- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസാക്ഷികൾ മാത്രമല്ല, രക്തദാതാക്കളുമുണ്ട് ഞങ്ങൾക്കൊപ്പം; ചോര കൊണ്ടൊരു സാമൂഹ്യവിപ്ലവത്തിന് പുതുപാത വെട്ടിത്തുറക്കാൻ ഡിവൈഎഫ്ഐ; രക്തദാനത്തിനായി 'മാനുഷം' മൊബൈൽ ആപ്പും; 15ന് ഉദ്ഘാടനം
തിരുവനന്തപുരം: രാഷ്ട്രീയരംഗത്ത് തങ്ങളുടെ നിലപാടുകൾക്കായി ശക്തിയുക്തം വാദിക്കുന്നവരാണ് യുവജനസംഘടനയായ ഡിവൈഎഫ്‌ഐ. വിയോജിപ്പുകൾ ഉള്ളവർ ഏറെയുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്തേക്ക് സാമൂഹ്യപ്രതിബദ്ധതയുടെ ഒരു തലവും തങ്ങളിലുണ്ടെന്നു പലഘട്ടങ്ങളിലും തെളിയിച്ചിട്ടുള്ള സംഘടന കൂടിയാണ് ഡിവൈഎഫ്‌ഐ. ഇപ്പോഴിതാ മനുഷ്യനന്മ ലക്ഷ്
തിരുവനന്തപുരം: രാഷ്ട്രീയരംഗത്ത് തങ്ങളുടെ നിലപാടുകൾക്കായി ശക്തിയുക്തം വാദിക്കുന്നവരാണ് യുവജനസംഘടനയായ ഡിവൈഎഫ്‌ഐ. വിയോജിപ്പുകൾ ഉള്ളവർ ഏറെയുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്തേക്ക് സാമൂഹ്യപ്രതിബദ്ധതയുടെ ഒരു തലവും തങ്ങളിലുണ്ടെന്നു പലഘട്ടങ്ങളിലും തെളിയിച്ചിട്ടുള്ള സംഘടന കൂടിയാണ് ഡിവൈഎഫ്‌ഐ.
ഇപ്പോഴിതാ മനുഷ്യനന്മ ലക്ഷ്യമിട്ട് പുതിയൊരു സംരംഭം കൂടി ആരംഭിക്കുകയാണ് സിപിഎമ്മിന്റെ ഈ പോഷക സംഘടന. രക്തദാനത്തിനായി ഏതു നിമിഷവും ഡിവൈഎഫ്‌ഐ പ്രവർത്തകർ വിവിധ കോണുകളിൽ സജ്ജമായിരുന്നു. ഇവരെയെല്ലാ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് പുതിയൊരു മൊബൈൽ ആപ്ലിക്കേഷന് രൂപംകൊടുത്തിരിക്കുകയാണ് ഡിവൈഎഫ്‌ഐ.
മാനുഷം എന്ന പേരു നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ മൊബൈലുകളിൽ ഡൗൺലോഡ് ചെയ്താൽ ഏതു സമയത്തും രക്തദാതാക്കളെ ആവശ്യക്കാർക്കു ലഭിക്കും.
പതിനായിത്തിലേറെ രക്തദാതാക്കളെയാണ് നിലവിൽ ഡിവൈഎഫ്ഐ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആപ്ലിക്കേഷനിൽ രോഗിക്ക് ആവശ്യമായ രക്തഗ്രൂപ്പും സ്ഥലവും രേഖപ്പെടുത്തിയാൽ മതിയാകും. ഇതോടെ ഏറ്റവും അടുത്തു ലഭ്യമായ ദാതാവിന്റെ പേരും വിലാസവും ഫോൺ നമ്പരടക്കം ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കും. രക്തം വേണ്ടയാൾക്ക് നിശ്ചിത ദൂരപരിധിക്കുള്ളിൽ നിന്നും ദാതാക്കളെ ലഭിക്കുമെന്നതാണ് വലിയ പ്രത്യേകത.
കൂടാതെ ആശുപത്രികൾക്കും പെതുജനങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്വതന്ത്രമായി ബന്ധപ്പെടാനാകും. ഓഫ് ലൈനിലും ഓൺലൈനിലും പ്രവർത്തിക്കുന്നതരത്തിലാണ് ഈ സ്വതന്ത്ര ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ ഏറ്റവുമധികം അംഗങ്ങളുള്ള രക്തദാന മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ യൂണിറ്റ് അടിഥാനത്തിലാണ് രക്തദാതാക്കളുടെ പട്ടിക തയാറാക്കിയത്. വരും ദിവസങ്ങളിൽ മറ്റുജില്ലകളിൽ കൂടി ആപ്ലിക്കേഷന്റെ ശൃംഖല വ്യാപിക്കുന്നതോടെ കേരളത്തിലെവിടെയും രോഗികൾക്ക് രക്തദാതാക്കളെ ലഭിക്കും. കൂടാതെ മുഴുവൻ ആശുപത്രികളിലും രോഗികൾക്കായി ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കാനും ഡിവൈഎഫ്ഐ ആലോചിക്കുന്നുണ്ട്.
രക്തദാനത്തിനു പുറമെ അവയവദാന ക്യാമ്പയിനും അനുബന്ധ പരിപാടികളും ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. മാനുഷം മൈാബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഈ മാസം 15ന് വൈകിട്ട് തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ നടക്കുമെന്ന് ജില്ലാ നേതാക്കളായ പി.ബിജുവും അഡ്വ. ഐ.സാജുവും അറിയിച്ചു.
രക്തദാന ശൃംഖലയിൽ നിങ്ങൾക്കും കണ്ണിചേരാം. വിശദവിവരങ്ങൾക്ക് 9895611224, 9567280020 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.ഇമെയിൽ: dyfitvmdc1980@gmail.com
അടിയന്തിരമായി രക്തം ആവശ്യം വരുന്ന ഏത് രക്ത ഗ്രൂപ്പിൽപ്പെട്ട രോഗിക്കും രക്തം എത്തിക്കാൻ വേണ്ടിയുള്ള ഈ സേവനം തികച്ചും സൗജന്യമായാണ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞു. ഏത് ഗ്രൂപ്പായാലും രക്തദാതാവ് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തി സൗജന്യമായി രക്തം നൽകി മടങ്ങും.
ഒരിക്കൽ രക്തദാനം നടത്തുന്നായളുടെ പേര് അടുത്ത മൂന്ന് മാസത്തേയ്ക്ക് പട്ടികയിൽ ഉണ്ടാകില്ല. രോഗമോ മറ്റോ മൂലം രക്തം നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അത്തരക്കാരേയും ഒഴിവാക്കും. പദ്ധതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അല്ലാത്തവർക്കും അംഗങ്ങളാകാൻ അവസരമുണ്ട്.