- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ന്യൂനമർദ്ദം; റോഡുകളും വാദികളും നിറഞ്ഞൊഴുകി; മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
മസ്‌കത്ത്: കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തലുകൾ ശരി വച്ചുകൊണ്ട് ഒമാനിൽ ന്യൂനമർദ്ദമെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. മസ്‌കത്ത് ഗവർണറേറ്റിലെ ബോഷർ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. റുസ്താഖിൽ 14 മീറ്റർ മഴയും ഖാബൂറ സുവൈഖ് എന്നിവിടങ്ങളിൽ 13 മി.മീറ്റർ മഴയും ലഭിച്ചിരുന്നു.
മസ്‌കത്ത്: കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തലുകൾ ശരി വച്ചുകൊണ്ട് ഒമാനിൽ ന്യൂനമർദ്ദമെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്.
മസ്‌കത്ത് ഗവർണറേറ്റിലെ ബോഷർ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. റുസ്താഖിൽ 14 മീറ്റർ മഴയും ഖാബൂറ സുവൈഖ് എന്നിവിടങ്ങളിൽ 13 മി.മീറ്റർ മഴയും ലഭിച്ചിരുന്നു. മത്ര, റൂവി, വാദി കബീർ, അൽ അമിറാത്ത്, സീബ്, സൊഹാർ, ബർഖ. സഹം, ഷിനാസ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വാദികൾ രൂപപ്പെട്ടിരുന്നു.
അടുത്ത 48 മണിക്കൂറിൽ അന്തരീക്ഷം മേഘാവൃതമാവാനും ചിലയിടങ്ങളിൽ മഴക്കും സാധ്യതയുണ്ട്.മുസന്തം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന,മസ്‌കത്ത്, ദാഖിലിയ്യ, വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. രാത്രി വൈകിയും
പുലർകാലങ്ങളിലും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഇതുകാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.