- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് നിങ്ങൾ ഏറ്റവും കൂടിയ ശമ്പളം കൊടുക്കുക ആർക്കാണ്? ഒറ്റ നിമിഷംപോലും ആലോചിക്കാതെ 'അമ്മ' എന്ന മറുപടി നാവിൻതുമ്പത്ത്; മലയാളി സുന്ദരി പാർവതി ഓമനക്കുട്ടന്റെ പരിശീലനത്തിൽ മിസ് ഇന്ത്യ കിരീടം നേടിയ മാനുഷി ലോകസുന്ദരി ആയത് സൗന്ദര്യത്തിനൊപ്പം ബുദ്ധിശക്തിയിലും കഴിവുതെളിയിച്ച്; പ്രിയങ്ക ചോപ്രയ്ക്കുശേഷം ഇന്ത്യയിലേക്ക് ലോക കിരീടമെത്തിച്ച് ഹരിയാനക്കാരി
ബീജിങ്: ലോക സുന്ദരിപ്പട്ടം 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേത്തിച്ച മാനുഷി ചില്ലർ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിശക്തിയുടെ കാര്യത്തിലും മികവുതെളിയിച്ചാണ് കിരീടം ചൂടിയത്. അവസാന റൗണ്ടിൽ മെക്‌സിക്കൻ, ഇംഗ്‌ളീഷ് സുന്ദരിമാർക്കൊപ്പം എത്തിനിൽക്കെ ഉയർന്ന ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരം ലോകത്തിന്റെ മൊത്തം കയ്യടി നേടുന്നതായിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം നൽകേണ്ടത് ആർക്കെന്ന ചോദ്യമാണ് ഉയർന്നത്. ഒട്ടും ആലോചിക്കാതെ അമ്മയെന്ന ഉത്തരം പറഞ്ഞ മാനുഷിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ജഡ്‌സസ് ലോകസുന്ദരിപ്പട്ടം സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹരിയാന സ്വദേശിയായ മാനുഷി ഇന്ത്യയിൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ കിരീട ജേതാവാണ്. അങ്ങനെയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. ഇക്കഴിഞ്ഞ ജൂണിൽ നടന്ന മത്സരത്തിൽ മലയാളിയായ സുന്ദരിപ്പട്ട ജേതാവ് പാർവതി ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു മാനുഷിക്ക് ഉൾപ്പെടെ പരിശീലനം നൽകിയത്. ഇതിന്റെ മികവിൽ അനായാസം ഇന്ത്യൻ സുന്ദരിപ
ബീജിങ്: ലോക സുന്ദരിപ്പട്ടം 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേത്തിച്ച മാനുഷി ചില്ലർ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിശക്തിയുടെ കാര്യത്തിലും മികവുതെളിയിച്ചാണ് കിരീടം ചൂടിയത്. അവസാന റൗണ്ടിൽ മെക്‌സിക്കൻ, ഇംഗ്‌ളീഷ് സുന്ദരിമാർക്കൊപ്പം എത്തിനിൽക്കെ ഉയർന്ന ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരം ലോകത്തിന്റെ മൊത്തം കയ്യടി നേടുന്നതായിരുന്നു.
ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം നൽകേണ്ടത് ആർക്കെന്ന ചോദ്യമാണ് ഉയർന്നത്. ഒട്ടും ആലോചിക്കാതെ അമ്മയെന്ന ഉത്തരം പറഞ്ഞ മാനുഷിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ജഡ്‌സസ് ലോകസുന്ദരിപ്പട്ടം സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹരിയാന സ്വദേശിയായ മാനുഷി ഇന്ത്യയിൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ കിരീട ജേതാവാണ്. അങ്ങനെയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. ഇക്കഴിഞ്ഞ ജൂണിൽ നടന്ന മത്സരത്തിൽ മലയാളിയായ സുന്ദരിപ്പട്ട ജേതാവ് പാർവതി ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു മാനുഷിക്ക് ഉൾപ്പെടെ പരിശീലനം നൽകിയത്. ഇതിന്റെ മികവിൽ അനായാസം ഇന്ത്യൻ സുന്ദരിപ്പട്ടം നേടുകയായിരുന്നു മാനുഷി.
54ാമത് ഫെമിന മിസ് ഇന്ത്യാ കിരീടം ഹരിയാന സ്വദേശിയായ മാനുഷി ചില്ലർ നേടുന്നത് ജമ്മു ആൻഡ് കശ്മീരിൽനിന്നുള്ള സനാ ദുവായേയും ബിഹാറിൽനിന്നുള്ള പ്രിയങ്കാ കുമാരിയേയും പിന്തള്ളിയാണ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു മത്സരം. 2016 ലെ ലോകസുന്ദരി സ്റ്റെഫാനി ഡെൽ വല്ലെയാണ് മാനുഷിയെ കിരീടം അണിയിച്ചത്. മുപ്പതു സുന്ദരികളാണ് മത്സരത്തിൽ മാറ്റുരച്ചത്.
കരൺ ജോഹറും രിതേഷ് ദേശ്മുഖുമായിരുന്നു അവതാരകർ. രൺബീർ കപൂർ. സോനു നിഗം, ആലിയ ഭട്ട്, സുഷാന്ത് സിങ് രാജ്പുത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളുമുണ്ടായിരുന്നു. നേഹാ ധൂപിയ, പാർവതി ഓമനക്കുട്ടൻ, വലൂച്ചാ ഡി സൂസ എന്നിവർ ചേർന്നായിരുന്നു മത്സരാർഥികൾക്ക് പരിശീലനം നൽകിയത്. ലോകസുന്ദരി സ്റ്റെഫാനി ഡെൽ വല്ലേ, ബോളിവുഡ് താരങ്ങളായ അർജുൻ രാംപാൽ, ബിപാഷ ബസു, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര, അഭിഷേക് കപൂർ, വിദ്യുത് ജംവാൽ, ഇല്യാന ഡിക്രൂസ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.
ഹരിയാനയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് മാനുഷി. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് പിന്നാലെയാണ് ഇപ്പോൾ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിയെ തേടിയെത്തുന്നത്. മത്സരത്തിൽ 'ബ്യൂട്ടി വിത്ത് എ പർപ്പസ്' ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരിക്കായിരുന്നു വിജയം. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള യാരിറ്റ്സ റെയേസ് ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള മത്സരാർഥി സെക്കൻഡ് റണ്ണറപ്പുമായി.
ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2016 ലെ ലോക സുന്ദരി പ്യൂർട്ടോ റിക്കോയിലെ സ്റ്റെഫാനി ഡെൽ വല്ലേയാണ് മാനുഷി ഛില്ലറെ കിരീടം അണിയിച്ചത്. ഡോക്ടർമാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡൽഹിയിലെ സെന്റ് തോമസ് സ്‌കൂൾ, സോനെപ്പട്ടിലെ ഭഗത് ഭൂൽ സിങ് വനിതാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.
ഇൻഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെൺ സെമി ഫൈനസിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഞ്ചുപേരാണ് ഫൈനലിൽ മാറ്റുരച്ചത്. ഇതിൽ നിർണായകമായ ചോദ്യത്തിന് അമ്മ എന്ന ഉത്തരം നൽകി ലോകത്തിന്റെ കയ്യടി നേടിയാണ് മാനുഷി കിരീടം ചൂടുന്നത്.