- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ സംവിധാനങ്ങൾ കൂട്ടാൻ കേന്ദ്ര സഹായം വർധിപ്പിക്കും; നക്സൽ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം; കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി അമിത് ഷാ
ന്യൂഡൽഹി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാൾ, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യവും അവരുയർത്തുന്ന സുരക്ഷാ വെല്ലുവിളികളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രണ്ട് ഘട്ടമായിട്ടാണ് ചർച്ച നടക്കുന്നത്. മവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷാവെല്ലുവിളി സായുധ സേനയുടെ പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ അവലോകനം ചെയ്യുന്നത്.
സുരക്ഷ സംവിധാനങ്ങൾ കൂട്ടാൻ കേന്ദ്ര സഹായം വർധിപ്പിക്കുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും അവയെ പ്രതിരോധിക്കാൻ സ്വീകരിച്ച് മാർഗങ്ങളും വിലയിരുത്തി. മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവൽക്കരണം അടക്കമുള്ള നടപടികളും ചർച്ചയാകും.
നക്‌സൽബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട. പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, എന്നിവയുടെ നിർമ്മാണവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതും ഇവിടേക്ക് കൂടുതൽ വികസനപ്രവർത്തനങ്ങൾ എത്തിക്കുന്നത് സംബന്ധിച്ചും രണ്ടാംഘട്ടത്തിൽ തീരുമാനമുണ്ടാകും.
വിഷയവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക വിശദീകരണവും യോഗത്തിലുണ്ടാകും. പ്രതിവർഷം രണ്ടുതവണയാണ് ഇത്തരത്തിൽ മാവോയിസ്റ്റ് ഭീകരരുടെ വിഷയത്തിൽ സംസ്ഥാന പ്രതിനിധികളുമായി കേന്ദ്രം യോഗം നടത്തുക. എന്നാൽ കൊറോണ മൂലം കഴിഞ്ഞ വർഷം ചർച്ച സംഘടിപ്പിച്ചിരുന്നില്ല.
നിലവിൽ 45 ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനം വ്യാപകമാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്