- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് ഗ്രൂപ്പിൽ ചേരിതിരിവു രൂക്ഷം; ആക്രമണം വേണ്ടെന്ന് ഒരു വിഭാഗം; വിമതവിഭാഗം പ്രവർത്തനം നിർത്തിവച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിപ്ലവ പ്രവർത്തനങ്ങളില്ല
കൊച്ചി: കേരളത്തിൽ അടുത്തിടെയായി ജനകീയപോരാട്ടമെന്ന പേരിൽ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കും ക്വാറി -വനം മാഫിയകൾക്കുമെതിരെ സായുധ പോരാട്ടം നടത്തി ജനശ്രദ്ധ ആകർഷിച്ച സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ ശക്തമായ ചേരിതിരിവ്. തീവ്രമായ ജനകീയസമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായാണ് മാവോയിസ്റ്റുകളിൽ ചേരിതിരിവുണ്ടായിരിക്കുന്നത്. മാവ
കൊച്ചി: കേരളത്തിൽ അടുത്തിടെയായി ജനകീയപോരാട്ടമെന്ന പേരിൽ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കും ക്വാറി -വനം മാഫിയകൾക്കുമെതിരെ സായുധ പോരാട്ടം നടത്തി ജനശ്രദ്ധ ആകർഷിച്ച സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ ശക്തമായ ചേരിതിരിവ്. തീവ്രമായ ജനകീയസമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായാണ് മാവോയിസ്റ്റുകളിൽ ചേരിതിരിവുണ്ടായിരിക്കുന്നത്.
മാവോയിസ്റ്റുകളിലെ പ്രധാന വിഭാഗത്തിന്റെ പ്രവർത്തനത്തെ എതിർത്ത് തീവ്രസമരങ്ങൾ നടത്തണമെന്നഭിപ്രായമുള്ള വിമതവിഭാഗം സംഘടനാ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമഘട്ട സോണൽ കമ്മിറ്റി ഇതോടെ സംസ്ഥാനത്തെ വിപ്ലവ പ്രവർത്തനത്തിന് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവധി നൽകിയിട്ടുണ്ട്.
അടുത്ത കാലത്തായി സംഘടനയിൽ എത്തിയ നക്‌സൽ അനുഭാവികളാണ് നിലവിലെ നേതൃത്വത്തിനെതിരായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ആക്രമണസ്വഭാവമുള്ള ജനകീയസമരങ്ങൾ കൂടുതൽ നടത്തണമെന്ന നിലപാടുള്ളവരാണ് പുതുതായി സംഘടനയിൽ ചേർന്ന നക്‌സൽ അനുഭാവികൾ.
സിപിഐ (എംഎൽ ലിബറേഷൻ) 2006ലാണ് മാവോയിസ്റ്റ് ഗ്രൂപ്പുമായി കൈകോർക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അതിവിപ്ലവ പ്രവർത്തനം പശ്ചിമഘട്ടത്തിന്റെ വനവഴികളിലൂടെ മലയാള മണ്ണിലുമെത്തി. ആദ്യം കേവലം പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടെയും മാത്രം ആദിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിൽ പിന്നീട് അത് പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് വഴിമാറി. രൂപേഷ് ഉൾപ്പെടെയുള്ള പ്രമുഖരായ മാവോയിസ്റ്റ് നേതാക്കളുടെയെല്ലാം എതിർപ്പ് സോണൽ കമ്മിറ്റിയിൽ പ്രതിഫലിച്ചെങ്കിലും ഭൂരിപക്ഷം കേഡർമാരും പരസ്യമായ സായുധസമരത്തെ അനുകൂലിച്ചില്ല.ന്നുഇതോടെയാണ് കേന്ദ്രീകൃത ജനാധിപത്യ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് കോർപ്പറേറ്റുകൾക്കും ഭൂമാഫിയയ്ക്കുമൊക്കെ എതിരായി സായുധ വിപ്ലവം സംഘടിപ്പിച്ചത്.
അർബൻ ദളങ്ങൾ എന്ന പേരിൽ നാഗരിക ഗ്രൂപ്പുകളുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവർത്തകരെ മാത്രം മുൻനിരയിൽ നിർത്തി അക്രമണം നടത്തുക എന്ന തന്ത്രം തുടക്കത്തിൽ പൂർണമായി വിജയിപ്പിച്ചെടുക്കാൻ മാവോയിസ്റ്റുകൾക്ക് സാധിച്ചെങ്കിലും ഏറ്റവും ഒടുവിൽ നടന്ന പാലക്കാട് ചന്ദ്രനഗർ റസ്റ്റോറന്റ് അക്രമണക്കേസിൽ മൂന്നു പേർ പിടിയിലായതോടെ തീരുമാനം തെറ്റാണെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെയാണ് വീണ്ടും അഭിപ്രായങ്ങൾ ഉയർന്നിരുന്നത്. തങ്ങളുടെ സമരം ശരിയായിരുന്നുവെന്നുംരുഎന്നാൽ പുതിയ രാഷ്ട്രീയ പ്രവർത്തനത്തിനായി പ്രത്യക്ഷ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് എന്നുമുള്ള തരത്തിൽ സോണൽ കമ്മറ്റി കൺവീനർ ജോഗിയുടെ പേരിൽ നോട്ടീസ് ഇറങ്ങിയെങ്കിലും പിന്നീട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുകയായിരുന്നു.
കേരളത്തെ ആക്രമണമേഖലയാക്കുന്നതിനോടു രൂപേഷ് ഉൾപ്പെടെയുള്ള പഴയ മാവോയിസ്റ്റുകൾക്കു താത്പര്യമില്ല. എന്നാൽ പാവപ്പെട്ടവനെ മർദിച്ചുകൊന്ന നിസാമിനെപ്പോലുള്ളവരെ ജനകീയവിചാരണ നടത്തി പൊതുജനപിന്തുണ നേടണമെന്ന തരത്തലുള്ള ചിന്താഗതിക്കാരാണു പുതിയ സംഘടനാപ്രവർത്തകർ. കേരളത്തിന്റെ ചുമതലയുള്ള പ്രധാന നേതാക്കൾ തന്നെ വിഷയത്തിൽ രണ്ടു തട്ടിലാണെന്നാണ് വിവരം. ഭിന്നതയുടെയും പ്രത്യക്ഷ അഭിപ്രായ പ്രകടനത്തിന്റേയും പേരിൽ ഒരു വിഭാഗം പ്രവർത്തകർ ക്യാമ്പ് വിട്ടതായും പറയപ്പെടുന്നു.ന്നുപാർട്ടി പോളിറ്റ് ബ്യൂറോ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന ആവശ്യമാണ് വിമത വിഭാഗം ഉന്നയിക്കുന്നത്.
എന്തായാലും വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്തു ചുവപ്പിന്റെ അതിവിപ്ലവ രാഷ്ട്രീയം ഉയർത്തി ആയുധമെടുത്ത് കീഴാളപക്ഷം ചേർന്നു പോരാട്ടം നടത്തുന്ന മാവോവാദികൾ രണ്ടു വഴിക്കായത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്. വിമത ഗ്രൂപ്പിലെ അംഗങ്ങൾ മുഖേനെ മാവോയിസ്റ്റ് പാർട്ടിയിലെ രഹസ്യങ്ങൾ ചോർത്താമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് സംഘം. അതേസമയം പിളർപ്പ് നടന്നതായി സ്ഥിരീകരിക്കാൻ ഇതുവരെ മാവോയിസ്റ്റുകൾ ഔദ്യോഗികമായി തയ്യാറായിട്ടില്ല. ക്യാമ്പ് വിട്ട കേഡർമാരെ പിടികൂടാനുള്ള നീക്കം പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്.