ്രവർത്തനം പരിശോധിച്ചാൽ മുളവുകാട് പാർട്ടി ചെറിയ 'സംഭവ'മാണ്. കായൽ നടുവിലെ ബോട്ടിൽ ലഹരിയിൽ ബോധമില്ലാതെ പേക്കൂത്ത് കാണിക്കുന്നവർ കായലിലേക്ക് വീണു മരിച്ചിട്ടുമുണ്ട്. പക്ഷേ, ഇതൊന്നും പുറംലോകം അറിയാറില്ലെന്നു മാത്രം.
1,500 രൂപയാണ് മുളവുകാട് പരിപാടിയുടെ ടിക്കറ്റിനായി ഈടാക്കിയിരുന്നത്. ബിക്കിനി ഫാഷൻ ഷോയുണ്ടെന്നും സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 150 പേർ പാർട്ടിക്കായി എത്തിയിരുന്നു. അർദ്ധനഗ്‌ന നൃത്തത്തിനായി ഒരുങ്ങിനിന്നിരുന്ന നിരവധിപേരാണു സ്ഥലത്തുണ്ടായിരുന്നതെന്നുമാണ് പുറത്തുവന്ന മാദ്ധ്യമ വാർത്തകൾ.