- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗണ്ഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഏഴോളം ഭാഗങ്ങളിൽ സ്ഫോടനം; ഒരു മാവോയിസ്റ്റിനെ വധിച്ചെന്നും ഒരാളെ പിടികൂടിയെന്നും സേന; വോട്ടെടുപ്പ് നടക്കുന്നത് ഏഴ് ജില്ലകളിൽ; മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്‌നന്ദ്ഗാവ്; എതിരാളി വാജ്‌പേയിയുടെ അനന്തരവൾ കരുണ ശുക്ള
റായ്പൂർ: ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഛത്തീസ്‌ഗണ്ഡിലെ അന്തഗാഹ് ഗ്രാമത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഗ്രാമത്തിലേ ഏഴോളം ഭാഗങ്ങളിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. തലസ്ഥാനമായ റായ്പൂരിൽ നിന്നും 175 കിലോ മീറ്റർ അകലെ കൺകർ ജില്ലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.ബസ്തർ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് നാളെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമൺ സിംഗും രണ്ട് മന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ ലഭിച്ചത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു ജവാനും പരിക്കേറ്റു.ബിജാപൂരിലും മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വനത്തിൽ വച്ച് ഇരുവിഭാഗങ്ങളും തമ്മിൽ വലിയ വെ
റായ്പൂർ: ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഛത്തീസ്‌ഗണ്ഡിലെ അന്തഗാഹ് ഗ്രാമത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഗ്രാമത്തിലേ ഏഴോളം ഭാഗങ്ങളിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. തലസ്ഥാനമായ റായ്പൂരിൽ നിന്നും 175 കിലോ മീറ്റർ അകലെ കൺകർ ജില്ലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.ബസ്തർ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് നാളെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമൺ സിംഗും രണ്ട് മന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ ലഭിച്ചത്.
പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു ജവാനും പരിക്കേറ്റു.ബിജാപൂരിലും മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വനത്തിൽ വച്ച് ഇരുവിഭാഗങ്ങളും തമ്മിൽ വലിയ വെടിവെയ്‌പ്പുണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.ഛത്തീസ്‌ഗഡിൽ ഏഴുജില്ലകളിലേക്കാണ് തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
പിടികൂടിയവരു കയ്യിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു.ഛത്തിസ്ഗഢിൽ ആകെയുള്ള 90 സീറ്റിൽ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ മാത്രം തെരഞ്ഞെടുത്താണ് ആദ്യ ഘട്ട പോളിങ്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറിൽ 12 ഉം രാജ്‌നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളാണിവ. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത 40 ബൂത്തുകളുണ്ടായിരുന്നു. ബസ്തര് , രാജ്‌നന്ദ്ഗാവ് മേഖലകളിൽ കോൺഗ്രസിനാണ് പരമ്പരാഗതമായി മുൻതൂക്കം. ദളിത് ആദിവാസി മേഖലകളിൽ കോൺഗ്രസിനുള്ള സ്വാധീനം തന്നെ കാരണം. ബസ്തറിലെ 12 സീററിൽ എട്ടും രാജ്‌നനന്ദഗാവിലെ ആറ് സീറ്റിൽ നാലും കഴിഞ്ഞ തവണ കോൺഗ്രസിനായിരുന്നു.
മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്‌നന്ദ്ഗാവ് തന്നെ. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമൺ സിംഗിനെ നേരിടുന്നത് ബിജെപിയും മുൻ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്. മന്ത്രിമാരിൽ മഹേഷ് ഗഡ്ഗ ബീജാപൂരിൽ നിന്ന് മൽസരിക്കുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന്റെ വിക്രം മാണ്ഡവിയെ 9000 വോട്ടിന് തോൽപ്പിച്ച് നിയമസഭയിലെത്തിയ മഹേഷ് ഗഡ്കക്ക് ഇത് തുടർച്ചയായ മൂന്നാം മത്സരം.
നാരായൺപൂരിൽ നിന്ന് മൽസരിക്കുന്ന കേദാർ കശ്യപാണ് ബസ്തർ മേഖലയിലെ രണ്ടാമത്തെ മന്ത്രി. എതിരാളി കോൺഗ്രസിന്റെ ചന്ദൻ സിങ് കശ്യപിനെ കഴിഞ്ഞ തവണ പന്ത്രണ്ടായിരം വോട്ടിന് തോൽപ്പിച്ച് സഭയിലെത്തിയ കേദാർ കശ്യപിന് ഇത് രണ്ടാമൂഴം. സംസ്ഥാനത്ത് സിപിഐ മൽസരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തർ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽചിലത് ബസ്തർ മേഖലയിലാണ്. ദണ്ഡേവാഡ സീറ്റിൽ ഒന്പതരായിരവും ചിത്രകൂട് സീറ്റിൽ പതിനായിരവും ആയിരുന്നു കഴിഞ്ഞതവണ നോട്ടയുടെ എണ്ണം.