- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാപ്പിന്റെ ഓണാഘാഷം ഓഗസ്റ്റ് 29 ന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (മാപ്) യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികൾ ഈ വർഷവും അതി വിപുലമായ രീതിയിൽ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മുതൽ ഫിലാഡൽഫിയാ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെ
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (മാപ്) യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികൾ ഈ വർഷവും അതി വിപുലമായ രീതിയിൽ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മുതൽ ഫിലാഡൽഫിയാ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, മഹാബലി എഴുന്നള്ളത്ത്, ഗാനമേള, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങിയവ ഈ വർഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്.
ഈവർഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാൻ പ്രസിഡന്റ് - സാബു സ്‌കറിയ, ജനറൽ സെക്രട്ടറി സിജു ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. അനൂപ് ജോസഫ് -സാംസ്‌കാരികം, ജോൺസൺ മാത്യു - പ്രോഗ്രാം, ഡാനിയൽ പി.തോമസ് -റിസപ്ഷൻ, തോമസ് ചാണ്ടി- ഫുഡ് തുടങ്ങിയവർ ആണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്.
ട്രൈ സ്റ്റേറ്റിലുള്ള മലയാളികളുടെ ഏറ്റവും വലിയ മഹോൽസവമായി എക്കാലവും നടത്തിവരാറുള്ള ഈ പരിപാടിയിൽ അതിവിപുലമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഇതൊരു വമ്പിച്ച വിജയമാക്കി തീർക്കാൻഎല്ലാ മലയാളി കുടുംബങ്ങളെയുും സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്‌കറിയ -2679807923, ഡാനിയൽ പി. തോമസ് -2156817777, സിജു പി ജോൺ- 2674962080, ജോൺസൺ മാത്യൂ- 215740 9486, അനൂപ് 2674235060, സോബി ഇട്ടി 2678881373,
സോബി ഇട്ടി അറിയിച്ചതാണിത്.



