തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹരജി കോടതി തള്ളി. തലശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ സുജാതയാണ് തള്ളിയത്. മൻസൂറിന്റെ അയൽവാസിയായ ഷിനോസ് (30), പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ. സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽപറമ്പത്ത് കെ.പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പീടികയിലെ ഇ.കെ ബിജേഷ് (37), മുണ്ടത്തോട് അണകെട്ടിയ പറമ്പത്ത് പ്രശോഭ് (30) എന്നീ സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.