- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ണം കുറയ്ക്കാൻ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ചു; ഭാരം പകുതിയാക്കാൻ ഭക്ഷണവും ക്രമീകരിച്ചു; ഒടുവിൽ പഞ്ചാസാരയുടെ അളവുയർന്ന് അമിത രക്തസമ്മർദ്ദം വില്ലനായെത്തി; ചിരിയുടെ മാലപ്പടക്കമുയർത്താൻ മിമക്രിക്കാരാനായ മനു ഇനിയില്ല
കട്ടപ്പന: ശരീരഭാരം കുറയ്ക്കാനായി നാലുമാസമായി മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനിൽ ശശിരാജശ്രീ ദമ്പതികളുടെ മകൻ മനു എസ്. നായരാ(26)ണു മരിച്ചത്. അനൂപ്, ആതിര എന്നിവർ സഹോദരങ്ങളാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചിരുന്ന മനു കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിൻ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയിൽ മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം തൊണ്ണൂറിൽനിന്ന് 52 കിലോയായി കുറഞ്ഞു. ഈ ചികിൽസയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷമായിരി
കട്ടപ്പന: ശരീരഭാരം കുറയ്ക്കാനായി നാലുമാസമായി മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനിൽ ശശിരാജശ്രീ ദമ്പതികളുടെ മകൻ മനു എസ്. നായരാ(26)ണു മരിച്ചത്. അനൂപ്, ആതിര എന്നിവർ സഹോദരങ്ങളാണ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചിരുന്ന മനു കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിൻ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയിൽ മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം തൊണ്ണൂറിൽനിന്ന് 52 കിലോയായി കുറഞ്ഞു. ഈ ചികിൽസയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ മരിച്ചനിലയിലാണ് മനുവിനെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചത്. ആശുത്രിയിൽ നിന്നാണ് കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയിൽ മനുവിനെ അവശനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നതായി സെന്റ് ജോൺസ് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. പരിശോധനയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെയധികമാണെന്ന് കണ്ടെത്തി. മനുവിനെ അഡ്‌മിറ്റ് ചെയ്യാനും ഇൻസുലിൻ നൽകാനും നിർദ്ദേശിച്ചു.
എന്നാൽ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ടെന്നും അതിനാൽ അഡ്‌മിറ്റ് ചെയ്യേണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതി നൽകി ബന്ധുക്കൾ രോഗിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. തുടർന്നാണ് പുലർച്ചെ മരിച്ച നിലയിൽ വീണ്ടും മനുവിനെ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വലിയ തോതിൽ കൂടിയതിനാലുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഭക്ഷണത്തിൽ ക്രമീകരണം വരുത്തിയ മനുവിന് അടുത്തിടെ ഭക്ഷണത്തോടു താൽപര്യവുമില്ലായിരുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവു വല്ലാതെ കൂടിയതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് മനുവിന്റെ ജീവനെടുത്തതെന്ന് വീട്ടുകാരും പറയുന്നു. മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ക്ലാസിൽ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഒരു കോഴ്‌സിന് ആറായിരത്തോളം രൂപ വില വരുന്ന മരുന്നാണ് കഴിച്ചിരുന്നത്. ശരീരം വളരെയധികം മെലിഞ്ഞതോടെ സുഹൃത്തുക്കൾ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ അടുത്തകോഴ്‌സ് മരുന്ന് കഴിക്കുമ്പേഴേക്കും ശരിയാകുമെന്നായിരുന്നു മനുവിന്റെ നിലപാട്. ഇതിനിടെയാണ് മരണമെത്തിയത്.
90 കിലോയോളം തൂക്കം ഉണ്ടായിരുന്ന മനു വണ്ണം കുറയ്ക്കാൻ മരുന്ന് കഴിച്ചിരുന്നതായി ഇയാൾ ജോലി ചെയ്തിരുന്ന കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ പറഞ്ഞു. നാല് മാസം മുൻപാണ് മരുന്ന് കഴിച്ചു തുടങ്ങിയത്. രണ്ട് മാസം കഴിഞ്ഞപ്പോൾ വണ്ണം പകുതിയോളം കുറഞ്ഞു. എന്നാൽ പരിശോധനയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വലിയ തോതിൽ കൂടിയതായി കണ്ടെത്തി. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതേ കമ്പനിയുടെ മരുന്ന് കഴിച്ചു. ഇതിനെ തുടർന്ന് യുവാവിന് ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയുണ്ടായി.