- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാർഖണ്ഡിലെ നക്സൽ അധീന മേഖലയിലെ പാവങ്ങൾക്ക് അനാവശ്യമായി ജയിലിൽ പോകേണ്ടിവരുമോ? എല്ലാവരുടെയും ബാങ്കുകളിൽ ഇടാൻ നക്സലുകൾ പണമെത്തിക്കുന്നതായി റിപ്പോർട്ട്; ജീവൻ കാക്കാൻ നിയമം ലംഘിക്കുന്നവരോട് സർക്കാർ കരുണ കാട്ടുമോ?
തങ്ങളുടെ പേരിലുള്ള ജൻ ധൻ അക്കൗണ്ടുകളലിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ കുടുങ്ങുമെന്ന് അറിയാത്തവരല്ല ഈ ഗ്രാമവാസികൾ. എന്നാൽ, തോക്കിന്മുനയിൽ നിർത്തി അവരെക്കൊണ്ട് നിർബന്ധിച്ച് പണമിടീക്കുകയാണ് ഝാർഖണ്ഡിലെ മാവോവാദികൾ. ജീവൻ രക്ഷിക്കുന്നതിന് മറ്റുമാർഗങ്ങളില്ലാതെ നിയമം ലംഘിക്കുകയാണ് ഈ ഗ്രാമവാസികൾ. തങ്ങളുടെ ഗതികേട് മനസ്സിലാക്കിയിട്ടെങ്കിലും നിയമനടപടികളിൽനിന്ന് സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാർ. മാവോവാദി ഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന് മേധാവിത്വമുള്ള കുന്തി ജില്ലയിലെ ബാങ്കുകളിൽ ജൻ ധൻ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിക്കപ്പെടുകയാണിപ്പോൾ. മാത്രമല്ല, ഗ്രാമവാസികളെ ക്യൂവിൽനിർത്തി പഴയ നോട്ടുകൾ മാറ്റിയെടുക്കാനും മാവോവാദികൾക്ക് സാധിക്കുന്നു. വ്യവസായികളിൽനിന്ന് ലെവി എന്ന പേരിൽ ഈടാക്കിയിരുന്ന പണമാണ് മാവോവാദികളുടെ പക്കൽ ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കിയതോടെ ഈ പണം മാറ്റാൻ നിർവാഹമില്ലാതായി. ഇതോടെയാണ് ഗ്രാമവാസികളുടെ കഷ്ടകാലം ആരംഭിച്ചതും. സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് നിർബന്ധിച്ച് നിക്ഷേപ
തങ്ങളുടെ പേരിലുള്ള ജൻ ധൻ അക്കൗണ്ടുകളലിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ കുടുങ്ങുമെന്ന് അറിയാത്തവരല്ല ഈ ഗ്രാമവാസികൾ. എന്നാൽ, തോക്കിന്മുനയിൽ നിർത്തി അവരെക്കൊണ്ട് നിർബന്ധിച്ച് പണമിടീക്കുകയാണ് ഝാർഖണ്ഡിലെ മാവോവാദികൾ. ജീവൻ രക്ഷിക്കുന്നതിന് മറ്റുമാർഗങ്ങളില്ലാതെ നിയമം ലംഘിക്കുകയാണ് ഈ ഗ്രാമവാസികൾ. തങ്ങളുടെ ഗതികേട് മനസ്സിലാക്കിയിട്ടെങ്കിലും നിയമനടപടികളിൽനിന്ന് സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാർ.
മാവോവാദി ഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന് മേധാവിത്വമുള്ള കുന്തി ജില്ലയിലെ ബാങ്കുകളിൽ ജൻ ധൻ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിക്കപ്പെടുകയാണിപ്പോൾ. മാത്രമല്ല, ഗ്രാമവാസികളെ ക്യൂവിൽനിർത്തി പഴയ നോട്ടുകൾ മാറ്റിയെടുക്കാനും മാവോവാദികൾക്ക് സാധിക്കുന്നു. വ്യവസായികളിൽനിന്ന് ലെവി എന്ന പേരിൽ ഈടാക്കിയിരുന്ന പണമാണ് മാവോവാദികളുടെ പക്കൽ ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കിയതോടെ ഈ പണം മാറ്റാൻ നിർവാഹമില്ലാതായി.
ഇതോടെയാണ് ഗ്രാമവാസികളുടെ കഷ്ടകാലം ആരംഭിച്ചതും. സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് നിർബന്ധിച്ച് നിക്ഷേപമിടീക്കുകയാണ് മാവോവാദികൾ ചെയ്യുന്നത്. ഇതിന് പുറമെ, വ്യാജ തിരിച്ചറിയൽ കാർഡുകൾ നൽകി പണം കൈമാറ്റം ചെയ്യുന്നവരുമേറെയാണെന്ന് ബാങ്ക് അധികൃതർ തന്നെ പറയുന്നു. ഗ്രാമവാസികളെപ്പോലെതന്നെ ബാങ്ക് ജീവനക്കാർക്കും സമ്മർദമുള്ളതിനാൽ പലപ്പോഴും അത് കണ്ടില്ലെന്ന് നടിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്.
കമ്മീഷൻ വ്യവസ്ഥയിലാണ് പണം മാറ്റിയെടുക്കലും നിക്ഷേപിക്കലും നടക്കുന്നതെന്നും സൂചനയുണ്ട്. സുരക്ഷിതമായ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും പണം മാറ്റിയെടുക്കുന്നതിനും നിശ്ചിത തുക കമ്മീഷനായി മാവോവാദികൾ നൽകുന്നുണ്ട്. ഗ്രാമവാസികളുടെ അജ്ഞതയും ഇവർ മുതലാക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ പറയുന്നു.
ഏതായാലും നിഷ്‌ക്രിയമായി കിടന്ന ഗ്രാമീണരുടെ ജൻധൻ അക്കൗണ്ടുകളിൽ നവംബർ എട്ടിനുശേഷം വൻതോതിലുള്ള നിക്ഷേപമാണ് നടക്കുന്നത്.