മുംബൈ: ലോക സുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവന്നതോടെ, ഐശ്വര്യ റായിയെ പോലെ താരപദവിയിലേക്ക് ഉയരുകയാണ്  17 വർഷത്തിന് ശേഷമുള്ള ഈ വരവ് ആഘോഷമാക്കുകയാണ് വിനോദവ്യവസായ ലോകം.

മാനുഷി ചില്ലറിന്റെ പേരിലെ 'ചില്ലർ' എന്ന വാക്ക് തമാശ രൂപേണ ഉപയോഗിച്ച് തരൂർ നടത്തിയ പരാമർശം വിവാദമായിരുന്നു. ഹിന്ദിയിൽ ചില്ലറയ്ക്ക് ചില്ലർ എന്നാണ് പറയുന്നത്. നോട്ട് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് ബിജെപി ഇന്ത്യൻ കറൻസി ലോകം വാഴുകയാണെന്ന കാര്യം മനസ്സിലാക്കണമായിരുന്നു എന്നും, നമ്മുടെ ഒരു ചില്ലർ പോലും ലോക സുന്ദരിയായി മാറിയെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്.

നർമ രൂപേണയുള്ള പരാമർശം പക്ഷേ, ബിജെപിക്കാർ വിവാദമാക്കി. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി തരൂർ മികച്ച നേട്ടം സ്വന്തമാക്കിയ ഒരു പെൺകുട്ടിയെ അപമാനിക്കുകയാണെന്നായിരുന്നു പ്രചാരണം. എന്നാൽ ർ തരൂരിന്റെ പരാമർശത്തെ നർമരൂപേണ എടുക്കാനായിരുന്നു മാനുഷി ചില്ലറിനും താൽപര്യം.ഏതായാലും താൻ ചില്ലറക്കാരിയല്ലെന്ന് തെളിയിക്കുകയാണ് ചില്ലർ.

മാനുഷി ചില്ലറുടെ ഡാൻസ് വിഡിയോകളാണ് ഇപ്പോൾ വൈറലാവുന്നത്. മാനുഷി ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി കളിച്ച നൃത്തത്തിന്റെ വീഡിയോകളാണ് ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. വിജയിയാകും വരെ ആരാലും അറിയപ്പെടാതിരുന്ന മാനുഷി ഇന്ന് ഇന്ത്യയിലെ മിന്നും താരമാണ്. നിരവധിയാളുകളാണ് മാനുഷിയെ ഗൂഗിളിലും യുട്യൂബിലുമൊക്കെ തിരയുന്നതും.

മിസ് വേൾഡ് മത്സരത്തിന്റെ ഓപ്പണിങ് ഡാൻസ് ആണ് വൈറലായ ഒരു വിഡിയോ. അതുപോലെ 'നാഗാഡ് സംഗ്' എന്ന ശ്രേയ ഘോഷാൽ പാട്ടിനൊപ്പം മാനുഷി നൃത്തം ചെയ്യുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വേദിയിൽ മത്സരാർഥികളെ പരിചയപ്പെടുത്തുന്ന സമയത്താണ് ഈ പാട്ടിനൊപ്പം മാനുഷി കളിച്ചത്.

ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഈ വിഡിയോയ്ക്കു കൂടുതൽ പ്രചാരണം കിട്ടിയത്. മികച്ചൊരു നർത്തകി കൂടിയാണ് മാനുഷി എന്നു തെളിയിക്കുന്ന വേറെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം.