ദോഹ: കേരളത്തിൽ നിന്നും ഖത്തറിലേക്കെത്തുന്ന മലയാളി യുവാകൾക്ക് മുന്നറിയിപ്പ് നൽകുകയാണ് കണ്ണൂർ റേഡിയോ മാംഗോയിലെ മുൻ അവതാരകൻ  ആർ ജെ സൂരജ് . നാട്ടിലെ പൊതുവിഷയങ്ങളിൽ സ്വ്ന്തം നിലപാടുകൾ അറിയിക്കുന്ന സൂരജ് ഇത്തവണ ദോഹയിൽ നിന്നും വെളിപ്പെടുത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഞ്ചാവ് ലോബിയുടെ കെണിയിൽപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന മലയളി യുവാക്കളെ കുറിച്ചാണ് ഇത്തവണ സൂരജ് പരാമർശം നടത്തിയിരിക്കുന്നത്.

നല്ല ജോലിയും മികച്ച ശമ്പളവും എന്ന പ്രതീക്ഷയിൽ ഖത്തറിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തുകയാണ് പതിവ്. ഖത്തർ എന്ന സ്വപ്‌നവുമായി ഏജന്റുമാരെ സമീപിക്കുമ്പോൾ തുടങ്ങുന്നു ഇവരുടെ കഷ്ടകാലം. മികച്ച ജോലിയും മെച്ചപ്പെട്ട ജീവിത സാഹചര്യവും വാഗ്ദാനം ചെയ്ത് ഇവരെകഞ്ചാവ് കടത്താൻ പ്രേരിപ്പിക്കുകയാണ് ഇവരിൽ പലരും ചെയ്യുന്നത്. പിടിക്കപ്പെടില്ലെന്നും ഇതൊക്കെ നിസാരമാണെന്നും പറഞ്ഞാണ് യുവാക്കളെ ഇവർ വലയിലാക്കുന്നത്. 18 വയസ്സും 19 വയസ്സും പ്രായമുള്ളവരാണ് ഇത്തരത്തിൽ ചതിയിൽപ്പെടുന്നവരിൽ അധികവും. കഞ്ചാവുമായി എത്തി പിടിക്കപ്പെടുന്നതോടെ ഇവർ അഴിക്കുള്ളിലാകും. എന്നാൽ അപ്പോഴും ഇതിന് പ്രേരിപ്പിച്ചവർ സേഫ് ആയി ഇത് തുടർന്നു കൊണ്ടേയിരിക്കുന്നു.

18 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ള യുവാക്കൾക്ക് ഒരു മുന്നറിയിപ്പ് എന്ന് പറഞ്ഞാണ് സൂരജിന്റെ വീഡിയോ തുടങ്ങുന്നത്. ഈ പ്രായത്തിലുള്ള നിരവധി പേരാണ് കഞ്ചാവ് മാഫിയയുടെ വലയിൽ കുടുങ്ങി ഖത്തറിലെ ജയിലിൽ നരക യാതന അനുഭവിക്കുന്നത്. ഡ്രഗ്‌സ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ മലയാളി ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പ്രകാരം 40 ഓളം മലയാളി യുവാക്കളാണ് അടുത്തിടെ കഞ്ചാവ് ലോബിയുടെ ചതിയിൽ കുടുങ്ങിയത്. ഇതിൽ ഭൂരിഭാഗം പേരും ഒരു ഭാഗ്യ പരീക്ഷണം എന്ന രീതിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചപ്പോൾ മറ്റ് ചിലർ ചതിക്കുള്ളിൽ പെട്ടാണ് ജയിലിൽ കുടുങ്ങിയത്.

അടുത്തിടെ നാട്ടിൽ നിന്നും ഖത്തറിലെത്തിയ ഒരു യുവാവ് ചതിയിൽപ്പെട്ടത് ഇങ്ങനെ. സ്വന്തം ആത്മാർത്ഥ സുഹൃത്ത് ഇയാളുടെ കൈവശം അച്ചാറ് കുപ്പിയിൽ കഞ്ചാവ് നിറച്ചു കൊടുത്തു. ഇയാളെ അപ്പോൾതന്നെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതിനു പുറമേ സേഫ് എന്ന് തോന്നിക്കുന്ന പല മാർഗങ്ങളും കഞ്ചാവ് കടത്തുകാർ പരീക്ഷിക്കുന്നുണ്ട്. എന്നിട്ടും ഇവർ പിടിയിലാകുന്നു. അതിനാൽ ദയവ് ചെയ്ത് യുവാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ചതിയിൽപ്പെടരുതെന്നും സൂരജ് പറയുന്നു. കറിക്ക് ഉപയോഗിക്കുന്ന ചുവന്ന മുളകിൽ വരെ കഞ്ചാവ് കടത്താൻ ശ്രമിച്ചവരുണ്ട്. ഇത്രയും വൈദഗ്ധ്യം കാണിച്ചിട്ടും ഇവർ പിടിയിലായി.

എയർപോർട്ട് ഉദ്യോഗസ്ഥർ പണ്ടത്തെ പോലെ പണം കാണിച്ചാൽ കണ്ണ് മഞ്ഞളിക്കുന്നവർ അല്ലെന്നും സത്യസന്ധമായും ജോലി ചെയ്യുന്നവരാണ് കൂടുതലെന്നും സൂരജ് പറയുന്നു. അതിനാൽ യുവാക്കൾ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടാൽ ജയിലിൽ നരക യാതന അനുഭവിക്കേണ്ടി വരുമെന്നും സൂരജ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു. ഖത്തർ എയർപോർട്ടിലെ ഡ്രഗ്‌സ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഒരു മലയാളി ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയത്.

കാസർഗോഡ്, തൃശ്ശൂർ ചാവക്കാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി ഒരു കഞ്ചാവ് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് പിടിയിലായവർ നൽകുന്ന വിവരം. കുന്നങ്കുളം സ്വദേശിയായ ഒരാളാണ് ഇതിന്റെ തലവനെന്നും സൂരജിന്റെ വീഡിയയോയിൽ പറയുന്നു. അതിനാൽ നാട്ടിൽ നിന്നും എത്ര നല്ല ചങ്ങാതികൊടുത്തു വിട്ടാലും തരുന്ന സാധനങ്ങൾ നന്നായി ചെക്ക് ചെയ്യണം. 19 വയസും 20 വയസും ഉള്ള പയ്യന്മാരാണ് പിടിക്കപ്പെട്ടവരിൽ കൂടുതലും. വളരെ ട്രെയിൻഡ് ആയ പൊലീസുകാരാണ് ഖത്തറിൽ ഉള്ളത്. ഇവർ നമ്മുടെ മുഖത്തെ ഒരു ചലനം പോലും നിരീക്ഷിക്കുന്നു. ജയിലിൽ കിടക്കുന്ന ആൾക്കാർ പറയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ. ചാവക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സംഘമാണ് ഇതിന് പിന്നിൽ.

സൂരജിന്റെ വീഡിയോ ഇവിടെ കണാം.