- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ദാകിനി: അഞ്ച് യുവതാരങ്ങൾ പിടിയിൽ, അന്വേഷണം മറ്റ് പ്രമുഖരിലേക്കും, കൂടുതൽ പേർ കുടുങ്ങിയേക്കും: സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് ഇടയാക്കിയ വാർത്തയ്ക്ക് പിന്നിലെന്ത്?
കൊച്ചി: മലയാളം സിനിമാ ലോകത്ത് ഞെട്ടിച്ച അറസ്റ്റും മറ്റുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ യുവതാരങ്ങൾ അറസ്റ്റിലായെന്ന വാർത്തയും പുറത്തുവന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന വാർത്ത തിരുവോണ നാളിൽ പുറത്തുവന്നു. സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു വാർത്താ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'മന്ദാകിനി'; അഞ്ച് യുവതാരങ്ങൾ പിടിയിൽ, പിടിയിലായവരിൽ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതൽ പേർ കുടുങ്ങിയേക്കും. ഒറ്റ നോട്ടിൽ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും 'മന്ദാകിനി' എന്ന 'വാർത്താകുറിപ്പ്' സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ഇതുപോലൊരു ടൈറ്റിൽ അനൗൺസ്മെന്റ് ചിലപ്പോൾ ആദ്യമാകും. വാർത്തയും സിനിമയും ഏതായാലും സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് ഇടയാക്കി. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ, സ്‌റ്റൈൽ എ
കൊച്ചി: മലയാളം സിനിമാ ലോകത്ത് ഞെട്ടിച്ച അറസ്റ്റും മറ്റുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ യുവതാരങ്ങൾ അറസ്റ്റിലായെന്ന വാർത്തയും പുറത്തുവന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന വാർത്ത തിരുവോണ നാളിൽ പുറത്തുവന്നു. സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു വാർത്താ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'മന്ദാകിനി'; അഞ്ച് യുവതാരങ്ങൾ പിടിയിൽ, പിടിയിലായവരിൽ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതൽ പേർ കുടുങ്ങിയേക്കും. ഒറ്റ നോട്ടിൽ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും 'മന്ദാകിനി' എന്ന 'വാർത്താകുറിപ്പ്' സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി.
ഇതുപോലൊരു ടൈറ്റിൽ അനൗൺസ്മെന്റ് ചിലപ്പോൾ ആദ്യമാകും. വാർത്തയും സിനിമയും ഏതായാലും സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് ഇടയാക്കി.
സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ, സ്‌റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്.